ഒറ്റനോട്ടത്തിൽ തന്നെ ആരിലും കൗതുകം ജനിപ്പിക്കുന്ന പുറംകാഴ്ച. അകത്തേക്ക് കയറുമ്പോൾ ആകാംക്ഷ ജനിപ്പിക്കുംവിധം ക്രമീകരിച്ചിരിക്കുന്ന ഇടങ്ങൾ... പറഞ്ഞു വരുന്നത് മലപ്പുറം വളാഞ്ചേരിയിൽ ഡോക്ടർ അലി പണിതുയർത്തിയിരിക്കുന്ന വീടിന്റെ കാര്യമാണ്. ഉയരവ്യത്യാസമുള്ള 20 സെന്റ് പ്ലോട്ടിനോട് അനുരൂപപ്പെടുംവിധമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റനോട്ടത്തിൽ തന്നെ ആരിലും കൗതുകം ജനിപ്പിക്കുന്ന പുറംകാഴ്ച. അകത്തേക്ക് കയറുമ്പോൾ ആകാംക്ഷ ജനിപ്പിക്കുംവിധം ക്രമീകരിച്ചിരിക്കുന്ന ഇടങ്ങൾ... പറഞ്ഞു വരുന്നത് മലപ്പുറം വളാഞ്ചേരിയിൽ ഡോക്ടർ അലി പണിതുയർത്തിയിരിക്കുന്ന വീടിന്റെ കാര്യമാണ്. ഉയരവ്യത്യാസമുള്ള 20 സെന്റ് പ്ലോട്ടിനോട് അനുരൂപപ്പെടുംവിധമാണ് വീടിന്റെയും രൂപകൽപന. ആർക്കിടെക്ട് ഷജീഹ് (ക്രയോൺ ആർക്കിടെക്ട്) ആണ് വീട് രൂപകൽപന ചെയ്തത്. 

വീടിന്റെ മുന്നിലും പിന്നിലും വഴികളുണ്ട്. അതിനാൽ ഇരുവശത്തുനിന്നും കാഴ്ച ലഭിക്കുംവിധം എലിവേഷൻ ചിട്ടപ്പെടുത്തി. പല തട്ടുകളായി വിന്യസിച്ചിരിക്കുന്നത് ബോക്സുകളാണ് കൗതുകം ജനിപ്പിക്കുന്നത്. മൂന്നാം നിലയിൽ ഒരു പെട്ടിക്കൂട് പോലെ കാണുന്നത് കിടപ്പുമുറിയാണ്.

ADVERTISEMENT

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, പാൻട്രി കിച്ചൻ, മെയിൻ കിച്ചൻ, ആറു കിടപ്പുമുറികൾ, സ്വിമ്മിങ് പൂൾ എന്നിവയാണ് 5000 ചതുരശ്രയടിയിൽ  ഉൾക്കൊള്ളിച്ചിരിക്കുന്നത്. 

പ്രധാന ഗെയ്റ്റിൽനിന്നും റാംപ് കയറി ചെല്ലുമ്പോൾ വശത്തായി കാർ പോർച്ച്. ഇതിനു മുകളിൽ ചെടികൾ നൽകി സിറ്റിങ് ഏരിയയാക്കി മാറ്റിയിട്ടുണ്ട്. ഡബിൾ ഹൈറ്റിലാണ് താഴത്തെ നില ഒരുക്കിയത്. ഇത് അകത്തളത്തിൽ കൂടുതൽ വിശാലത പകരുന്നു. 

വാതിൽ തുറന്നകത്തു കയറുമ്പോൾ ആദ്യം നോട്ടമെത്തുക ഇരട്ടി ഉയരത്തിൽ ഒരുക്കിയ സ്വീകരണമുറിയിലേക്കാണ്. L സീറ്റർ സോഫ ഇവിടം അലങ്കരിക്കുന്നു. ഡൈനിങ് ഹാളിനെയും സ്വീകരണമുറിയെയും വേർതിരിക്കുന്ന ഘടകമായി ഗോവണി ക്രമീകരിച്ചിരിക്കുന്നു. ക്യാന്റിലിവർ ശൈലിയിൽ മൂന്നു നിലകളിലായി ഗോവണി തുടരുന്നു. എംഎസ് ട്യൂബും മഹാഗണിയുമാണ് ഗോവണിയുടെ കൈവരികളിൽ ഹാജർ വച്ചിരിക്കുന്നത്. 

