ആളുകൾ പച്ചപ്പിനുള്ളിലെ ഈ വീട് തേടിയെത്തുന്നു; കാരണമുണ്ട്..
കേരള-കർണാടക-തമിഴ്നാട് അതിർത്തിയിലാണ് വയനാട്ടിലെ നൂൽപ്പുഴ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ 45 ശതമാനത്തോളം ആദിവാസികൾ പാർക്കുന്നതും ഇതിനോട് ചേർന്നുള്ള മുത്തങ്ങ കാടുകളിലാണ്. ഇവിടെയാണ് ഫൊട്ടോഗ്രഫറായ ജയന്റെ പ്രകൃതി എന്ന വീട്. പേരിനെ അന്വർത്ഥമാക്കുംവിധം പ്രകൃതിയോട് ഇഴുകിച്ചേർന്നാണ് വീട്

കേരള-കർണാടക-തമിഴ്നാട് അതിർത്തിയിലാണ് വയനാട്ടിലെ നൂൽപ്പുഴ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ 45 ശതമാനത്തോളം ആദിവാസികൾ പാർക്കുന്നതും ഇതിനോട് ചേർന്നുള്ള മുത്തങ്ങ കാടുകളിലാണ്. ഇവിടെയാണ് ഫൊട്ടോഗ്രഫറായ ജയന്റെ പ്രകൃതി എന്ന വീട്. പേരിനെ അന്വർത്ഥമാക്കുംവിധം പ്രകൃതിയോട് ഇഴുകിച്ചേർന്നാണ് വീട് സ്ഥിതിചെയ്യുന്നത്.
25 വർഷത്തോളം മാധ്യമ ഫൊട്ടോഗ്രഫറായി ബെംഗളൂരു അടക്കമുള്ള നഗരങ്ങളിൽ ജോലി ചെയ്തതിനുശേഷമാണ് ജയൻ തന്റെ വേരുകളിലേക്ക് മടങ്ങിയെത്തിയത്.20 വർഷത്തോളം പഴക്കമുള്ള കുടുംബവീടിനെ ഒരു ഹോംസ്റ്റേ ആക്കി രൂപാന്തരപ്പെടുത്തിയിരിക്കുകയാണ് ഇവിടെ. ഫലവൃക്ഷങ്ങളും മൽസ്യക്കുളവുമൊക്കെയുള്ള ഒന്നര ഏക്കറിന്റെ തണുപ്പിലാണ് വീട്.
ഉള്ളു പൊള്ളയായ കമ്പനി ഇഷ്ടിക കൊണ്ടു നിർമിച്ച വീടിന്റെ ബലമുള്ള സ്ട്രക്ചർ അതേപടി നിലനിർത്തി അകത്തളങ്ങളിൽ ഭേദഗതികൾ വരുത്തുകയായിരുന്നു.
മാറ്റങ്ങൾ
തേക്കാത്ത ഇഷ്ടികച്ചുമരുകൾ പെയിന്റ് ചെയ്തു മിനുക്കിയെടുത്തു.
ജിഐ ട്രസ് വർക്ക് ചെയ്ത് പഴയ ഓടുമേഞ്ഞു ഒരു സിറ്റൗട്ട് മുന്നിലേക്ക് നീട്ടിയെടുത്തു.
രണ്ടു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്രൂം കൂട്ടിച്ചേർത്തു.
പഴയ ഫർണിച്ചറുകൾ പോളിഷ് ചെയ്തെടുത്തു.
പഴയ അടുക്കള ഓഫിസ് റൂമാക്കി മാറ്റി. പുതിയ മോഡേൺ അടുക്കള കൂട്ടിച്ചേർത്തു.
ഫ്ലാറ്റ് കോൺക്രീറ്റ് മേൽക്കൂരയാണ്. ചൂട് കുറയ്ക്കാൻ താഴെ ഓടുകൾ കൊണ്ട് സീലിങ് ചെയ്തു. പഴയ നിലം മാറ്റി തറയോട് വിരിക്കാൻ വൈദഗ്‌ധ്യമുള്ള പണിക്കാരെ കിട്ടാൻ ഏറെ ബുദ്ധിമുട്ടി എന്ന് ജയൻ പറയുന്നു.
കൃഷിയോടും ഫൊട്ടോഗ്രഫിയോടും പ്രകൃതിജീവനത്തോടുമൊക്കെ താല്പര്യമുള്ളവർ ഒറ്റയ്ക്കും കൂട്ടമായും ഇവിടേക്ക് എത്തുന്നു. ജയൻ അവർക്ക് തന്റെ അറിവുകൾ പകർന്നു നൽകുന്നു. ഹോംസ്റ്റേ എന്നതിലുപരി വീടിനെ ഒരു സാംസ്‌കാരിക കേന്ദ്രം എന്ന് വിളിക്കാനാണ് ജയനിഷ്ടം.
ചിത്രങ്ങൾ- അജീബ് കൊമാച്ചി
Project Facts
Location- Noolpuzha, Wayanad
Owner- Jayan NP
Mob- 9447266885