വെറും വീടല്ല, പവർസ്റ്റേഷനാണ് ഈ സ്മാർട്ഹോം!
താമസിക്കാനുള്ള ഒരിടം എന്ന വീടുകളെക്കുറിച്ചുള്ള പരമ്പരാഗതമായ സങ്കൽപം നമ്മുടെ നാട്ടിലും മാറിവരികയാണ്. വീടിന്റെ അകത്തളങ്ങളിൽ പുതുമ പരീക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ഇതിനു തെളിവാണ്. സ്മാർട്ഹോം സാധ്യതകൾ ഉപയോഗിക്കുന്ന വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഗൃഹനാഥൻ. എന്റെ പേര് മുഹമ്മദ്. മലപ്പുറം

താമസിക്കാനുള്ള ഒരിടം എന്ന വീടുകളെക്കുറിച്ചുള്ള പരമ്പരാഗതമായ സങ്കൽപം നമ്മുടെ നാട്ടിലും മാറിവരികയാണ്. വീടിന്റെ അകത്തളങ്ങളിൽ പുതുമ പരീക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ഇതിനു തെളിവാണ്. സ്മാർട്ഹോം സാധ്യതകൾ ഉപയോഗിക്കുന്ന വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഗൃഹനാഥൻ.
എന്റെ പേര് മുഹമ്മദ്. മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് എന്ന മനോഹരമായ പ്രദേശത്താണ് എന്റെ പുതിയ വീട്. പുറത്തെ കാഴ്ചകൾ ആസ്വദിക്കാൻ പാകത്തിൽ, വിശാലമായ സൗകര്യങ്ങളുള്ള വീട് എന്നതായിരുന്നു ഞങ്ങളുടെ ആവശ്യം. മൺസൂൺ സമയങ്ങളിൽ കനത്ത മഴ പെയ്യുന്ന പ്രദേശമാണിവിടം. അതുകൊണ്ട് സ്ലോപ് റൂഫാണ് എലവേഷനിൽ നൽകിയത്.
പടിപ്പുര ശൈലിയിലുള്ള ഗെയ്റ്റ് കടന്നുവേണം അകത്തേക്ക് എത്താൻ. ഗെയ്റ്റിലും പടിപ്പുരയിലും വീടിന്റെ പുറംഭിത്തിയിലുമൊക്കെ നൽകിയത് ഹൻഡർമാക്സ് പാനലുകളാണ്. പ്ലോട്ടിന്റെ സ്വാഭാവികത നിലനിർത്തിയുള്ള ലാൻഡ്സ്കേപ്പിങ്ങാണ് ചെയ്തത്. ഒരേക്കറോളം ഭൂമിയുണ്ട്. ഡ്രൈവ് വേയിൽ നാച്ചുറൽ സ്റ്റോൺ വിരിച്ചു. മെക്സിക്കൻ ഗ്രാസ് വിരിച്ചു ഉദ്യാനവും ഒരുക്കി.
ലിവിങ്, ഡൈനിങ്, കിച്ചൻ, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് 6600 ചതുരശ്രയടിയിലുള്ള വീട്ടിൽ ഒരുക്കിയിരിക്കുന്നത്. ഫർണിച്ചറുകൾ കൂടുതലും ഇന്റീരിയർ തീം അനുസരിച്ചു നിർമിച്ചെടുത്തവയാണ്. ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢിയാണ് നിലത്തുവിരിയുന്നത്.
'മൂന്നു ഇലകൾ' എന്ന തീമിലാണ് ഇന്റീരിയർ ഒരുക്കിയത്. സീലിങ്ങിലും പാനലുകളിലുമൊക്കെ ഈ തീം ദൃശ്യമാണ്. അക്രിലിക് ഷീറ്റിൽ ഇലയുടെ ഡിസൈൻ കട്ട് ചെയ്തു കൺസീൽഡ് ലൈറ്റിങ് നൽകിയാണ് ഇതൊരുക്കിയത്.
കോർട്‌യാർഡാണ് ഞങ്ങൾക്കിഷ്ടമുള്ള ഒരിടം. ഇവിടെ ഡബിൾ ഹൈറ്റിൽ സ്‌കൈലൈറ്റ് നൽകി. വശത്തെ ഭിത്തി ടെക്സ്ചർ പെയിന്റ് നൽകി ഹൈലൈറ്റ് ചെയ്തു.
മൂന്നു കിടപ്പുമുറികളും മുകൾനിലയിലാണ്. ഒരു വശത്തെ ഭിത്തി മുഴുവൻ സ്ലൈഡിങ് ഗ്ലാസ് ജനാലകൾ നൽകി. അധിക സുരക്ഷയ്ക്കുവേണ്ടി ഓട്ടമാറ്റിക് റോളിങ് ഷട്ടറുകളും ക്രമീകരിച്ചു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഇൻബിൽറ്റ് ഡ്രസിങ് യൂണിറ്റ് എന്നിവയും മുറികളിൽ ഒരുക്കി.
പ്ലൈവുഡ്- വെനീർ ഫിനിഷിലാണ് അടുക്കള ഫർണിഷ് ചെയ്തത്. നാനോവൈറ്റാണ് കൗണ്ടറിൽ വിരിച്ചത്. അവ്ൻ, ഫ്രിഡ്ജ് എന്നിവ ഇൻബിൽറ്റായി വയ്ക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഓട്ടമേഷന്റെ സാധ്യതകൾ പരീക്ഷിച്ചിട്ടുണ്ട്. ഫെതർടച്ച് സ്വിച്ചുകൾ നൽകി. ബ്ലൂടൂത്ത്- വൈഫൈ വഴി ഇലക്ടിക്കൽ ഉപകരണങ്ങൾ നിയന്ത്രിക്കാനും കഴിയും. പരിസ്ഥിതി സൗഹൃദ നയങ്ങളും ഞങ്ങൾ പിന്തുടർന്നിട്ടുണ്ട്. 15 KW സോളർ പാനലുകളാണ് വീടിന്റെ ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നത്. രാത്രിയിൽ ലൈറ്റുകൾ തനിയെ ഓൺ ആകുന്ന സെൻസർ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
Project Facts
Location- Karuvarakundu, Malappuram
Area- 6600 SFT
Plot- 1 acre
Owner- Muhammed Cheriya
Designer- Sameer Payyanad
Arcube Designs
Mob- 96562 98460
ചിത്രങ്ങൾ: അജീബ് കൊമാച്ചി