എട്ടുപേർക്കിരിക്കാവുന്ന ഊണുമേശയ്ക്ക് വൈറ്റ് ഗ്ലാസ് ടോപ് നൽകി. ഡൈനിങ് ഹാളിൽ ടിവി യൂണിറ്റ് ക്രമീകരിച്ചു. ഇവിടെ ഒരു ഭിത്തി ടീക് വുഡ് ക്ലാഡിങ് ഒട്ടിച്ച് കമനീയമാക്കിയിരിക്കുന്നു. സമീപം സൈഡ് കോർട്യാർടും നൽകി. ഗ്ലാസ് സ്‌കൈലൈറ്റിലൂടെ പ്രകാശം അകത്തേക്ക് സമൃദ്ധമായി ഒഴുകിയെത്തുന്നു. ഡൈനിങ് ഹാളിന്റെ വശത്തായി, ഗ്ലാസ് ഭിത്തികൾ നൽകി പ്രധാന കോർട്യാർഡും വേർതിരിച്ചു. ഇവിടെ ഇൻഡോർ പ്ലാന്റ് നൽകി.

ADVERTISEMENT

പ്രകൃതിദത്ത സാമഗ്രികളാണ് ഫർണിഷിങ്ങിന് കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. വീടിന്റെ പുറംഭിത്തിയിൽ ഒട്ടിച്ചിരിക്കുന്നത് ടീക് വുഡ് കൊണ്ടുള്ള ക്ളാഡിങ്ങാണ്. അതുപോലെ അകത്തളങ്ങളിൽ പില്ലർ, ഗോവണി, ഫർണിച്ചർ, പാനലിങ് എന്നിവയ്ക്കും മഹാഗണി ഉപയോഗിച്ചു. വിട്രിഫൈഡ് ടൈലുകളാണ് പ്രധാന ഇടങ്ങളിൽ വിരിച്ചത്. ഡെക്ക് സ്‌പേസ്, കിടപ്പുമുറി എന്നിവിടങ്ങളിൽ വുഡൻ ടൈലുകൾ വിരിച്ചു. 

താഴത്തെ നിലയിൽ മൂന്നു കിടപ്പുമുറി, ഒന്നാം നിലയിൽ രണ്ടു കിടപ്പുമുറി, രണ്ടാം നിലയിൽ ഒരു കിടപ്പുമുറി എന്നിങ്ങനെയാണ് വിന്യാസം. മുകൾനിലയിലെ കിടപ്പുമുറിയുടെ സീലിങ് തേക്കാതെ സിമന്റ് ഫിനിഷിൽ നിലനിർത്തിയത് വേറിട്ടുനിൽക്കുന്നുണ്ട്.

പാൻട്രി കിച്ചനൊപ്പം വർക്കിങ് കിച്ചനും സജ്ജീകരിച്ചിട്ടുണ്ട്. ഡബ്ള്യു പി സി (Wood  Plastic  Composite ), മൈക്ക ഫിനിഷിലാണ് കബോർഡുകൾ ഒരുക്കിയത്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.

മികച്ച ക്രോസ് വെന്റിലേഷൻ ലഭിക്കുന്നതിനാൽ അകത്തളങ്ങളിൽ ചൂട് താരതമ്യേന കുറവാണ്‌. രാത്രിയിൽ ഹൈലൈറ്റർ വിളക്കുകൾ കൂടി തെളിയുന്നതോടെ വീടിന്റെ ഭംഗി വർധിക്കുന്നു.

ADVERTISEMENT

Project Facts

Location- Valancheri, Malappuram

Area- 5000 SFT

Plot- 20 cents

Owner- Dr. Ali

Architect- Shajeeh

Crayon architects

Mob- 9746939689

Completion year- 2019 June

ചിത്രങ്ങൾ- അജീബ് കോമാച്ചി