മൂവാറ്റുപുഴ ദേശീയപാതയ്ക്ക് സമീപം റോഡിലെ ബഹളങ്ങൾ ഒന്നും കയറിചെല്ലാത്ത ഉയരമുള്ള പ്ലോട്ടിലാണ് പ്രശാന്തമായി ഈ വീട് ശയിക്കുന്നത്. ഒന്നര ഏക്കർ പ്ലോട്ടിന്റെ വിശാലത ഉള്ളിലേക്ക് ആവാഹിക്കുന്നവിധമാണ് വീടൊരുക്കിയത്. കല്ലുപാകിയ നടവഴികളും പുൽത്തകിടിയും വിശാലമായ പാർട്ടികൾ നടത്താൻ പാകത്തിലുള്ള ഉദ്യാനവും ഗസീബോയുമെല്ലാം വീടിന്റെ പ്രൗഢി വർധിപ്പിക്കുന്നു.
![muvattupuzha-home-landscape muvattupuzha-home-landscape](/content/dam/mm/ml/homestyle/dream-home/images/2019/1/5/muvattupuzha-home-landscape.jpg.image.845.440.)
ഫ്ലാറ്റ് റൂഫിന് മുകളിൽ ട്രസ് നൽകിയാണ് ഓടുവിരിച്ചത്. ഇത് ചൂട് കുറയ്ക്കാൻ സഹായിക്കുന്നു. സാധാരണ വീടുകളിൽ നൽകുന്നതിനേക്കാൾ ഇരട്ടിയിലധികം സീലിങ് ഹൈറ്റ് നൽകിയാണ് വീട് നിർമിച്ചിരിക്കുന്നത്. ഇതിനാൽ വീടിനുള്ളിൽ മികച്ച വെന്റിലേഷൻ ലഭിക്കുന്നു. എപ്പോഴും സുഖകരവും പൊസിറ്റീവുമായ അന്തരീക്ഷം നിറയുന്നു.
![muvattupuzha-home-living muvattupuzha-home-living](/content/dam/mm/ml/homestyle/dream-home/images/2019/1/5/muvattupuzha-home-living.jpg.image.845.440.)
പടർന്നു കിടക്കുന്ന ഇടങ്ങളുടെ സങ്കലനമായാണ് വീട് ഒരുക്കിയിരിക്കുന്നത്. വിവിധ ഇടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് വരാന്ത നൽകിയിരിക്കുന്നു. സ്വകാര്യത, സ്ഥലഉപയുക്തത, മിനിമലിസം... ഈ ഘടകങ്ങൾ എല്ലാം പ്രവർത്തികമാക്കിയാണ് ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. പുറത്തെ പച്ചപ്പിന്റെയും ഉദ്യാനത്തിന്റെയും കാഴ്ചകൾ ആസ്വദിക്കാൻ പാകത്തിനാണ് ഫോർമൽ, ഫാമിലി ലിവിങ് ഏരിയകൾ ഒരുക്കിയിരിക്കുന്നത്. വിശാലമായ ഫ്രഞ്ച് ജാലകങ്ങളും വാതിലുമാണ് ഇതിനായി നൽകിയിരിക്കുന്നത്.
![muvattupuzha-home-living-view muvattupuzha-home-living-view](/content/dam/mm/ml/homestyle/dream-home/images/2019/1/5/muvattupuzha-home-living-view.jpg.image.845.440.)
പത്തുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ വിശാലമായ ഊണുമേശ. ഇവിടെ സ്ലോപ് റൂഫ് മേൽക്കൂരയ്ക്ക് അനുസൃതമായാണ് ഫോൾസ് സീലിങ് ചെയ്തിരിക്കുന്നത്.
![muvattupuzha-home-dining muvattupuzha-home-dining](/content/dam/mm/ml/homestyle/dream-home/images/2019/1/5/muvattupuzha-home-dining.jpg.image.845.440.)
ആധുനിക സൗകര്യങ്ങൾ സമന്വയിക്കുന്ന അടുക്കളയും സ്ഥലഉപയുക്തതയുടെ അടയാളമാണ്. ഇൻബിൽറ്റ് ഫ്രിഡ്ജ്, അവ്ൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മറൈൻ പ്ലൈ, ലാമിനേറ്റ് ഫിനിഷിലാണ് കബോർഡുകൾ. നാനോവൈറ്റാണ് കൗണ്ടറിൽ വിരിച്ചത്.
![muvattupuzha-home-kitchen muvattupuzha-home-kitchen](/content/dam/mm/ml/homestyle/dream-home/images/2019/1/5/muvattupuzha-home-kitchen.jpg.image.845.440.)
അഞ്ചു കിടപ്പുമുറികളാണ് വീട്ടിൽ. പൈതൃക വീടുകളുടെ മാതൃകയിൽ റസ്റ്റിക് ഫർണിച്ചറും വീതിയേറിയ കോട്ടുമാണ് കിടപ്പുമുറിയിൽ നൽകിയിരിക്കുന്നത്. സ്‌റ്റോറേജിന് പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ. ഒരുവശത്തെ ഭിത്തിമുഴുവൻ വാഡ്രോബുകൾക്കായി മാറ്റിവച്ചിരുന്നു. അറ്റാച്ഡ് ബാത്റൂം സൗകര്യവും നൽകിയിട്ടുണ്ട്. പുറത്തെ പച്ചപ്പിന്റെ കാഴ്ചകൾ കണ്ടുകൊണ്ട് ഉണർന്നെഴുന്നേൽക്കാൻ പാകത്തിന് ധാരാളം ജാലകങ്ങളും രണ്ടു മുറികൾക്ക് ബാൽക്കണി സൗകര്യവും നൽകിയിരിക്കുന്നു.
![muvattupuzha-home-bed muvattupuzha-home-bed](/content/dam/mm/ml/homestyle/dream-home/images/2019/1/5/muvattupuzha-home-bed.jpg.image.845.440.)
ഡോൾബി അറ്റ്മോസ് സാങ്കേതിക വിദ്യയോടുകൂടിയ ഹോം തിയറ്റർ, ജക്കൂസി സൗകര്യത്തോടുകൂടിയ ഹെൽത്ത്കെയർ റൂം എന്നിവയും മുകൾനിലയിൽ ഒരുക്കിയിട്ടുണ്ട്. ചുരുക്കത്തിൽ പ്രകൃതിയുമായി ഇഴുകിച്ചേർന്നു പുതിയകാല സൗകര്യങ്ങളോടെ പാർപ്പിടം ഒരുക്കുന്നതിന് ഈ വീടിന്റെ രീതികൾ മാതൃകയാക്കാം..
![muvattupuzha-home-porch muvattupuzha-home-porch](/content/dam/mm/ml/homestyle/dream-home/images/2019/1/5/muvattupuzha-home-porch.jpg.image.845.440.)
Project Facts
Location- Muvattapuzha, Ernakulam
Plot- 1.4 acre
Owner- Tomy Cherkot
Architect: M.M. Jose
Mindscape Architects, Pala, Kottayam
Phone- 04822 213970
email- mmj@msa.org.in