വെല്ലുവിളി നിറഞ്ഞ പ്ലോട്ട്, എന്നിട്ടും നിശ്ചയിച്ച ബജറ്റിൽ താഴെ വീട് സാധ്യമായി!
കൊല്ലം ജില്ലയിലെ പത്തനാപുരത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. തട്ടുകളായി കിടക്കുന്ന 13 സെന്റ് പ്ലോട്ടായിരുന്നു പ്രധാന വെല്ലുവിളി. സൈറ്റ് ലെവൽ ചെയ്‌തത് വീടുപണിയാൻ പോയാൽ ബജറ്റ് കയ്യിൽ നിൽക്കുകയില്ല. അങ്ങനെയാണ് പ്ലോട്ടിന്റെ നിരപ്പ് വ്യത്യാസം നിലനിർത്തിക്കൊണ്ടുതന്നെ വീടുപണിയാൻ തീരുമാനിച്ചത്.

കൊല്ലം ജില്ലയിലെ പത്തനാപുരത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. തട്ടുകളായി കിടക്കുന്ന 13 സെന്റ് പ്ലോട്ടായിരുന്നു പ്രധാന വെല്ലുവിളി. 55 ലക്ഷമായിരുന്നു പരവമാവധി ബജറ്റ് തുക. സൈറ്റ് ലെവൽ ചെയ്‌തത് വീടുപണിയാൻ പോയാൽ ബജറ്റ് കയ്യിൽ നിൽക്കുകയില്ല. അങ്ങനെയാണ് പ്ലോട്ടിന്റെ നിരപ്പ് വ്യത്യാസം നിലനിർത്തിക്കൊണ്ടുതന്നെ വീടുപണിയാൻ തീരുമാനിച്ചത്.
സമകാലിക ശൈലിയിൽ ബോക്സ് പാറ്റേൺ നൽകിയാണ് പുറംകാഴ്ച. വൈറ്റ്, പീച്ച്, ഗ്രേ നിറങ്ങളുടെ സമ്മേളനം എലവേഷനിൽ വേർതിരിവ് നൽകുന്നു. പുറംകാഴ്ചയിൽ ചെറിയ വീട് എന്നുതോന്നിക്കുമെങ്കിലും അകത്തളങ്ങൾ വിശാലമാണ്.
പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, കോർട്ട്യാർഡ്, ഡൈനിങ്, കിച്ചൻ, വർക്കേറിയ, രണ്ടു കിടപ്പുമുറികൾ, അപ്പർ ലിവിങ് എന്നിവയാണ് 2500 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. തുറസായ ശൈലിയിലാണ് അകത്തളങ്ങൾ വിന്യസിച്ചത്. ഇത് പരമാവധി സ്ഥല ഉപയുക്തതയും വെന്റിലേഷനും ഉറപ്പുവരുത്തുന്നു. അകത്തേക്ക് കയറുന്നതിനു മുന്നേ വരവേൽക്കുന്നത് സിറ്റൗട്ടിനും കാർപോർച്ചിനും ഇടയിൽ നൽകിയ ചെമ്പകമരമുള്ള കോർട്ട്യാർഡാണ്.
മൂന്നു ലെവലുകളിലാണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്. ഒന്നാമത്തെ ലെവലിൽ ഡൈനിങ്, കിച്ചൻ, കോർട്യാർഡ് എന്നിവ വരുന്നു. സ്വീകരണമുറിയും മാസ്റ്റർ ബെഡ്‌റൂമും രണ്ടാമത്തെ ലെവലിലാണ്.
അപ്പർ ലിവിങ്, ഒരു കിടപ്പുമുറി എന്നിവ മൂന്നാമത്തെ ലെവലിൽ വരുന്നു. മൂന്ന് തട്ടുകളെയും ബന്ധിപ്പിക്കുംവിധം മൂന്ന് ലാൻഡിങ്ങിലാണ് ഗോവണി. ജിഐ പൈപ്പ് കൊണ്ടാണ് കൈവരികൾ.
സ്വീകരണമുറിയോട് ചേർന്നുള്ള ക്യൂരിയോ ഷെൽഫും ജാളി പാർടീഷനും അകത്തളത്തെ ആകർഷകമാക്കുന്ന ഒരു ഡിസൈൻ എലമെന്റായും വർത്തിക്കുന്നു.
ഊണുമുറിയിൽ നൽകിയിരിക്കുന്ന കോർട്യാർഡാണ് അകത്തെ ശ്രദ്ധാകേന്ദ്രം. പർഗോള ഗ്ലാസ് നൽകിയ മേൽക്കൂരയിലൂടെ പ്രകാശം സമൃദ്ധമായി അകത്തേക്കെത്തുന്നു. നിലത്ത് പെബിളുകൾക്കൊപ്പം ഒരു ഇൻഡോർ ബാംബൂ ചെടിയും പച്ചപ്പ് നിറയ്ക്കുന്നു.
വാം ടോൺ ലൈറ്റുകൾ അകത്തളത്തിൽ പ്രസന്നത നിറയ്ക്കുന്നു. വിട്രിഫൈഡ് ടൈലാണ് നിലത്തു വിരിച്ചത്. ഫർണിച്ചറുകൾ പഴയ വീട്ടിലെ പോളിഷ് ചെയ്തെടുക്കുകയായിരുന്നു.
മറൈൻ പ്ലൈവുഡിൽ പി.യു പെയിന്റ് ഫിനിഷിലാണ് കബോർഡുകൾ ഒരുക്കിയത്. അത്യാവശ്യ സൗകര്യങ്ങൾ മാത്രമാണ് കിടപ്പുമുറികൾ ഒരുക്കിയത്. പ്ലൈവുഡ്, വെനീർ ഫിനിഷിൽ വാഡ്രോബ് ഒരുക്കി. അറ്റാച്ഡ് ബാത്റൂം നൽകി.
നിർമാണത്തിന് ചെലവായത് ഏകദേശം 48 ലക്ഷം രൂപയാണ്. നിലവിലെ ചതുരശ്രയടി നിരക്കുകൾ വച്ച് ഇത്തരമൊരു വീട് പണിയാൻ കുറഞ്ഞത് 60 ലക്ഷമെങ്കിലുമാകും എന്ന് തിരിച്ചറിയുമ്പോഴാണ് വീടിന്റെ മൂല്യം മനസിലാവുക. ചുരുക്കത്തിൽ പ്ലോട്ടിന്റെ വെല്ലുവിളികളെ സാധ്യതകളാക്കി മാറ്റിയതാണ് ഈ വീടിന്റെ വിജയം.
Project Facts
Location- Pathanapuram, Kollam
Plot- 13 cents
Area- 2500 SFT
Owner- Mariamma
Designers- Anil Prasad, Unnikrishnan, Rijo
Better Design Studio, Adoor
Mob- 9744663654
Budget- 48 Lakhs
Completion year- 2018