ഇടയ്ക്കുവച്ചു നിന്നു പോയ വീടുപണി ആഗ്രഹങ്ങൾ വിട്ടുവീഴ്ച ചെയ്യാതെ പൂർത്തിയാക്കിയതിന്റെ വിശേഷങ്ങൾ പ്രവാസിയായ സുബൈർ പങ്കുവയ്ക്കുന്നു. ഞങ്ങൾ കുടുംബമായി ഓസ്‌ട്രേലിയയിലാണ് താമസിക്കുന്നത്. ഞാൻ അവിടെ ഐടി മേഖലയിൽ ജോലി ചെയ്യുന്നു. വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഞങ്ങൾ നാട്ടിലെത്തുന്നത്. ഏതൊരു പ്രവാസിയുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടയ്ക്കുവച്ചു നിന്നു പോയ വീടുപണി ആഗ്രഹങ്ങൾ വിട്ടുവീഴ്ച ചെയ്യാതെ പൂർത്തിയാക്കിയതിന്റെ വിശേഷങ്ങൾ പ്രവാസിയായ സുബൈർ പങ്കുവയ്ക്കുന്നു.

ഞങ്ങൾ കുടുംബമായി ഓസ്‌ട്രേലിയയിലാണ് താമസിക്കുന്നത്. ഞാൻ അവിടെ ഐടി മേഖലയിൽ ജോലി ചെയ്യുന്നു. വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഞങ്ങൾ നാട്ടിലെത്തുന്നത്. ഏതൊരു പ്രവാസിയുടെയും സ്വപ്നമാണല്ലോ നാട്ടിലൊരു വീട്. ഞങ്ങൾ വീടിന്റെ എല്ലാ കാര്യത്തിലും നിഷ്കർഷത ഉള്ളവരാണ്. അതുകൊണ്ടുതന്നെ ഏറെ കടമ്പകൾ മറികടന്നാണ് ഈ വീട് ഞങ്ങൾ പൂർത്തിയാക്കിയത്. ആദ്യം സ്ട്രക്ചർ വരെ പണി പൂർത്തിയായെങ്കിലും ചില അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് പണി നിന്നുപോയി. പിന്നീട് ഡിസൈനർ ഷിന്റോയെ പരിചയപ്പെട്ടതാണ് വഴിത്തിരിവായത്. ഞങ്ങളുടെ ആവശ്യങ്ങൾ കൃത്യമായി അദ്ദേഹം മനസ്സിലാക്കി.

ADVERTISEMENT

സ്ട്രക്ചർ നിലനിർത്തി എലവേഷനിൽ ചില ചെപ്പടിവിദ്യകൾ നടത്തി ഷിന്ടോ ആദ്യം പുറംകാഴ്ച ആകർഷകമാക്കി. പലവിധ ജ്യാമിതീയ രൂപങ്ങളിൽ ഷോ വാളുകൾ നൽകി. വശത്തെ പുറംചുവരിൽ വുഡൻ ടെക്സ്ചർ നൽകി. ഇതുതന്നെ പോർച്ചിന്റെ ഭിത്തിയിലും തുടരുന്നു.

ചുറ്റുമതിലിലും പുറംചുവരിൽ കുറച്ചു ഭാഗത്തും ഗ്രേ ക്ലാഡിങ് നൽകി. ത്രികോണാകൃതിയിൽ മുന്നിലേക്ക് തള്ളിനിൽക്കുന്ന ലിവിങ് ഏരിയ പ്രധാന ആകർഷണമാണ്. 

ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്ഏരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 3100 ചതുരശ്രയടിയിൽ ഒരുക്കിയത്. വീടിനകം അലങ്കരിക്കാൻ ഉപയോഗിക്കുന്ന സാമഗ്രികളും ഞങ്ങൾ സൂക്ഷ്മതയോടെ തിരഞ്ഞെടുത്തവയാണ്. 

