Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി വീട് പണിയാൻ സ്ഥലമില്ല എന്ന് പറയരുത്!

5-cent-home-trivandrum അടുക്കും ചിട്ടയോടും കൂടിയുള്ള അകത്തള ക്രമീകരണമാണ് ഈ വീടിനെ ശ്രദ്ധേയമാക്കുന്നത്.

പ്ലോട്ടിന്റെ പരിമിതികളെ അപ്രസക്തമാക്കുന്ന ഡിസൈനാണ് ഈ വീടിന്റെ സവിശേഷത. തിരുവനന്തപുരം ജില്ലയില്‍ വിഴിഞ്ഞത്ത് അഞ്ചേമുക്കാൽ സെന്റിൽ 2220 സ്ക്വയർഫീറ്റിലാണ് ഈ വീട്. വീതി നന്നേ കുറഞ്ഞ പ്ലോട്ടാണ് ഇവിടെ. കോർട്‌യാർഡുള്ള വീടാവണം എന്നത് മാത്രമായിരുന്നു ഉടമസ്ഥൻറെ ഡിമാൻഡ്. അമിത ആഡംബരങ്ങളോടൊന്നും താൽപര്യമില്ല. അങ്ങനെ മിനിമലിസ്റ്റിക് – കന്റെംപ്രറി ശൈലിയിലാണ് വീടൊരുക്കിയത്.

5-cent-home-view

മധ്യഭാഗത്തായി നൽകിയ ഗ്രേ കളർ അലൂമിനിയം ലൂവേഴ്സും മുകളിലും താഴെയുമായി കൊടുത്തിട്ടുള്ള ടെറാകോട്ടാ ബ്രിക്ക് ക്ലാഡിങ്ങും ആണ് വീടിന്റെ എലിവേഷന്റെ മുഖ്യാകർഷണം.  

ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോര്‍ട്‌യാർഡ്, കിച്ചൻ, മൂന്ന് കിടപ്പുമുറികൾ, കിച്ചൻ എന്നിവയാണ് പ്രധാനമായും വീട്ടിൽ ഉൾക്കൊള്ളിച്ചത്. 

ഫോർമൽ ലിവിങ്ങിന്റെ സമീപത്തുള്ള ഒരു ഭിത്തി നിറയെ ജനാലകൾ നൽകി. ഇതുവഴി കാറ്റും വെളിച്ചവും വീട്ടിനുള്ളിലേക്ക് വിരുന്നെത്തുന്നു. ജനാലകൾക്ക് റോളർ ബ്ലൈൻഡ്സും റോമന്‍ ബ്ലൈൻഡ്സുമാണ് നൽകിയത്. ജിപ്സം ഫാൾസ് സീലിങ്ങിൽ ഇൻഡയറക്റ്റ് ലൈറ്റിങ് നൽകിയത് അകത്തളങ്ങളിൽ പ്രസന്നത നിറയ്ക്കുന്നു.

5-cent-home-living

ഇൻഡോർ കോർട്‌യാർഡാണ് വീടിനുള്ളിലെ ശ്രദ്ധാകേന്ദ്രം. നാച്വറൽ സ്റ്റോണും ഇൻഡോർ പ്ലാന്റ്സും കൊണ്ട് കോർട്‌യാർഡ് അലങ്കരിച്ചിരിക്കുന്നു. ഇവിടെ ഒരു സിറ്റിങ് സ്പേസ് സജ്ജീകരിച്ചിട്ടുണ്ട്. മുകളില്‍ ഫ്രോസ്റ്റഡ് ഗ്ലാസ് ഇട്ടിരിക്കുന്നതിനാൽ സ്വാഭാവിക പ്രകാശം സമൃദ്ധമായി ലഭിക്കുന്നു.  പാഷ്യോയിൽ നിന്നും കോർട്‌യാർഡിലേക്കുള്ള പ്രവേശന ഭാഗത്ത് സ്ലൈഡിങ് ഗ്ലാസ് ഡോർ നൽകി. 

courtyard
green-court

കോർട്‌യാർഡിന്റെ ഭംഗി ആസ്വദിച്ച് ഭക്ഷണം കഴിക്കാൻ പാകത്തിനാണ് ഊണുമുറിയുടെ ക്രമീകരണം. ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. സമീപം ടിവി യൂണിറ്റ് നൽകി. 

5-cent-home-dining

സ്റ്റെയറിന്റെ താഴെയായാണ് ഫാമിലി ലിവിങ്  ക്രമീകരിച്ചത്.  എംഎസ് റോഡിൽ ബ്ലാക് പെയിന്റ് അടിച്ചാണ് കൈവരികൾ ഒരുക്കിയത്. സ്‌റ്റെയർ ഏരിയ ഡബിൾ ഹൈറ്റിലാണ്. ഇതുവഴിയും പ്രകാശം സമൃദ്ധമായി ഉള്ളിലേക്കെത്തുന്നു. മുകൾനിലയിലും ഒരു സിറ്റിങ് ഒരുക്കിയിട്ടുണ്ട്.

upper

മൂന്ന് കിടപ്പുമുറികളും വ്യത്യസ്ത തീമിൽ ഒരുക്കി. പ്ലൈവുഡ്, വെനീർ, വോൾപേപ്പർ എന്നിവയുപയോഗിച്ച് മാസ്റ്റർ ബെഡ്റൂമിലെ ഹെഡ്ബോർഡ് ഹൈലൈറ്റ് ചെയ്തു. മുകൾനിലയിലുള്ള കിടപ്പുമുറികളുടെ ഹെഡ്ബോർഡ് ബ്രിക്ക് ഫിനിഷിലുള്ള വാൾപേപ്പർ കൊണ്ട് ഹൈലൈറ്റ് ചെയ്തു.

5-cent-home-bed

മൾട്ടിവുഡ് ലാമിനേറ്റ് ഫിനിഷിലാണ് അടുക്കളയുടെ ഡിസൈൻ. ഗ്രാനൈറ്റാണ് കൗണ്ടറിൽ വിരിച്ചത്. 

5-cent-home-kitchen

അടുക്കും ചിട്ടയോടും കൂടിയുള്ള അകത്തള ക്രമീകരണമാണ് ഈ വീടിനെ ശ്രദ്ധേയമാക്കുന്നത്. ഒരിഞ്ച് സ്ഥലം പോലും വെറുതെ കളയാതെ ഉപയുക്തമാക്കി. കണ്ണിൽ കുത്തിക്കയറുന്ന നിറങ്ങൾ നൽകാതെ തന്നെ ജീവനുള്ള  അകത്തളങ്ങൾ ലഭ്യമായി. ചുരുക്കത്തിൽ ചെറിയ ഇടത്തിലും ആവശ്യങ്ങൾ സഫലമാകുന്ന വീട് ഒരുക്കം എന്നതിന്റെ ഉദാഹരണമാണ് ഈ വീട്.

Project Facts

Location- Vizhinjam, Trivandrum

Area- 2200 SFT

Plot- 5.45 cents

Owner- Kumar

Designer- Shinto Varghese

Concept Design Studio, Ernakulam

www.conceptsdesignstudio.in

Mob- 9895821633