മലപ്പുറം ജില്ലയിലെ മേൽമുറി എന്ന സ്ഥലത്ത് രൂപത്തിലും ഭാവത്തിലും വേറിട്ടുനിൽക്കുന്ന വീട് നിർമിച്ചതിന്റെ വിശേഷങ്ങൾ അമിൻ യാസിർ പങ്കുവയ്ക്കുന്നു. പതിവുകാഴ്ചകളിൽ നിന്നും വേറിട്ടുനിൽക്കണം വീട് എന്നത് ഞങ്ങളുടെ ആഗ്രഹമായിരുന്നു. ഒരു കുന്നിന്പുറത്തുള്ള എട്ടു സെന്റാണ് വീടുപണിയാൻ തിരഞ്ഞെടുത്തത്. ചൂട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ജില്ലയിലെ മേൽമുറി എന്ന സ്ഥലത്ത് രൂപത്തിലും ഭാവത്തിലും വേറിട്ടുനിൽക്കുന്ന വീട് നിർമിച്ചതിന്റെ വിശേഷങ്ങൾ അമിൻ  യാസിർ പങ്കുവയ്ക്കുന്നു.

പതിവുകാഴ്ചകളിൽ നിന്നും വേറിട്ടുനിൽക്കണം വീട് എന്നത് ഞങ്ങളുടെ ആഗ്രഹമായിരുന്നു. ഒരു കുന്നിൻപുറത്തുള്ള എട്ടു സെന്റാണ് വീടുപണിയാൻ തിരഞ്ഞെടുത്തത്. ചൂട് കൂടുതലുള്ള പ്രദേശമാണ്. പുറത്തെ ചൂടിനെ പ്രതിരോധിക്കുന്ന വീട് എന്ന ആശയം പ്രീഫാബ്രിക്കേറ്റഡ് വീടുകൾ നിർമിച്ചു ശ്രദ്ധ നേടിയ ഡിസൈനർ വാജിദ് റഹ്മാനുമായി പങ്കുവച്ചു. കേട്ടപ്പോൾ വാജിദിനും നൂറുവട്ടം സമ്മതം.

ADVERTISEMENT

സാധാരണ വീട് പണിയുമ്പോൾ പിന്തുടരുന്ന ഘട്ടങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു ഞങ്ങളുടെ രീതി. ആദ്യം കരിങ്കല്ല് കൊണ്ട് അടിത്തറ കെട്ടി. പിന്നീട് മെറ്റൽ തൂണുകൾ കൊണ്ട് പില്ലറുകൾ നൽകി. ഇതിനു മുകളിൽ ജിഐ പൈപ്പ് കൊണ്ട് ട്രസ് ചെയ്തു. മൂന്ന് തട്ടുകളായി ചരിച്ചാണ് മേൽക്കൂരയിൽ ഓടുവിരിച്ചത്.

മുൻവശത്ത് മേൽക്കൂര മുന്നോട്ടു നീട്ടിയെടുത്ത് പോർച്ചിനും ഇടംകണ്ടെത്തി. വശത്ത് വള്ളിച്ചെടികൾ പടർന്നുകയറാൻ സൗകര്യം ഒരുക്കി. വീടിന്റെ ചട്ടക്കൂട് കണ്ടു, 'നിങ്ങൾ വീടുതന്നെയാണോ പണിയുന്ന'തെന്നു നാട്ടുകാർ പലരും കളിയാക്കി ചോദിച്ചു.

അടുത്ത ഘട്ടത്തിൽ ടെറാക്കോട്ട ഹോളോ ബ്രിക്കുകൾ കൊണ്ട് ഭിത്തി കെട്ടി. സീലിങ്ങിൽ കോൺക്രീറ്റ് ടൈലുകൾ വിരിച്ചു. ഇതിനു താഴെ ടെറാക്കോട്ട സീലിങ് നൽകി. ഇത് ചൂടിനെ പ്രതിരോധിക്കുന്നതിനൊപ്പം മേൽക്കൂരയ്ക്ക് ഭംഗിയും നൽകുന്നു. മേൽക്കൂര ഉയർത്തിപ്പണിതത് പലവിധത്തിൽ ഗുണകരമായി.

