നിലവിലെ ഭവനനിര്‍മ്മാണ ചെലവുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ ചെലവില്‍ ആഡംബര വീട് ഒരുക്കിയതിന്റെ വിശേഷങ്ങള്‍ മലപ്പുറം സ്വദേശി നൗഷാദ് പങ്കുവയ്ക്കുന്നു..

33 ലക്ഷത്തില്‍ വീടുപണി തീര്‍ക്കണം എന്ന ലക്ഷ്യത്തിലാണ് ഇറങ്ങിപ്പുറപ്പെട്ടത്. അധികം ആഡംബരങ്ങള്‍ ഇല്ലാതെ അണുകുടുംബത്തിന്റെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്തുന്ന വീട് എന്നതായിരുന്നു മനസ്സില്‍.

കേരളത്തിലെ കാലാവസ്ഥ പരിഗണിച്ചു മേല്‍ക്കൂര ചരിച്ചു വാര്‍ത്തു. കുറച്ചിട ഫ്ലാറ്റായും നിലനിര്‍ത്തി. പുറംഭിത്തിയില്‍ വേര്‍തിരിവ് നല്‍കാന്‍ ക്ലാഡിങ്, ബെയ്ജ് നിറം, പ്രകാശം കടക്കാന്‍ സ്ലിറ്റുകള്‍ എന്നിവ നല്‍കി. പോര്‍ച്ച്, സിറ്റ്ഔട്ട്‌, ലിവിങ്, ഡൈനിങ്, കിച്ചന്‍, നാലു കിടപ്പുമുറികള്‍, അപ്പര്‍ ലിവിങ് എന്നിവയാണ് പ്രധാനമായും ഒരുക്കിയത്. പ്ലൈവുഡ്‌ കൊണ്ടാണ് ഫര്‍ണിഷിങ് ചെയ്തത്. തടി പരമാവധി ഒഴിവാക്കി. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഫര്‍ണിച്ചറുകള്‍ പ്രത്യേകം ഡിസൈന്‍ ചെയ്തു നിര്‍മിച്ചവയാണ്.

ആറുപേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന ഊണുമേശയുടെ പ്രതലം പ്ലാനിലാക് ഗ്ലാസ് കൊണ്ടാണ് നിര്‍മിച്ചത്. സ്ക്വയര്‍ പൈപ്പിനു മുകളില്‍ തടി പൊതിഞ്ഞാണ് ഗോവണിയുടെ ഡിസൈന്‍. ഇതിലൂടെ ഡെഡ് സ്പേസ് പരമാവധി ഒഴിവാക്കാനായി. നാലു കിടപ്പുമുറികളിലും അത്യാവശ്യ സൗകര്യങ്ങള്‍ മാത്രമേ നല്‍കിയിട്ടുള്ളൂ. കട്ടില്‍, വാഡ്രോബ്, അറ്റാച്ച്ഡ് ബാത്റൂം എന്നിവ നല്‍കി.

പ്ലൈവുഡ്‌ കൊണ്ടുതന്നെയാണ് അടുക്കളയുടെ കബോര്‍ഡുകള്‍ ഒരുക്കിയത്. പാതകത്തില്‍ ഗ്രാനൈറ്റ് വിരിച്ചു. സ്പ്ലാഷ്ബാക്കില്‍ ടൈലുകള്‍ വിരിച്ചു. ചെറിയൊരു ബ്രേക്ക്ഫാസ്റ്റ് കൌണ്ടറും ഇവിടെ ഒരുക്കിയിട്ടുണ്ട്.

നിലവിലെ ചതുരശ്രയടി നിരക്ക് വച്ചുനോക്കുമ്പോള്‍ 2600 ചതുരശ്രയടി വീടു പണിതു ഫര്‍ണിഷ് ചെയ്യാന്‍ കുറഞ്ഞത് 50 ലക്ഷം രൂപയെങ്കിലുമാകും. പക്ഷേ 35 ലക്ഷം രൂപയ്ക്ക് ഫര്‍ണിഷിങ് സഹിതം ഈ വീട് പൂര്‍ത്തിയാക്കാനായത് തുടക്കം മുതലുള്ള പ്ലാനിങ് കൊണ്ടുകൂടിയാണ്. ഇപ്പോള്‍ വീട്ടിലെത്തുന്ന പലരും ആദ്യം ചോദിക്കുന്നത് വീടിന്റെ പ്ലാനാണ്‌... 

ചെലവ് കുറച്ച ഘടകങ്ങള്‍

ഇളംനിറങ്ങളാണ് അകത്തളങ്ങളില്‍ നല്‍കിയത്.

ഫോള്‍സ് സീലിങ് നല്‍കാതെ ലൈറ്റ് പോയിന്റുകള്‍ നേരിട്ടുനല്‍കി.

തടിപ്പണികള്‍ പരമാവധി കുറച്ചു.

മുറ്റം ഇന്റര്‍ലോക്ക് ചെയ്യാതെ തനിമയോടെ നിലനിര്‍ത്തി. ചുറ്റുമതില്‍ പ്ലാസ്റ്റര്‍ ചെയ്യാതെ വെട്ടുകല്ലുമാത്രം ഉപയോഗിച്ചു.

Project Facts

Location Edavanapara, Malappuram

Area- 2600 SFT

Plot-15 cent

Owner- Noushad

Designer-Abdulla Vasif

Concetto Designs

Mob-9895227006

Completion year- 2019 Jan

ചിത്രങ്ങൾ- അജീബ് കോമാച്ചി