ഭവനനിർമാണ ചെലവുകൾ കുത്തനെ കൂടിയതോടെ ബജറ്റ് വീടുകൾ എന്ന ആശയം മങ്ങുകയാണ്. പകരം കോസ്റ്റ് എഫക്ടീവ് വീടുകളാണ് നാളെയുടെ സാധ്യത. അത്തരത്തിൽ വീടൊരുക്കിയതിന്റെ വിശേഷങ്ങൾ ഗൃഹനാഥൻ പങ്കുവയ്ക്കുന്നു. എന്റെ പേര് ദീപക്. എറണാകുളം ജില്ലയിലെ എരൂരിലാണ് എന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പല തട്ടുകളായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭവനനിർമാണ ചെലവുകൾ കുത്തനെ കൂടിയതോടെ ബജറ്റ് വീടുകൾ എന്ന ആശയം മങ്ങുകയാണ്. പകരം കോസ്റ്റ് എഫക്ടീവ് വീടുകളാണ് നാളെയുടെ സാധ്യത. അത്തരത്തിൽ വീടൊരുക്കിയതിന്റെ വിശേഷങ്ങൾ ഗൃഹനാഥൻ പങ്കുവയ്ക്കുന്നു.

എന്റെ പേര് ദീപക്. എറണാകുളം ജില്ലയിലെ എരൂരിലാണ് എന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പല തട്ടുകളായി കിടക്കുന്ന 6.5 സെന്റ് ഭൂമിയാണ് ഉണ്ടായിരുന്നത്. അവിടെ എന്റെ കീശയിൽ ഒതുങ്ങുന്ന, സൗകര്യങ്ങളുള്ള വീട് എന്നതായിരുന്നു ആവശ്യം. വീതി കുറഞ്ഞു പിന്നിലേക്ക് കിടക്കുന്ന പ്ലോട്ടിനനുസൃതമായി ഫ്ലാറ്റ് റൂഫ് നൽകിയാണ് വീട് ഒരുക്കിയത്. പ്ലോട്ടിന്റെ സ്വാഭാവികത നിലനിർത്തിയാണ് വീടുപണിതത്. അതിനാൽ മൂന്നു തട്ടുകളുണ്ട്. റോഡ് നിരപ്പിലാണ് താഴത്തെ നില. പടികൾ കയറി രണ്ടാം ലെവലിൽ എത്താം. മൂന്നാമത്തെ ലെവലിലേക്ക് കയറാൻ ഗോവണി നൽകിയിട്ടുണ്ട്. പുറമെ നിന്നുനോക്കിയാൽ ഈ ഉയരവ്യത്യാസം പ്രകടമാവുകയില്ല എന്നതാണ് സവിശേഷത. 

ADVERTISEMENT

ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്ന് കിടപ്പുമുറികൾ, ബാത്റൂം, സ്റ്റഡി ഏരിയ, ബാൽക്കണി എന്നിവയാണ് 6.5 സെന്റിൽ 1850 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്. വെള്ളനിറത്തോടു ഞങ്ങൾക്കെല്ലാം ഇഷ്ടക്കൂടുതലുണ്ട്. അതിനാൽ അകവും പുറവും നിലവുമെല്ലാം വെള്ളയുടെ ഷെയ്ഡുകളിലാണ് ഒരുക്കിയത്. 

കാറ്റിനും വെളിച്ചത്തിനും പ്രാധാന്യം നൽകിയിട്ടുണ്ട്. ധാരാളം ജനലുകൾ നൽകി ക്രോസ് വെന്റിലേഷൻ ഉറപ്പുവരുത്തിയിട്ടുണ്ട്. അതിനാൽ ചൂടിന്റെ ശല്യമില്ല. കാന്റിലിവർ ശൈലിയിലാണ് ഗോവണിയുടെ ഡിസൈൻ. ഗോവണിക്ക് മുകളിലുള്ള സ്‌കൈലൈറ്റിലൂടെ പ്രകാശം സമൃദ്ധമായി അകത്തളത്തിലേക്കെത്തുന്നു. അതിനാൽ പകൽസമയത്ത് ലൈറ്റും വേണ്ട. അപ്പർ ലിവിങ് അലങ്കരിക്കുന്നത് ഒരു മ്യൂറൽ പെയിന്റിങ്ങാണ്.

കിടപ്പുമുറികളിൽ അത്യാവശ്യം സ്റ്റോറേജ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്ലൈവുഡ്+ മൈക്ക ഫിനിഷിലാണ് മോഡുലാർ ശൈലിയിലുള്ള അടുക്കളയിലെ വാഡ്രോബുകൾ. സമീപം വർക്കേരിയയുമുണ്ട്. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 30 ലക്ഷം രൂപയിൽ പണി പൂർത്തീകരിക്കാൻ കഴിഞ്ഞു. 

ADVERTISEMENT

Project Facts

Location- Eroor, Ernakulam

Plot- 6.5 cent

Area- 1850 SFT

ADVERTISEMENT

Owner- Deepak

Designer- Peter Jose

Mob- 94470 17211