കോഴിക്കോട്ടെ ഒരു മനോഹര ഭവനത്തിന്റെ ഇന്റീരിയർ വിശേഷങ്ങൾ കാണാം...
ഫാമിലി ലിവിങ് സ്പേസിൽ കുടുംബാംഗങ്ങൾക്ക് ഒത്തുകൂടാൻ വിശാലമായ സ്ഥലം. ടിവി ഇവിടെയാണ്. വീടിന്റെ ഹൃദയഭാഗമാണിത്. ഇവിടെനിന്ന് അടുക്കളയിലേക്കും ഒരു വശത്തുള്ള കോർട്‌യാഡിലേക്കും താഴെ നിലയിലെ 2 കിടപ്പുമുറികളിലേക്കും കടക്കാം. ഒരു ഭാഗത്ത് ബേ വിൻഡോ സജ്ജീകരിച്ച് അവിടെ ഇരിക്കാനുള്ള ഇടവും ഒരുക്കി. ബേ വിൻഡോയിൽനിന്നു പുറത്തേക്കുള്ള ഭാഗത്ത് ഒരു അടുക്കളത്തോട്ടമാണ്.
അതിഥികൾക്കുള്ള ലിവിങ് റൂമിലേക്ക് കടക്കുമ്പോഴാണ് ഭിത്തിയിൽ ഒരു മെറ്റൽ ആർട്ട് വർക്ക്. ഈ ലിവിങ് റൂമിൽ ടിവിയില്ല. അതിഥികളുമായി സമയം ചെലവിടുമ്പോൾ ടിവി ഒരു ‘ശല്യക്കാരനായി’ മാറേണ്ടെന്നു ചുരുക്കം.
ഫാമിലി ലിവിങ് സ്പേസിന്റെ ഒരറ്റത്താണ് ഈ ഭാഗം. അകത്തുള്ള കോർട്‌യാഡ് ആണെങ്കിലും പ്രാർഥനാ ഇടമാണ് ഇവിടം. വീട്ടിലേക്കു സൂര്യപ്രകാശം നേരിട്ടു കിട്ടുന്നു. മേൽക്കൂര ചില്ലുകൊണ്ടു മറച്ചതിനാൽ മഴവെള്ളം അകത്തു വീഴില്ല.
പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാർ ഉള്ളതുകൊണ്ട് 2 ഗേറ്റുകൾ വീടിനുണ്ട്. വീട്ടുകാർക്ക് ഒന്ന്, ഡോക്ടർമാരെ കാണാൻ വരുന്നവർക്കു മറ്റൊന്ന്. ലാൻഡ്സ്കേപ് ചെയ്തപ്പോൾ മുറ്റത്തു പ്രത്യേക മതിൽക്കെട്ട് നിർമിക്കാതെ ഫിംഗർ പാം കൊണ്ടു കൺസൽറ്റിങ് മുറിയിലേക്കുള്ള നടപ്പാത വേർതിരിച്ചു.
പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാർ ഉള്ളതുകൊണ്ട് 2 ഗേറ്റുകൾ വീടിനുണ്ട്. വീട്ടുകാർക്ക് ഒന്ന്, ഡോക്ടർമാരെ കാണാൻ വരുന്നവർക്കു മറ്റൊന്ന്. ലാൻഡ്സ്കേപ് ചെയ്തപ്പോൾ മുറ്റത്തു പ്രത്യേക മതിൽക്കെട്ട് നിർമിക്കാതെ ഫിംഗർ പാം കൊണ്ടു കൺസൽറ്റിങ് മുറിയിലേക്കുള്ള നടപ്പാത വേർതിരിച്ചു.
ഫാമിലി ലിവിങ് സ്പേസിന്റെ ഒരു ഭാഗത്തു പുറത്തേക്കു തുറന്ന ഭാഗമുണ്ട്. ഇവിടെ പച്ചപ്പും അരിച്ചിറങ്ങുന്ന ഒരു കുഞ്ഞു നീർച്ചാലും ഒരുക്കി.
മുകൾനിലയിലും ഒരു ഭാഗവും വെറുതെയിട്ടില്ല. ഒഴിഞ്ഞുകിടന്ന സ്ഥലം അതിഥികൾക്കും മറ്റുമൊപ്പം ഒത്തുകൂടാൻ ഒരു ഇടമാക്കി. ഭിത്തിയിൽ മൺകട്ടകൾകൊണ്ട് പ്രത്യേക ഡിസൈൻ. മേൽക്കൂരയിൽ ഇൻഡസ്ട്രിയൽ വർക്ക് ചെയ്ത ശേഷം ഓടിട്ടു.
സ്ഥലം: 12 സെന്റ്
വീടിന്റെ വിസ്തീർണം: 3650 ചതുരശ്രയടി
4 കിടപ്പുമുറികൾ
3 ലിവിങ് സ്പേസ്