കാറ്റും വെളിച്ചവും ആവോളം, പരിപാലനം എളുപ്പം, സ്പെഷലാണ് ഈ വീട്
മാഹിക്കടുത്ത് അഴിയൂർ എന്ന സ്ഥലത്താണ് പ്രവാസിയായ മുഹമ്മദ് റാഫിയുടെയും കുടുംബത്തിന്റെയും വീട്. മുന്നിൽ വീതി കുറഞ്ഞ 9 സെന്റ് പ്ലോട്ടാണ് ഉണ്ടായിരുന്നത്. ഇതിന് അനുസൃതമായാണ് എലവേഷൻ രൂപകൽപന ചെയ്തത്. കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന, പരിപാലനം എളുപ്പമാക്കുന്ന വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം.

മാഹിക്കടുത്ത് അഴിയൂർ എന്ന സ്ഥലത്താണ് പ്രവാസിയായ മുഹമ്മദ് റാഫിയുടെയും കുടുംബത്തിന്റെയും വീട്. മുന്നിൽ വീതി കുറഞ്ഞ 9 സെന്റ് പ്ലോട്ടാണ് ഉണ്ടായിരുന്നത്. ഇതിന് അനുസൃതമായാണ് എലവേഷൻ രൂപകൽപന ചെയ്തത്. കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന, പരിപാലനം എളുപ്പമാക്കുന്ന വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. ഇതിനായി പരമാവധി തുറന്ന ഇടങ്ങൾ നൽകിയാണ് സ്ട്രക്ചർ നിർമിച്ചത്. വെള്ള നിറത്തിനാണ് അകത്തും പുറത്തും പ്രാമുഖ്യം നൽകിയത്. പുറംകാഴ്ചയിൽ മിലിട്ടറി ഗ്രീൻ കൂടി ഇടകലർത്തി നൽകിയത് കാഴ്ചയുടെ ഭംഗി വർധിപ്പിക്കുന്നു.
ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2400 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്. കണ്ണിൽ കുത്തിക്കയറുന്ന നിറങ്ങളോ ആഡംബരങ്ങളോ ഫർണിച്ചറുകളോ നൽകിയിട്ടില്ല. ഇത് പരിപാലനം എളുപ്പമാക്കുന്നു. അധികം ഇടച്ചുവരുകൾ ഇല്ലാതെ അകത്തളങ്ങൾ ഒരുക്കിയത് ക്രോസ് വെന്റിലേഷൻ സുഗമമാക്കുന്നു.
മാർബിളാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ മിക്കവയും വാങ്ങിയതാണ്. ആറു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഇതിന് സമീപമായി കോർട്യാർഡ് ക്രമീകരിച്ചിരിക്കുന്നു.
ഡബിൾ ഹൈറ്റിൽ നൽകിയ കോർട്യാർഡാണ് വീടിന്റെ ശ്രദ്ധാകേന്ദ്രം. ഇൻഡോർ പ്ലാന്റുകളും പെബിൾസും വിരിച്ചു ഇവിടം അലങ്കരിച്ചു. പകൽസമയത്ത് വീടിനുള്ളിൽ ലൈറ്റോ ഫാനോ ഇടേണ്ട ആവശ്യമേയില്ല. ഗോവണി കയറി എത്തുന്നത് വിശാലമായ ഹാളിലേക്കാണ്.
ഉപയുക്തതയ്ക്ക് പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ. ഫുൾ ലെങ്ത് വാഡ്രോബുകൾ കിടപ്പുമുറിയിൽ നൽകിയിട്ടുണ്ട്. സമീപം അറ്റാച്ഡ് ബാത്റൂമുകൾ നൽകി.
ലാമിനേറ്റ് ഫിനിഷിലാണ് മോഡുലാർ ശൈലിയിലുളള അടുക്കള. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ ഒരുക്കിയിട്ടുണ്ട്.
സ്ട്രക്ചറും ഫർണിഷിങ്ങും ചുറ്റുമതിലും അടക്കം 55 ലക്ഷം രൂപയാണ് ചെലവായത്.
ചിത്രങ്ങൾ- അജീബ് കോമാച്ചി
Project Facts
Location- Azhiyur, Mahe
Area- 2400 SFT
Plot- 9 cent
Owner- Muhammed Rafi,Shanija
Contractor- Baby
Designer- Abdul Nazer
Open Window
Mob- 9995556965