ആരും മോഹിക്കും ഇതുപോലെ ഒരു വില്ല, കാരണം...

കോഴിക്കോട് ഗുഡ് എർത് വില്ലയുടെ ഇന്റീരിയർ ചെയ്ത അനുഭവങ്ങളിലൂടെ...

പുഴയുടെ തീരത്ത് മനോഹരമായ കുന്നിൻചെരിവിലാണ് കോഴിക്കോട് പന്തീരാങ്കാവിലുള്ള ഗുഡ്എർത് റിവർസോങ്. അതിന്റെ മുൻവശത്ത്, സുന്ദരമായ വ്യൂ ലഭിക്കുന്ന രീതിയിലാണ് ഡോക്ടർ ദമ്പതികളായ മൊയ്തീന്റെയും ഫസീനയുടെയും വില്ല. നഗരത്തോട് ചേർന്നാണെങ്കിലും ശാന്തസുന്ദരമായ സ്ഥലത്ത് പ്രകൃതിക്കിണങ്ങിയ തരത്തിലുള്ള നിർമാണമാണ് വില്ലകൾക്കുള്ളത്. മിതത്വം പാലിക്കുന്ന ഇന്റീരിയർ അലങ്കാരങ്ങൾ. ബജറ്റിനൊതുങ്ങുന്ന തരത്തിലാണ് ഡിസൈനർ ജിതിൻ ജെയിംസ് ചെയ്തുകൊടുത്തത്. 

Dining

വില്ലയുടെ കേന്ദ്രഭാഗം ഈ ഡൈനിങ് ഹാള്‍ ആണ്. സീലിങ്ങിലെ അക്രിലിക്കും വെനീറും കൊണ്ടുള്ള വർക്കിനും ഊണുമേശയ്ക്കും ഒരേപോലെ തിളക്കം. ആറ് സീറ്റർ ഊണുമേശയടക്കം എല്ലാ ഫർണിച്ചറും പണിയിപ്പിച്ചെടുത്തു. തുണിയുടെ അപ്ഹോൾസ്റ്ററിയാണ് കസേരകൾക്ക്. വാഷ്ഏരിയ, കിച്ചന്‍, സ്റ്റെയർകെയ്സ് തുടങ്ങിയവ ഡൈനിങ്ങിനോടു തൊട്ടുകിടക്കുന്നു.

Villa Elevation

രണ്ടു നിലയിലായി 2700 ചതുരശ്രയടി വിസ്തീർണത്തിലാണ് വില്ല. ഒരു ജനൽ മാറ്റി പകരം ഗ്ലാസ് വച്ചതു മാത്രമാണ് ഡിസൈനർ എലിവേഷനിൽ വരുത്തിയ മാറ്റം. ഗെയ്റ്റഡ് കമ്യൂണിറ്റിയുടെ ഭാഗമായതിനാൽ ഓരോ വില്ലയ്ക്കും പ്രത്യേകം മതിലും ഗെയ്റ്റുമൊന്നുമില്ല. പ്ലോട്ടിന്റെ പ്രകൃതമനുസരിച്ചാണ് ഓരോ വില്ലയും ഡിസൈൻ ചെയ്തിരിക്കുന്നത്.

Living Area

പ്രധാന വാതില്‍ തുറക്കുമ്പോൾ താഴേക്ക് പടി കാണാം. അവിടെയാണ് ലിവിങ്. വുഡന്‍ ഫ്ലോറിങ് പ്രൗഢി കൂട്ടുന്നു. ഇൻഡയറക്ട് ലൈറ്റിങ് ആണ് വീട്ടുകാരുടെ താൽപര്യം എന്നതിനാൽ അതിനു വേണ്ടത്ര പ്രാധാന്യം കൊടുത്തു. ടിവി യൂണിറ്റും ഒരുക്കിയിട്ടുണ്ട്.

Staircase

ഡൈനിങ്ങിന്റെ ഒരു വശത്താണ് സ്റ്റെയർകെയ്സ്. രണ്ടിനുമിടയിൽ സെപ്പറേഷൻ ഉണ്ടാക്കാൻ ഉപയോഗിച്ചത് സിഎൻസി കട്ടിങ് ചെയ്ത ബോർഡ് ആണ്. സെപ്പറേഷനു പുറമേ, ഡൈനിങ്ങിന് ഭംഗി കൂട്ടാനും ഇതിനു കഴിയുന്നു. ഗ്ലാസ് റെയ്‌ലിങ്ങാണ് സ്റ്റെയറിന്.

