കാസർഗോഡ് ഈ വീട് വേറിട്ട് നിൽക്കുന്നത് എന്തുകൊണ്ട്?
Mail This Article
കാസർഗോഡ് ജില്ലയിലെ മുന്നാട് എന്ന സ്ഥലത്താണ് നാരായണന്റെ പുതിയ വീട്. ഒന്നുകിൽ പരമ്പരാഗത ശൈലിയിലുള്ള ഓടിട്ട വീടുകൾ, അതല്ലെങ്കിൽ സമകാലിക ശൈലിയിലുള്ള വാർത്ത വീടുകൾ. ഇത് രണ്ടുമാണ് ഈ പരിസരത്ത് കൂടുതലുള്ളത്. ചുറ്റുപാടുമുള്ള വീടുകളിൽ നിന്നും വേറിട്ടുനിൽക്കുന്ന നിർമിതിയാകണം തന്റെ ഭവനം എന്ന ഗൃഹനാഥന്റെ ആഗ്രഹമാണ് ഇത്തരമൊരു രൂപം കൈവരിക്കാൻ കാരണം. ഫ്യൂഷൻ ശൈലിയിൽ ഫ്ലാറ്റും സ്ലോപും കർവും നൽകിയാണ് വീടിന്റെ എലവേഷൻ. യെലോ, ഗ്രീൻ, വൈറ്റ് നിറങ്ങൾ പുറംഭിത്തികളിൽ നൽകി. പ്രാദേശികമായി ലഭ്യമായ വെട്ടുകല്ലാണ് സ്ട്രക്ചർ നിർമിക്കാൻ ഉപയോഗിച്ചത്.
പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ് എന്നിവയാണ് 2900 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
വീടിനകത്തേക്ക് കയറുമ്പോൾ ശ്രദ്ധ പതിയുക ചുവരുകളിലേക്കാണ്. എല്ലാ മുറികളിലും ഒരു ഭിത്തി കടുംനിറം നൽകി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. L സീറ്റർ സോഫ സ്വീകരണമുറി അലങ്കരിക്കുന്നു.
ആറു പേർക്കിരിക്കാൻ പാകത്തിൽ ഊണുമേശ. ഇവിടെ ഭിത്തി മഞ്ഞ നിറം നൽകി ഹൈലൈറ്റ് ചെയ്തു. ജിപ്സം ഫോൾസ് സീലിങ്ങും ലൈറ്റുകളും അകത്തളം കമനീയമാക്കുന്നു. പിരിയൻ ശൈലിയിലാണ് ഗോവണി. ഇവിടെ സീലിങ് ഡബിൾ ഹൈറ്റിൽ നൽകി. സമീപം ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ചു കോർട്യാർഡ് ഒരുക്കി. ഇവിടെ സീറ്റിങ്ങും നൽകി.
മറൈൻ പ്ലൈവുഡ് കൊണ്ടാണ് അടുക്കളയുടെ കബോർഡുകൾ ഒരുക്കിയത്.
മൂന്ന് കിടപ്പുമുറികളിൽ അറ്റാച്ഡ് ബാത്റൂം നൽകി. ഒരു കോമൺ ടോയ്‌ലറ്റും ഒരുക്കി. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 55 ലക്ഷം രൂപയാണ് ചെലവായത്.
Project Facts
Location- Munnad, Kasargod
Area- 2900 SFT
Plot- 15 cent
Owner- P. Narayanan
Designer- Anil kumar. M V
Mob- 98469 68078
Completion year- 2018