പരമ്പരാഗത ഭംഗിയും ആധുനിക സൗകര്യങ്ങളും സമന്വയിക്കുന്ന ഒരു വീട്. ഇതായിരുന്നു ഡോക്ടർ ദമ്പതികളായ ശ്രീഹരിക്കും അശ്വതിക്കും വേണ്ടിയിരുന്നത്. പൂർണമായും ഉടമസ്ഥരുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന വിധം വീടൊരുക്കിയത് ആർക്കിടെക്ട് അംശുനാഥാണ് (വോൾട്സ് & വോൾട്സ് വൈറ്റില). 

ഡോക്ടർ ഒരു കഥകളി ആർട്ടിസ്റ്റ് കൂടിയാണ്. പഠനകാലയളവിൽ കലാപ്രതിഭ കൂടിയായിരുന്നു. ആ കലാപരത വീടിന്റെ അകത്തളങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. പരമ്പരാഗത ശൈലിയിൽ നാലുകെട്ട് മാതൃകയിലാണ് വീടിന്റെ നിർമാണം. 37 സെന്റിൽ 3800 ചതുരശ്രയടിയാണ് വിസ്തീർണം. ഫ്ലാറ്റായി വാർത്ത്, അതിനുമുകളിൽ ട്രസ് ചെയ്ത് ഓടുവിരിച്ചാണ് മേൽക്കൂര ഒരുക്കിയത്. അങ്ങനെ ടെറസിൽ കുറച്ചിട യൂട്ടിലിറ്റി സ്‌പേസായി മാറ്റാനും കഴിഞ്ഞു.

മരങ്ങൾ പരമാവധി നിലനിർത്തിക്കൊണ്ടു വേണം വീടു പണിയാൻ എന്നതായിരുന്നു ഇരുവരുടെയും തീരുമാനം. മുറ്റത്തുണ്ടായിരുന്ന തെങ്ങു സംരക്ഷിച്ചു കൊണ്ടാണ് ലാൻഡ്സ്കേപ് ഒരുക്കിയത്. മുറ്റം കരിങ്കല്ലും പുല്ലും ഇടകലർത്തി നൽകി ഭംഗിയാക്കി. വെട്ടുകല്ല് കൊണ്ടാണ് മുറ്റം വേർതിരിക്കുന്ന ചെറുമതിലും തുളസിത്തറയും നിർമിച്ചത്. സമീപം ക്ഷേത്രമുണ്ട്. ഇങ്ങനെ പരിസരം കൂടി പരിഗണിച്ചാണ്‌ വീടിന്റെ ദർശനവും മുറികളും ക്രമീകരിച്ചത്.

സ്വീകരണമുറി, ഊണുമുറി, കോർട്‌യാർഡ്, അടുക്കള, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് പ്രധാനമായും വീട്ടിൽ ഒരുക്കിയിരിക്കുന്നത്. ഇടങ്ങളുടെ ക്രമീകരണത്തിൽ പൂർണമായും വാസ്തുനിയമങ്ങൾ പിന്തുടർന്നിട്ടുണ്ട്. കാറ്റിനും വെളിച്ചത്തിനും പ്രകൃതിക്കും പ്രാധാന്യം നൽകി, തുറസായ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയിരിക്കുന്നത്.  ഇടങ്ങൾ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. എന്നാൽ ആവശ്യമായ ഇടങ്ങളിൽ പാർടീഷനുകൾ നൽകി സ്വകാര്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്.

വീടിന്റെ പൂമുഖം അലങ്കരിക്കുന്ന തൂണുകൾ ചെട്ടിനാട് നിന്നും കൊണ്ടുവന്നതാണ്. ഫ്ലോറിങ്ങിൽ വ്യത്യസ്തതകൾ പരീക്ഷിച്ചിട്ടുണ്ട്. വിട്രിഫൈഡ് ടൈലുകൾക്കൊപ്പം കിടപ്പുമുറികളിൽ വുഡൻ ഫ്ളോറിങ്ങും നൽകിയിട്ടുണ്ട്.

ഉള്ളിലെ ശ്രദ്ധാകേന്ദ്രം തുറന്ന നടുമുറ്റമാണ്. പ്രധാന വാതിൽ തുറന്നാൽ നീണ്ട ഇടനാഴിയിലൂടെ നടുമുറ്റത്തിന്റെ കാഴ്ച ദൃശ്യമാകും.മഴയും വെയിലും അകത്തേക്കെത്തും. സുരക്ഷയ്ക്കായി ആവശ്യാനുസരണം നിയന്ത്രിക്കാവുന്ന ഗ്രില്ലുകളും നൽകിയിട്ടുണ്ട്. മഴക്കാലത്ത് നടുമുറ്റം വാട്ടർ ബോഡിയാക്കി മാറ്റം. ജലനിരപ്പ് ഒരു പരിധിയിലധികം ഉയർന്നാൽ ഫ്ലഷ് ഔട്ട് ചെയ്യാനുള്ള സംവിധാനവുമുണ്ട്.

സ്റ്റോറേജിന്‌ പ്രാധാന്യം നൽകിയാണ് മോഡുലാർ ശൈലിയിലുള്ള അടുക്കള. അക്രിലിക് ഫിനിഷിലാണ് കബോർഡുകൾ. നാനോവൈറ്റാണ് കൗണ്ടറിൽ വിരിച്ചത്.

നാലു കിടപ്പുമുറികളിലും ബിൽറ്റ് ഇൻ വാഡ്രോബ് നൽകിയിട്ടുണ്ട്. ഒപ്പം അറ്റാച്ഡ് ബാത്റൂമുകളും. വീടിനുള്ളിൽ പകൽ സമയങ്ങളിൽ ലൈറ്റ് ഇടേണ്ട കാര്യമില്ല. മികച്ച ക്രോസ് വെന്റിലേഷൻ ലഭിക്കുന്നതിനാൽ ദിവസം മുഴുവൻ സുഖകരമായ കാലാവസ്ഥ നിലനിൽക്കുകയും ചെയ്യും. അതിനാൽ ഫാനും അധികം ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല.

നിർമാണ സാമഗ്രികൾ

സ്ട്രക്ചർ- RCC, ബ്രിക്ക് 

ഫ്ളോറിങ്- വിട്രിഫൈഡ് ടൈൽ, ഗ്രാനൈറ്റ്, വുഡൻ ടൈൽ 

കബോർഡ്, വാഡ്രോബ്- പ്ലൈവുഡ്, വെനീർ, അക്രിലിക്

Project Facts

Location- Pandalam, Pathanamthitta

Area- 3800 SFT

Plot- 37 cent

Owner- Dr.Sreehari & Dr.Aswathy

Architect- Amshunath R

Vault & Walls

Mob-  9995208426,  9388112239

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT