കണ്ണൂരിലെന്താ ഈ വീടിനു കാര്യം?
ബഹ്‌റൈനിലെ അമേരിക്കന്‍ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന വിജയനും ഭാര്യ സ്മിതയും കണ്ണൂർ നഗരത്തിലെ കണ്ണായ സ്ഥലമായ ചെട്ടിപ്പീടികയിൽ മുന്നേ പറമ്പ് വാങ്ങിയത് റിട്ടയേർഡ് ലൈഫിൽ സമാധാനമായി താമസിക്കാനായിരുന്നു. വീടുപണിയാൻ തീരുമാനിച്ചപ്പോഴേക്കും അതൊരു മോഹവിലയുള്ള വസ്തുവായി മാറിക്കഴിഞ്ഞിരുന്നു. മാവും പ്ലാവും മറ്റു മരങ്ങളും വറ്റാത്ത ജലലഭ്യതയുമുള്ള ആ പറമ്പിനു വില ഇന്ന് കോടികൾ വരും.
വാണിജ്യപ്രാധാന്യമുള്ള പ്ലോട്ടിന്റെ സാധ്യതകളുമായി പലരും സമീപിച്ചെങ്കിലും വിജയേട്ടൻ വഴങ്ങിയില്ല. വീട് പണിയുന്നെങ്കിൽ അത് ഈ പറമ്പിൽ തന്നെ. വായുസഞ്ചാരവും വെളിച്ചവും നിറയുന്ന പരമ്പരാഗതരീതിയിലുള്ള വീടെന്ന സ്വപ്നവുമായി ഡിസൈനർ ശ്രീകാന്ത് പങ്ങപ്പാടിനെ സമീപിച്ചു.
അറ്റാച്ഡ് ബാത്റൂം സൗകര്യങ്ങളുള്ള 3 ബെഡ് റൂമുകളും ഫോർമൽ ലിവിങും ഫാമിലി ലിവിങും ഡൈനിങ്ങ് ഹാളും മോഡേൺ അടുക്കളയും വർക്ക് ഏരിയയും സിറ്റ് ഔട്ട്, പോർച് എല്ലാം ചേർത്ത് 2000 SFT ലാണ് വീട് രൂപകൽപന ചെയ്തത്. ഫ്ലാറ്റ് റൂഫ് വാർത് GI ട്രസ് ചെയ്തു ഓട് പാകിയിരിക്കുന്നതു മൂലം ടെറസ് മുഴുവൻ ഉപയോഗപ്രദമാക്കി മാറ്റിയിരിക്കുന്നു.
ഈ വീടിന്റെ രൂപകല്പനയെ ഏറ്റവും ശ്രദ്ധേയമാക്കുന്നത് ഹാളിന്റെ ക്രോസ് ഡിസൈൻ ആണ്. നാലു വശത്തുമുള്ള പച്ചപ്പും പ്രകൃതി ഭംഗിയും ഒപ്പം വായു സഞ്ചാരവും ഇത്തരം ക്രോസ് ഡിസൈൻ ഉറപ്പാക്കുന്നു.
സെൻട്രൽ കോർട്യാർഡ് പകൽ വെളിച്ചവും വായുസഞ്ചാരവും നൽകുന്നു.
അകത്തുനിന്നുതന്നെ പ്രവേശിക്കാവുന്ന സ്റ്റെയര്‍കേസും നൽകിയിരിക്കുന്നു. വീട് പണി പൂർത്തിയാക്കി നിറഞ്ഞ ചിരിയോടെ സിറ്റൗട്ടിൽ ഇരിക്കുന്ന വിജയേട്ടനും സ്മിത ചേച്ചിക്കും കിട്ടിയ ഭാഗ്യം നോക്കണേ... പറമ്പിന്റെ പച്ചപ്പും, ഒപ്പം നഗരവും കാണാം!
Project Facts
Owner
സ്മിതാ വിജയന്‍
മണിമേഘല, കണ്ണൂര്‍
Designer
ശ്രീകാന്ത് പങ്ങപ്പാട്ട്
P G ഗ്രൂപ്പ് ഡിസൈന്‍സ്
കാഞ്ഞിരപ്പള്ളി
PH: 9447114080
E mail: pggroupdesigns@gmail.com