അകത്തേക്ക് കയറുമ്പോൾ പ്രധാന ആകർഷണം ലിവിങ് റൂം തന്നെ. മൂന്ന് വശത്തും ഭിത്തിക്കുപകരം ഗ്ലാസ് പാനലിങ് നൽകി. പുറത്തെ കാഴ്ചകൾ അകത്തേക്ക് വിരുന്നെത്തുന്നു. മോട്ടോറൈസ്ഡ് റോളിങ് ഷട്ടറുകൾ നൽകിയതിനാൽ സുരക്ഷയുടെ കാര്യത്തിലും പേടി വേണ്ട. ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവ ഓപ്പൺ ഹാളിന്റെ ഭാഗമായി വരുന്നു. മാറ്റ് ഫിനിഷുള്ള വിട്രിഫൈഡ് ടൈലുകളാണ് പ്രധാന ഇടങ്ങളിൽ വിരിച്ചത്. കിടപ്പുമുറികളിൽ വേർതിരിവ് പകരാൻ വുഡൻ ഫിനിഷുള്ള ടൈലുകളും നൽകി. 

ADVERTISEMENT

പ്രധാന വാതിലിൽ നിന്നുമുളള ഇടനാഴി ചെന്നവസാനിക്കുന്നത് കോർട്യാർഡിലാണ്.ഇവിടെ മുകളിൽ സ്‌കൈലൈറ്റ് നൽകി പ്രകാശത്തെ അകത്തേക്കാനയിക്കുന്നു. ഇവിടെ നിലത്ത് പെബിളുകൾ വിരിച്ചു. ചുവരിൽ വുഡൻ ടൈൽ ഒട്ടിച്ച്, അതിൽ തൂക്കുവിളക്കുകൾ സ്ഥാപിച്ചു. ഫൈബർ ഷീറ്റിനു മുകളിൽ വെനീർ ഒട്ടിച്ചാണ് കോർട്യാർഡിന്റെ പില്ലറുകൾ ഒരുക്കിയത്.

തേക്കിൻ തടിയിലും ഗ്ലാസിലുമാണ് ഗോവണിയുടെ കൈവരികൾ. ഗോവണിയുടെ താഴെ പ്രെയർ സ്‌പേസ് നൽകി സ്ഥലം ഉപയുക്തമാക്കി. 

മാസ്റ്റർ ബെഡ്‌റൂമിൽ ഒരു വെറൈറ്റി സാധനമുണ്ട്! പഴയ ബോട്ട് പൊളിച്ചതിന്റെ പലകകൾ സ്ക്രൂ ചെയ്താണ് ഹെഡ്ബോർഡ് ഒരുക്കിയത്. നാലു കിടപ്പുമുറികളിൽ ഒന്ന് എന്റർടെയിൻമെന്റ് റൂം ആക്കി മാറ്റി.

വീട്ടുകാരിക്ക് ഏറ്റവും നിഷ്കർഷതയുണ്ടായിരുന്നത് അടുക്കളയുടെ കാര്യത്തിലാണ്. ആഗ്രഹം പോലെ ഓപ്പൺ ശൈലിയിലുളള ഐലൻഡ് കിച്ചനാണ് ഒരുക്കിയത്. മൾട്ടിവുഡ്, ലാമിനേറ്റ് ഫിനിഷിൽ കബോർഡുകൾ ഒരുക്കി. സ്റ്റെല്ലാർ ഗ്ലാസാണ് കൗണ്ടറിൽ വിരിച്ചത്.

ADVERTISEMENT

ഏകദേശം മൂന്നുവർഷത്തോളമെടുത്താണ് വീടുപണി പൂർത്തിയായത്. ഇപ്പോൾ വിദേശത്താണെങ്കിലും ഞങ്ങളുടെ മനസ്സ് നിറയെ നാട്ടിലും വീട്ടിലും കറങ്ങിത്തിരിയുകയാണ്. അടുത്ത അവധിക്കാലത്ത് കൂടണയാൻ ഞങ്ങൾ കാത്തിരിക്കുന്നു. ഒപ്പം വീടും...

Project Facts

Location- Edavanakkad, Ernakulam

Plot- 11 cent

Area- 3100 SFT

Owner- Subair

Designer- Shinto Varghese

Concept Design Studio, Ernakulam

Mob- 9895821633

Completion year- 2018 Jan