Open Kitchen

കിച്ചനും ഡൈനിങ്ങിനും ഇടയിലുള്ള ഭിത്തി കള‍ഞ്ഞ് കിച്ചൻ ഓപൻ ആക്കിയതാണ് മറ്റൊരു ഹൈലൈറ്റർ. ബ്രേക്ഫാസ്റ്റ് കൗണ്ടർ ആണ് രണ്ടിനുമിടയിലെ സെപ്പറേഷൻ. വർക്ഏരിയ കൂട്ടിച്ചേർത്ത് നീളത്തിലാണ് കിച്ചൻ. ഇരുവശങ്ങളിലും കാബിനറ്റുകൾ ഒരുക്കി. രണ്ടുവരി നീളൻ ടൈലുകൾ മാത്രമാണ് അടുക്കളയുടെ ഭിത്തിയിലുള്ളത്.

First Floor Living

സിഎൻസി കട്ടിങ് ചെയ്ത ബോർഡ് സ്റ്റെയറിനു സമീപം ഒന്നാം നിലയിലേക്കും കൊടുത്തിട്ടുണ്ട്. ഇതിനടുത്തായി പെബിൾസും ചെടികളും വയ്ക്കാനും സൗകര്യമൊരുക്കി. പ്രത്യേക തരം ഗ്രാനൈറ്റ് ആണ് ഫ്ലോറിങ്ങിന്. പോളിഷ് ചെയ്താണ് ഗ്രാനൈറ്റിനെ സവിശേഷമാക്കിയെടുത്തത്. വൃത്താകൃതിയിലുള്ള ലൈറ്റ് ഫിക്സ്ചര്‍ ശ്രദ്ധേയം. ഇവിടെനിന്ന് ടെറസിലേക്കിറങ്ങാം.

Terrace Garden

ഗ്ലാസ് വാതിലിലൂടെ ടെറസിലേക്കിറങ്ങാം. ടെറസിലെ വെർട്ടിക്കൽ ഗാർഡന്റെ പച്ചപ്പ് വാതിലിലൂടെ കാണാം. പുറത്ത് ചാരനിറമടിച്ച ഭിത്തിയിലാണ് വെർട്ടിക്കൽ ഗാർഡന്‍ സജ്ജീകരിച്ചിട്ടുള്ളത്. ഇതു കൂടാതെ, ടെറസിലെ പുൽത്തകിടിയും ചെടികളുമെല്ലാം കണ്ണിനും മനസ്സിനും സുഖം പകരുന്നു. കാർപോർച്ചിനു മുകളിലുള്ള പർഗോള ബീമുകളും കാണാം.

Bedrooms

രണ്ടെണ്ണം മുകളിലും രണ്ടെണ്ണം താഴെയുമായി നാല് അറ്റാച്ഡ് ബെഡ്റൂമുകൾ ഇവിടെയുണ്ട്. മകന്റെ കിടപ്പുമുറിയിൽ ഫുട്ബോൾ തീമിലുള്ള പെയിന്റിങ് വർക് ശ്രദ്ധയാകർഷിക്കും. മൂഡ് ലൈറ്റിങ് ആണ് മാസ്റ്റര്‍ ബെഡ്റൂമിന്റെ പ്രത്യേകത. ടെക്സ്ചർ ഫിനിഷ് ചെയ്ത ഭിത്തികളും എല്ലാ ബെഡ്റൂമുകളിലും കൊടുത്തിട്ടുണ്ട്. വുഡൻ ലാമിനേറ്റ്സ് ആണ് ബെ‍ഡ്റൂമുകളിലെ ഫ്ലോറിങ്.

Project Facts

Area: 2900 Sqft

Interior Designer: ജിതിൻ ജെയിംസ്

ഡ്രീംലൈനർ

കൊച്ചി, ദുബായ്

info@dreamliner.xyz

Location: പന്തീരാങ്കാവ്, കോഴിക്കോട്

Year of completion: ജനുവരി, 2018