പരമ്പരാഗത വാസ്തു നിയമങ്ങൾ പ്രായോഗികമായി പിന്തുടർന്ന് എങ്ങനെ വീടുപണിയണം എന്നതിനു ഉദാഹരണമാണ് അങ്കമാലിയിലുള്ള ജോസിന്റെയും കുടുംബത്തിന്റെയും വീട്. 18 സെന്ററിൽ 3072 ചതുരശ്ര അടിയിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത് .

പുറംകാഴ്ചയിൽ  വീടിന്റെ ഹൈലൈറ്റ് അതിന്റെ റൂഫിങ്ങിലാണ്. സ്ലോപ്പ് കർവ് മാതൃകയിലുള്ള സമന്വയം ആണ് റൂഫ്. എന്നാൽ പുറംകാഴ്ചയേക്കാളും ആകർഷണീയമാണ് അകത്തളങ്ങൾ. ഓരോ  ഇടത്തിനും അനുയോജിച്ച രീതിയിലാണ് ഇന്റീരിയർ ചെയ്‌തിരിക്കുന്നത്‌. അകത്തും പുറത്തുമുള്ള ലൈറ്റ് ഫിറ്റിങ്ങുകൾ പുറംകാഴ്ചയുടെ മോടി വർദ്ധിപ്പിക്കുന്നു .

കമനീയമായ സ്വീകരണമുറി, ബ്ലാക്ക് ലതർ ഫിനിഷിങ് ഫർണിച്ചറുകൾ, പരമ്പരാഗത ശൈലിയിലുള്ള തടിപ്പണികൾ, ഭിത്തിയിലെ പാനലിങ്, നിഷ് വർക്ക് എന്നിവയെല്ലാം ഇതിന്റെ ആകർഷണീയത കൂട്ടുന്നു.

ബോക്സ്, കർവ്‌ഡ്‌  മാതൃകയിലുള്ള  സീലിങ് ഫാമിലി ഏരിയയുടെ പ്രൗഢി ഗംഭീരമാക്കുന്നു. വൈറ്റ് കളറിലുള്ള വിട്രിഫൈഡ് ടൈൽസ് ഉപയോഗിച്ചാണ് ഫ്ളോറിങ് ചെയ്തിരിക്കുന്നത്. തടിയും ഡിഫെൻസ് ഗ്ലാസ് ഉപയോഗിച്ചുള്ള വർക്ക്  ഗോവണികളിൽ പ്രത്യേക മിഴിവേകുന്നു.

സെമി ഓപ്പൺ ശൈലിയിലൂടെ ഡൈനിങ്, ഫാമിലി ലിവിങ് എന്നിവ തമ്മിൽ വേർതിരിക്കപ്പെടുന്നു. ആറു പേർക്കിരുന്നു ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് തീൻമേശ സെറ്റ് ചെയ്തിരിക്കുന്നത്. ഭിത്തിയുടെ വശങ്ങളിലായി ചെയ്തിരിക്കുന്ന വാൾപേപ്പർ, അക്വാറിയം എന്നിവ ഡൈനിങ്ങ് ഏരിയയുടെ മാറ്റു കൂട്ടുന്നു.

കിടപ്പുമുറികൾ എല്ലാം വെന്റിലേഷന് പ്രധാനം നൽകിയാണ് ചെയ്തിരിക്കുന്നത്. ലളിതമായ രീതിയിലുള്ള ഫാൾസ് സീലിങ്, വുഡൻ വാർഡ്രോബ്സ് , ബാത്‌റൂംസ് ഡ്രൈ ,വെറ്റ് എന്നിങ്ങനെയായി തിരിച്ചിരിക്കുന്നു .

അടുക്കള ലളിതമായ രീതിയിൽ എന്നാൽ അത്യാവശ്യ സൗകര്യങ്ങളോടും കൂടിയാണ് ചെയ്തിരിക്കുന്നത്. മറൈൻ പ്ലൈവുഡിൽ ലാമിനേറ്റ് ഷീറ്റ് ഒട്ടിച്ചാണ് കബോർഡ് സെറ്റ് ആക്കിയത്. ചെറി ബ്ലൂ , വൈറ്റ് കളർ മിശ്രണം അടുക്കളയെ ആകർഷകമാക്കുന്നു. ഫ്ളോറിങ് വുഡൻ ഫിനിഷിങ് ടൈൽസ് ആണ് ഉപയോഗിച്ചിരിക്കുന്നത്.

Project Facts

Location: Angamaly

Area: 3072 Sq.Ft

Plot: 18 Cent

Owner: Jose

Architect: A-cube Creators

Mob: +919645528833