'പലരും കൈവിട്ടു, ഒടുവിൽ എന്റെ വീട് പൂർത്തിയായി, അതും ബജറ്റിൽ നിന്നുകൊണ്ട്'!
പാലായിൽ തന്റെ സാമ്പത്തിക സ്ഥിതിക്കുള്ളിൽ നിന്നുകൊണ്ട് മികച്ച സൗകര്യങ്ങളുള്ള വീട് പണിത വിശേഷങ്ങൾ കോട്ടയം പാലാ സ്വദേശിയായ നിഷാന്ത് പങ്കുവയ്ക്കുന്നു. ഹോം ലോൺ എടുത്തതിനാൽ 30 ലക്ഷത്തിനു താഴെ പണി പൂർത്തിയാക്കി നൽകണം എന്നതായിരുന്നു ഞങ്ങളുടെ പ്രധാന ആവശ്യം. അത്യാവശ്യ സൗകര്യങ്ങളും ഉണ്ടാകണം. വീതി കുറഞ്ഞു

പാലായിൽ തന്റെ സാമ്പത്തിക സ്ഥിതിക്കുള്ളിൽ നിന്നുകൊണ്ട് മികച്ച സൗകര്യങ്ങളുള്ള വീട് പണിത വിശേഷങ്ങൾ, കോട്ടയം പാലാ സ്വദേശിയായ നിഷാന്ത് പങ്കുവയ്ക്കുന്നു.
ഹോം ലോൺ എടുത്തതിനാൽ 30 ലക്ഷത്തിനു താഴെ പണി പൂർത്തിയാക്കി നൽകണം എന്നതായിരുന്നു ഞങ്ങളുടെ പ്രധാന ആവശ്യം. അത്യാവശ്യ സൗകര്യങ്ങളും ഉണ്ടാകണം. വീതി കുറഞ്ഞു നീളം കൂടിയ ഏഴ് സെന്റ് പ്ലോട്ടാണുണ്ടായിരുന്നത്. ഇവിടെ നിയമപ്രകാരമുള്ള സെറ്റ് ബാക്ക് ഇട്ടു വീട് പണിയുക എന്നതായിരുന്നു ആദ്യത്തെ വെല്ലുവിളി. ആദ്യം സമീപിച്ച രണ്ടു ഡിസൈനർമാർ സാങ്കേതികത്വം പറഞ്ഞു പണി ഏറ്റെടുക്കാൻ മടിച്ചതും സമ്മർദം കൂട്ടി. പിന്നീടാണ് ഡിസൈനർ അച്ചുവിനെ സമീപിക്കുന്നത്. ബുദ്ധിപരമായി പല ഭാഗങ്ങളായി തിരിച്ച് ഇടങ്ങൾ രൂപകൽപന ചെയ്യുകയാണ് ഡിസൈനർ ആദ്യം ചെയ്തത്. അതിലൂടെ ചെറിയ പ്ലോട്ടിലെ വീടുകൾക്ക് ലഭിക്കുന്ന ഇളവുകൾ പ്രയോജനപ്പെടുത്തി.
പരമാവധി സ്ഥലം ഉപയോഗിക്കാൻ ഫ്ലാറ്റ് റൂഫാണ് നൽകിയത്. മധ്യത്തിലായി വേർതിരിക്കാൻ സ്ലോപ് റൂഫും നൽകി. ഇവിടെ കോൺക്രീറ്റ് റൂഫ് ടൈൽ വിരിച്ചു. പുറംകാഴ്ചയിൽ കണ്ണുടക്കുന്നത് ഓപ്പൺ ടെറസിലെ ചുവന്ന നിറമുള്ള ഭിത്തിയിലേക്കാണ്.
പോർച്ച്, സിറ്റൗട്ട്,സ്വീകരണമുറി, ഊണുമുറി, അടുക്കള, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, മൂന്ന് ബാത്റൂം എന്നിവയാണ് 1325 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. തുറസായ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ഇത് പരമാവധി സ്ഥലഉപയുക്തത നൽകുന്നു. ലിവിങ്, ഡൈനിങ് ഓപ്പൺ ഹാളിന്റെ ഭാഗമാണ്. ഇതിനിടയിൽ മൾട്ടിവുഡ് കൊണ്ട് ജാളി പാർടീഷൻ നൽകി.
ഡൈനിങ് ഹാളിന്റെ വശത്തെ ഭിത്തിയിൽ വലിയ ജനലുകളും വാതിലും നൽകി പ്രകാശത്തെ അകത്തേക്കാനയിക്കുന്നു. ഇതുവഴി വശത്തെ മുറ്റത്തേക്കിറങ്ങാം.
മൂന്ന് കിടപ്പുമുറികളും ചെറിയ ചെപ്പടി വിദ്യകളിലൂടെ വ്യത്യസ്തമാക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഒരു ചുവരിൽ ഹൈലൈറ്റർ നിറങ്ങൾ നൽകിയത് ഇതിനുദാഹരണമാണ്.
ഫെറോസിമൻ്റ്+ എസിപി ( അലുമിനിയം കോമ്പസിറ്റ് പാനൽ) വർക്ക് ചെയ്താണ് അടുക്കളയിലെ കബോർഡുകൾ നിർമിച്ചത്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.
സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 28 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയാക്കാനായി.
ചെലവ് കുറച്ച ഘടകങ്ങൾ
- ചതുരശ്രയടി കുറച്ച് പരമാവധി സ്ഥല ഉപയുക്തത നൽകി.
- പ്ലോട്ട് വേർതിരിക്കുക എന്ന ആവശ്യം മാത്രമായതിനാൽ, ചുറ്റുമതിലും ഗെയ്റ്റും മിനിമൽ ശൈലിയിൽ ഒരുക്കി.
- തടിയുടെ ഉപയോഗം നിയന്ത്രിച്ചു.
- ഫെറോസിമൻ്റ് ഭിത്തിയിൽ എസിപി ( അലുമിനിയം കോമ്പസിറ്റ് പാനൽ) വർക്ക് ചെയ്താണ് കിടപ്പുമുറിയിലെ വാഡ്രോബുകളും അടുക്കളയിലെ കബോർഡുകളും നിർമിച്ചത്.
- ഫോൾസ് സീലിങ് മിനിമൽ ശൈലിയിൽ ഒതുക്കി.
Project Facts
Plot- 7 cent
Area-1325 sqft
Location- Pala
Owner -Nishant Satheesh
Designer- Achu
Woodpeck designers and Contractor’s, Pala
Mob- +91 99618 01119
Budget- 28 lakh