എന്താ മാറ്റം! ഒറ്റനോട്ടത്തിൽ തിരിച്ചറിയുകയേയില്ല
കണ്ണൂർ തലശേരിയിൽ പത്തുപതിനഞ്ചു വർഷം പഴക്കമുള്ള വീട്ടിൽ അസൗകര്യങ്ങൾ പെരുകിയപ്പോഴാണ് വീട്ടുകാരൻ മുഹമ്മദ് വീടൊന്നു പുതുക്കിപ്പണിയുന്നതിനെക്കുറിച്ചു ചിന്തിച്ചത്. അങ്ങനെയാണ് പതിവ് കാഴ്ചകളിൽ നിന്നും വേറിട്ട് നിൽക്കുന്ന റോയൽ കൊളോണിയൽ ശൈലി തിരഞ്ഞെടുത്തത്. റെക്റ്റാംഗുലർ പില്ലറുകളും ടെക്സ്ചർ വോളുകളും

കണ്ണൂർ തലശേരിയിൽ പത്തുപതിനഞ്ചു വർഷം പഴക്കമുള്ള വീട്ടിൽ അസൗകര്യങ്ങൾ പെരുകിയപ്പോഴാണ് വീട്ടുകാരൻ മുഹമ്മദ് വീടൊന്നു പുതുക്കിപ്പണിയുന്നതിനെക്കുറിച്ചു ചിന്തിച്ചത്. അങ്ങനെയാണ് പതിവ് കാഴ്ചകളിൽ നിന്നും വേറിട്ട് നിൽക്കുന്ന റോയൽ കൊളോണിയൽ ശൈലി തിരഞ്ഞെടുത്തത്. റെക്റ്റാംഗുലർ പില്ലറുകളും ടെക്സ്ചർ വോളുകളും പുറംകാഴ്ചയ്ക്ക് ഗരിമയേകുന്നു.
അകത്തളത്തിലെ പുനർക്രമീകരണത്തിലൂടെയാണ് സ്ഥലപരിമിതി മറികടന്നത്. അനാവശ്യ ചുവരുകൾ ഇടിച്ചു കളഞ്ഞു ഓപ്പൺ തീമിലേക്ക് മാറ്റിയെടുത്തു.
കാർ പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് 3500 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
മാറ്റങ്ങൾ
പഴയ കാർ പോർച്ച് സ്വീകരണമുറിയോട് കൂട്ടിച്ചേർത്തു. പുതിയ പോർച്ച് വശത്തായി പണിതു.
മേൽക്കൂരയുടെ ഉയരം കൂട്ടി. ചരിഞ്ഞ മേൽക്കൂരയ്ക്ക് മുകളിൽ ട്രസ് വർക് ചെയ്ത് ഓട് വിരിച്ചു. മേൽക്കൂരയിൽ വെയിൽ നേരിട്ട് അടിക്കാത്തതിനാൽ അകത്തളങ്ങളിൽ ചൂടും കുറഞ്ഞു.
മുകൾനിലയിൽ ഒരു കിടപ്പുമുറി കൂട്ടിച്ചേർത്തു.
ഗ്രാനൈറ്റ് മാറ്റി താഴത്തെ നിലയിൽ ഇറ്റാലിയൻ മാർബിളും മുകൾനിലയിൽ മാർബിളും വിരിച്ചു.
പഴയ ഊണുമുറി നിലനിന്നിരുന്ന ഭാഗത്തെ സീലിങ് പൊളിച്ചു ഇരട്ടി ഉയരമുള്ള മേൽക്കൂരയിലേക്ക് മാറ്റി.
വിരസമായിരുന്ന ഗോവണി അടിമുടി മോഡേൺ ലുക്കിലേക്ക് മാറി. തേക്കിലാണ് ഗോവണി കടഞ്ഞെടുത്തത്. കൈവരികളിൽ ടഫൻഡ് ഗ്ലാസും നൽകി. ഡബിൾ ഹൈറ്റ് സീലിങ്ങിൽ നൽകിയ തൂക്കുവിളക്കുകൾ ബെംഗളൂരുവിൽ നിന്നും വാങ്ങിയതാണ്.
പ്ലൈവുഡ്, വെനീർ ഫിനിഷിലാണ് ഫർണിച്ചറുകളും പാനലിങ്ങും ചെയ്തത്.
താഴെ മൂന്നും മുകളിൽ രണ്ടും കിടപ്പുമുറികളാണുള്ളത്. ഫുൾ ലെങ്ത് വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, അറ്റാച്ഡ് ബാത്റൂം എന്നിവ കിടപ്പുമുറികളിൽ കൂട്ടിച്ചേർത്തു.ഹെഡ്ബോർഡിൽ വ്യത്യസ്ത പാനലിങ്ങും നൽകി.
അടുക്കള മോഡുലാർ ശൈലിയിൽ വിപുലമാക്കി. കബോർഡുകൾ കൂട്ടിച്ചേർത്തു. വർക്കേരിയ അനുബന്ധമായി നൽകി.
ചുരുക്കത്തിൽ അകത്തളങ്ങൾ വിസ്തൃതമായതോടെ വീടിന്റെ ലുക്& ഫീൽ തന്നെ മാറിമറിഞ്ഞു. പഴയ വീട് തേടിയെത്തുന്നവർക്ക് ഇപ്പോൾ വഴിതെറ്റുമെന്നു തീർച്ച. പുതിയതായി കാണുന്നവർക്ക് ഒറ്റനോട്ടത്തിൽ ഇതൊരു പഴയ വീട് പുതുക്കിപ്പണിതതാണെന്നു മനസ്സിലാവുകയേയില്ല.
Project Facts
Location- Thalassery, Kannur
Area- 3500 SFT
Plot- 30 cent
Owner- Muhammed Poothenkod
Designer- Shaheed Abdulla
Design Studio
Mob- 99469 99906
Completion year- 2018
ചിത്രങ്ങൾ- അഖിൽ കോമാച്ചി