ഹൈറേഞ്ചിൽ പ്രകൃതിയുമായി ഇഴുകിച്ചേരുന്ന ഭവനം ഒരുക്കിയതിന്റെ വിശേഷങ്ങൾ ഉടമസ്ഥൻ ജോർജ് കുട്ടി പങ്കുവയ്ക്കുന്നു. കട്ടപ്പനയിൽ മൊട്ടക്കുന്നു പോലെയൊരു പ്രദേശത്താണ് 38 സെന്റ് പ്ലോട്ട്. സമീപം മലനിരകൾ കാണാം. നേരിയ ചെരിവുള്ള ഭൂമിയുടെ സ്വാഭാവിക പ്രകൃതി നിലനിർത്തി തനിമയുള്ള ഒരു വീട് വേണം എന്നതായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈറേഞ്ചിൽ പ്രകൃതിയുമായി ഇഴുകിച്ചേരുന്ന ഭവനം ഒരുക്കിയതിന്റെ വിശേഷങ്ങൾ ഉടമസ്ഥൻ ജോർജ് കുട്ടി പങ്കുവയ്ക്കുന്നു. 

കട്ടപ്പനയിൽ മൊട്ടക്കുന്നു പോലെയൊരു പ്രദേശത്താണ് 38 സെന്റ് പ്ലോട്ട്. സമീപം മലനിരകൾ കാണാം. നേരിയ ചെരിവുള്ള ഭൂമിയുടെ സ്വാഭാവിക പ്രകൃതി നിലനിർത്തി തനിമയുള്ള ഒരു വീട് വേണം എന്നതായിരുന്നു ഞങ്ങളുടെ ആഗ്രഹം. ആർക്കിടെക്ട് ദീപക് അത് ഭംഗിയായി നിറവേറ്റിത്തന്നു.

closeup-JPG
ADVERTISEMENT

പല വശങ്ങളിൽനിന്നും വ്യത്യസ്തമായ കാഴ്ചയാണ് വീടിനു ലഭിക്കുക. മുൻവശത്തു നിന്നും നോക്കുമ്പോൾ ബോക്സ് ആകൃതിയാണ് ദൃശ്യമാവുക.

റോഡിൽ നിന്നും നോക്കുമ്പോൾ പല തട്ടുകളായി പരന്നുകിടക്കുന്ന സ്ലോപ് റൂഫാണ് കണ്ണിൽ ഉടക്കുക. അകത്തളങ്ങൾ പോലെ ലാൻഡ്സ്കേപ്പിനും പ്രാധാന്യം നൽകിയിട്ടുണ്ട്. തെങ്ങുകളും കമുകുകളും നിറഞ്ഞ പ്ലോട്ടാണിത്. മെക്സിക്കൻ ഗ്രാസും ചെടികളും ഇടകലർത്തിയാണ് ലാൻഡ്സ്കേപ്പ് ഒരുക്കിയത്.  

3000 ചതുരശ്രയടിയിൽ ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, അഞ്ച് കിടപ്പുമുറികൾ എന്നിവയാണ് പ്രധാനമായും ഒരുക്കിയത്.

രാവിലെ പത്രം വായിക്കാനും സൊറ പറയാനും പുറത്തെ കാഴ്ചകൾ കണ്ടിരിക്കാനും ഒരു നീളൻ വരാന്ത വേണം എന്ന ഞങ്ങളുടെ ആഗ്രഹം നിർമിതിയിൽ നിറവേറ്റിയിട്ടുണ്ട്. വീടിന്റെ വശത്തുകൂടെ ഒരു തോട് കടന്നു പോകുന്നുണ്ട്. ഇവിടേക്ക് അഭിമുഖമായി മറ്റൊരു സിറ്റൗട്ടും ഒരുക്കി. സ്വച്ഛസുന്ദരമായ അന്തരീക്ഷത്തിന്റെ പരിച്ഛേദമാണ് അകത്തളത്തിൽ ഒരുക്കിയിരിക്കുന്നത്. ചുവരുകളിലും നിലത്തുമൊക്കെ നിറയുന്ന ഇളംനിറങ്ങളുടെ പ്രകാശം ഉള്ളിൽ പോസിറ്റീവ് എനർജി നിറയ്ക്കുന്നു. 