ഒന്നാമത് പുറംകാഴ്ചയിൽ ഇരുനില വീടിന്റെ ഗരിമ തോന്നിക്കും. രണ്ടാമത്, മുകളിൽ ഇടത്തട്ട് പണിതു യൂട്ടിലിറ്റി സ്‌പേസാക്കി മാറ്റാൻ കഴിഞ്ഞു. മൂന്നാമത്, അകത്തളങ്ങളിൽ കൂടുതൽ സ്ഥലഉപയുക്തതയും വെന്റിലേഷനും കൊണ്ടുവരാൻ കഴിഞ്ഞു.

ADVERTISEMENT

സ്വീകരണമുറി, ഡൈനിങ് ഹാൾ, മൂന്നു കിടപ്പുമുറികൾ, അടുക്കള എന്നിവയാണ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്. തുറസായ ശൈലിയിൽ അകത്തളങ്ങൾ ക്രമീകരിച്ചിരിക്കുന്നതിനാൽ നല്ല വിശാലത അനുഭവപ്പെടുന്നു. ടൈലും ഗ്രാനൈറ്റുമൊന്നും അകത്തേക്ക് കയറ്റിയിട്ടില്ല. കോട്ട നാച്ചുറൽ സ്റ്റോണാണ് നിലത്തുവിരിച്ചത്. അതിനാൽ ചവിട്ടി നടക്കുമ്പോൾ എസിയിൽ കയറിയ അനുഭൂതിയാണ്.

ചെലവ് ചുരുക്കാനും വഴികൾ കണ്ടു. തടി പരമാവധി ഒഴിവാക്കി. ജനലുകളും ഗോവണിയും അടുക്കളയിലെ വാഡ്രോബുകളും മുറികളിലെ കബോർഡുകളുമെല്ലാം അലുമിനിയം ഫാബ്രിക്കേഷനിലാണ് ഒരുക്കിയത്. അപ്രധാന വാതിലുകൾക്ക് ചെലവ് കുറഞ്ഞ റെഡിമെയ്ഡ് വാതിൽ വാങ്ങി. വയറിങ് ഓപ്പൺ കോൺഡ്യൂട്ടായി നൽകി. ഇക്കഴിഞ്ഞ വേനൽക്കാലത്തും വീടിനുള്ളിൽ ഫാനും എസിയുമൊന്നും ഇടേണ്ടിവന്നിട്ടില്ല എന്ന് അമീൻ സാക്ഷിക്കുന്നു. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 33 ലക്ഷം രൂപയാണ് ഈ വീടിനു ചെലവായത്.

ടെറാക്കോട്ട ഉൽപന്നങ്ങൾക്ക് നിരവധി മേന്മകളുണ്ടെന്നു ഡിസൈനർ വാജിദ് റഹ്മാൻ പറയുന്നു. ഒന്നാമത് ചൂടിനെ പ്രതിരോധിച്ച് അകത്തളം തണുപ്പിക്കുന്നു. രണ്ടാമത് താരതമ്യേന കുറഞ്ഞ ചെലവിൽ അതിവേഗം വീട് നിർമിക്കാനാകും. ഭാരം കുറവായതിനാൽ പ്രകൃതിദുരന്തങ്ങൾ മൂലമുള്ള നാശനഷ്ടങ്ങളിൽ നിന്നും രക്ഷ നൽകും. ഫൈബർ സിമന്റ് ബോർഡുകളും ടെറാക്കോട്ട ഹോളോ ബ്രിക്കും ഉപയോഗിച്ച് നിർമിക്കുന്ന വീടുകൾ ആവശ്യാനുസരണം അഴിച്ചുമാറ്റി പണിയാനും കഴിയും.

ADVERTISEMENT

Project Facts

Location- Malapuram

Plot- 8.5 cent

Area- 1800 SFT

Owner- Amin Yasir

Designer-  Vajid Rahman

Hierarchyarchitects, Manjeri

Mob-9746875423

email-hierarchyarchitects@gmail.com