ഈ കാണുന്ന വീടിന്റെ കഥ പറയാൻ അൽപം ഫ്ലാഷ്ബാക്കിലേക്ക് പോകണം... കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ആലുവാപ്പുഴ കരകവിഞ്ഞൊഴുകിയപ്പോൾ ഇവിടെ ഏഴ് അടി പൊക്കത്തിൽ വെള്ളം കയറി. താഴത്തെ നില മുഴുവനും വെള്ളത്തിലായി. പ്രളയം ബാക്കിവച്ചു പോയത് വീടുമുഴുവൻ മൂടിയ ചെളിയും ഈർപ്പമുള്ള ചുവരുകളും ദുർഗന്ധവുമായിരുന്നു. അങ്ങനെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ കാണുന്ന വീടിന്റെ കഥ പറയാൻ അൽപം ഫ്ലാഷ്ബാക്കിലേക്ക് പോകണം...

കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ആലുവാപ്പുഴ കരകവിഞ്ഞൊഴുകിയപ്പോൾ ഇവിടെ ഏഴ് അടി പൊക്കത്തിൽ വെള്ളം കയറി. താഴത്തെ നില മുഴുവനും വെള്ളത്തിലായി. പ്രളയം ബാക്കിവച്ചു പോയത് വീടുമുഴുവൻ മൂടിയ ചെളിയും ഈർപ്പമുള്ള ചുവരുകളും ദുർഗന്ധവുമായിരുന്നു. അങ്ങനെയാണ് വീട് പുതുക്കിപ്പണിയാൻ തീരുമാനിക്കുന്നത്. 

ADVERTISEMENT

ഏകദേശം 35 വർഷം മുൻപ് പുരാതന തറവാട് പൊളിച്ചാണ് ഇവിടെ നിന്നിരുന്ന വീടുപണിതത്. അതിനാൽ അധികം പൊളിച്ചുപണികൾ ഇല്ലാതെ,പഴമ നിലനിർത്തിക്കൊണ്ടുള്ള ചെറിയ പരിഷ്കാരങ്ങളാണ് വരുത്തിയത്. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, നാലു കിടപ്പുമുറികൾ,  അടുക്കള, വർക് ഏരിയ, എന്നിവയാണ് മുറികളുടെ ആകെത്തുക. മുകൾനില അതേപടി നിലനിർത്തി.  

മാറ്റങ്ങൾ 

  • പഴയ കാർപോർച്ച് സ്വീകരണമുറിയുടെ ഭാഗമാക്കി. വീടിനോടു ചേർന്ന് പുതിയ കാർപോർച്ച് നൽകി.
  • രണ്ടു കിടപ്പുമുറികൾ കൂട്ടിച്ചേർത്ത് മാസ്റ്റർ ബെഡ്റൂം വിശാലമാക്കി.
  • പഴയ ഇടുങ്ങിയ അടുക്കള ഓപ്പൺ ശൈലിയിൽ ഐലൻഡ് കിച്ചനാക്കി മാറ്റി.

ADVERTISEMENT

ഫോർമൽ ലിവിങും ഫാമിലി ലിവിങും ഓപ്പൺ ഹാളിന്റെ ഭാഗമാക്കി മാറ്റി. തേക്കാത്ത ചുവരിന്റെ വേറിട്ട ഭംഗി കാണണമെങ്കിൽ ഇവിടേക്ക് വരിക. വർണശബളമായ ചുവരുകളെ നിഷ്പ്രഭമാക്കുന്ന സൗന്ദര്യമാണ് തഞ്ചാവൂർ പെയിന്റിങ് അലങ്കരിക്കുന്ന ഈ ചുവരുകൾക്കുള്ളത്. ആത്തംകുടി ടൈലാണ് പ്രധാന ഹാളിൽ വിരിച്ചത്. പഴയ തറവാട്ടിൽ ഉപയോഗിച്ചിരുന്ന ആന്റിക് മൂല്യമുള്ള ഫർണിച്ചറുകൾ പുതുഭാവത്തോടെ വീട്ടിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.കോഫീടേബിളും ഊണുമേശയും ഉദാഹരണം.

ഫോർമൽ ലിവിങ്ങിന്റെ മറ്റൊരു ശ്രദ്ധാകേന്ദ്രം ആട്ടുകട്ടിലാണ്. തേക്കിൽ കടഞ്ഞെടുത്ത പഴയ മേശയെ രൂപാന്തരപ്പെടുത്തി ആറ്റുകട്ടിലാക്കി മാറ്റിയതാണ്.

ഉരുട്ടിമാറ്റാവുന്ന ടിവി യൂണിറ്റ് ഡൈനിങ് ഹാളിനെ ആവശ്യാനുസരണം ഭേദഗതി വരുത്താൻ പാകത്തിലുള്ള സെമി പാർടീഷനായും വർത്തിക്കുന്നു. ഡൈനിങ് ഹാളിലെ ചുവരിൽ നിറയുന്നത് റസ്റ്റിക് ഫിനിഷുള്ള ടെക്സ്ചർ പെയിന്റാണ്.

താഴത്തെ രണ്ടു കിടപ്പുമുറികളിലും ഒരു ഭിത്തി ഹൈലൈറ്റർ നിറം നൽകി വ്യത്യസ്തമാക്കി. ചൂരലും, മുളയും ഉപയോഗിച്ചുള്ള ക്യൂരിയോകൾ ഇവിടെ നൽകിയിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂം, ഡ്രസിങ് ഏരിയ, വാഡ്രോബ് എന്നിവയും നൽകി.

ADVERTISEMENT

പഴയ വിറകടുപ്പ് ഉണ്ടായിരുന്ന അടുക്കളയുടെ സ്ഥാനത്ത് പുതുപുത്തൻ ഐലൻഡ് കിച്ചൻ വന്നു. 

ചുരുക്കത്തിൽ, ലാളിത്യത്തിലൂടെ അകത്തേക്ക് കയറുന്ന ആരുടേയും മനം നിറയ്ക്കുന്ന കാഴ്ചകളാണ് ഈ ഗൃഹം പ്രദാനം ചെയ്യുന്നത്. ഇന്ന് ഈ വീടിനെ കാണുമ്പോൾ പ്രളയത്തിൽ ഇത്ര നാശനഷ്ടങ്ങൾ അനുഭവിച്ച വീടാണെന്ന് തോന്നുകയേയില്ല. ശരിക്കും അതിജീവനത്തിന്റെ ഹൃദ്യമായ മാതൃകയാണ് ഈ ഭവനം രചിക്കുന്നത്.

Project Facts

Project type- Renovation

Location- ALuva, Ernakulam

Owner- PK Rajan

Architects- Rahul Menon, Ojas Choudary

Studio Tab, Mumbai

email- connect@studiotab.com

Mob- 9892184331