ADVERTISEMENT

ഫാമിലി ലിവിങ്- ഡൈനിങ് ഓപ്പൺ ശൈലിയിലാണ്. ഇവിടെ ടിവി ഏരിയ നൽകി. ആ വശത്തെ ഭിത്തി ഹൈലൈറ്റ് ചെയ്തിട്ടുമുണ്ട്. സെമി ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയത്. എന്നാൽ ഇടങ്ങൾക്ക് വേണ്ട സ്വകാര്യതയും ഉറപ്പുവരുത്തുന്നുണ്ട്. ഫോർമൽ– ഫാമിലി ലിവിങ് ഏരിയകൾക്കിടയിൽ പാർട്ടീഷൻ പോലെ പ്രെയർ സ്പെയ്സ് ഒരുക്കിയത് ഇതിനുദാഹരണമാണ്. 

കോർട്‌യാർഡുകളാണ് അകത്തളത്തിലെ ശ്രദ്ധാകേന്ദ്രം. മഴയും വെയിലും കടന്നുവരുന്ന രീതിയിലാണ് ഒരു കോർട്‌യാർഡ് ഒരുക്കിയത്. രണ്ടാമത്തെ കോർട്‌യാർഡ് ക്ളോസ്ഡ് ശൈലിയിൽ ഒരുക്കി. ഊണുമുറിയിൽ നിന്ന് സ്ലൈഡിങ് ഗ്ലാസ് ഡോർ നൽകി ഇവിടേക്ക് പ്രവേശനം നൽകി.

ക്യാന്റിലിവർ ശൈലിയിലാണ് ഗോവണി ഒരുക്കിയത്. മെറ്റൽ പീസിനുമുകളിൽ വുഡൻ സ്ളാബ് ഒട്ടിച്ചാണ് ഗോവണിയുടെ പടികൾ എന്നത് ശ്രദ്ധേയമാണ്. നേർത്ത സ്റ്റീൽ വയറുകളാണ് കൈവരികളായി ഉപയോഗിച്ചത്.

മൾട്ടിവുഡ് കൊണ്ടാണ് കിച്ചൻ ഫർണിഷ് ചെയ്തത്. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും അടുക്കളയിൽ ഒരുക്കിയിട്ടുണ്ട്. പുറത്തെ പച്ചപ്പിന്റെ കാഴ്ചകൾ ആസ്വദിക്കാൻ പാകത്തിൽ ജാലകങ്ങൾ നൽകിയാണ് കിടപ്പുമുറികൾ ഒരുക്കിയത്. സ്‌റ്റോറേജിനായി വാഡ്രോബുകളും നൽകിയിട്ടുണ്ട്.

ADVERTISEMENT

വീട്ടിലേക്ക് കയറുമ്പോൾ തന്നെ മനസ്സിന് വലിയൊരു സ്വസ്ഥതയും സമാധാനവും അനുഭവപ്പെടുന്നുണ്ട്. വീട്ടിൽ എത്തിയ അതിഥികളും ബന്ധുക്കളും ഏറ്റവുമധികം ചോദിച്ചത് വീടിന്റെ പ്ലാനിനെക്കുറിച്ചാണ്. എന്തായാലും ആഗ്രഹിച്ച പോലൊരു സ്വപ്നക്കൂട് സാധ്യമായതിൽ ഞങ്ങൾ ഹാപ്പിയാണ്.

നിർമാണ സാമഗ്രികൾ 

സ്ട്രക്ചർ- ബ്രിക്ക് 

റൂഫിങ്- ജിഐ പില്ലർ, റൂഫിങ് ടൈൽ

ഫ്ളോറിങ്- വിട്രിഫൈഡ് ടൈൽ, ഗ്രാനൈറ്റ്, വുഡൻ ടൈൽ 

വാതിൽ- തേക്ക്, യുപിവിസി 

വാഡ്രോബ്, കബോർഡ്- മൾട്ടിവുഡ് 

Project Facts

Location- Kattapana, Idukki

Plot- 28 cent

Area- 3000 SFT

Owner-  Georgekutty Jose

Architect- Deepak Thomas

Concreators, Kattapana   

Mob- +91-9744253123