മകളുടെ വിവാഹത്തിന് മുന്നോടിയായാണ് സലാഹുദീൻ മലപ്പുറം പുല്ലുകുന്നിലുള്ള വീട് ഒന്ന് മോടിപിടിപ്പിക്കാൻ തീരുമാനിച്ചത്. 25 വർഷത്തോളം പഴക്കമുണ്ടായിരുന്നു വീടിന്. മുറികൾ ചെറുതായിരുന്നു. വെളിച്ചം കടക്കുന്നതും പരിമിതം. ഇതിനെല്ലാം പരിഹാരം കണ്ടുകൊണ്ടാണ് അകത്തളങ്ങൾ നവീകരിച്ചത്. പോർച്ച്, സിറ്റൗട്ട്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകളുടെ വിവാഹത്തിന് മുന്നോടിയായാണ് സലാഹുദീൻ മലപ്പുറം പുല്ലുകുന്നിലുള്ള വീട് ഒന്ന് മോടിപിടിപ്പിക്കാൻ തീരുമാനിച്ചത്. 25 വർഷത്തോളം പഴക്കമുണ്ടായിരുന്നു വീടിന്. മുറികൾ ചെറുതായിരുന്നു. വെളിച്ചം കടക്കുന്നതും പരിമിതം. ഇതിനെല്ലാം പരിഹാരം കണ്ടുകൊണ്ടാണ് അകത്തളങ്ങൾ നവീകരിച്ചത്. പോർച്ച്, സിറ്റൗട്ട്, ലിവിങ്-ഡൈനിങ് ഹാൾ, ഫാമിലി ലിവിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ് എന്നിവയാണ് നവീകരിച്ച 2500 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

പഴയ വീട്

ADVERTISEMENT

മാറ്റങ്ങൾ 

സ്ലോപ് റൂഫ് പുറംകാഴ്ച ഫ്ലാറ്റ് റൂഫിലേക്ക് മാറ്റിയെടുത്തു. കാർ പോർച്ച് വശത്തായി കൂട്ടിച്ചേർത്തു.

നേരത്തെയുണ്ടായിരുന്ന പാർടീഷൻ ഇടിച്ചുകളഞ്ഞു ലിവിങ് -ഡൈനിങ് ഏരിയ വിശാലമാക്കി.

ഗോവണിയുടെ താഴെയായി ഫാമിലി ലിവിങ് പുതുതായി ഉൾക്കൊള്ളിച്ചു.

ADVERTISEMENT

പഴയ പൊളിഞ്ഞിളകിയ ചുവരുകൾ പുട്ടിയിട്ട് പെയിന്റടിച്ചു. ജിപ്സം ഫോൾസ് സീലിങ്ങും എൽ ഇ ഡി ലൈറ്റുകളും കൂട്ടിച്ചേർത്തു.

പഴയ ടൈലുകൾ മാറി, ഇറ്റാലിയൻ മാർബിൾ വിരിച്ചു.

മാസ്റ്റർ ബെഡ്‌റൂം, വർക്കേരിയ പുതുതായി കൂട്ടിച്ചേർത്തു.

പഴയ ചുറ്റുമതിൽ പുതിയ വീടിനനുബന്ധമായി മാറ്റിയെടുത്തു.

ADVERTISEMENT

സ്ലോപ് റൂഫ് മേൽക്കൂര ആയിരുന്നു പഴയ വീടിന്. ഇത് മറയ്ക്കാൻ സിമന്റ് ഷീറ്റ് എലവേഷനിൽ കൂട്ടിച്ചേർത്തു. ഇടച്ചുവരുകൾ പൊളിച്ചു കളഞ്ഞതോടെ അകത്തളം കൂടുതൽ വിശാലമായി. മുൻവശത്ത് കൂടുതൽ ജനാലകൾ നൽകിയതോടെ വെളിച്ചവും അകത്തേക്ക് വിരുന്നെത്താൻ തുടങ്ങി. വുഡ്, ടഫൻഡ് ഗ്ലാസ് ഫിനിഷിലാണ് ഗോവണിയുടെ കൈവരികൾ. ഫാമിലി ലിവിങ്ങിനു എതിർവശത്തുള്ള ഭിത്തിയിൽ പാനലിങ് നൽകി  ടിവി യൂണിറ്റ് കൂട്ടിച്ചേർത്തു.

മോഡുലാർ സൗകര്യങ്ങളോടെ ഒരുക്കിയ അടുക്കളയാണ് പുതിയ അതിഥി. പ്ലൈവുഡ്, മൈക്ക ഫിനിഷിലാണ് കബോർഡുകൾ. കൗണ്ടറിൽ കൊറിയൻ സ്റ്റോൺ വിരിച്ചു. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ ക്രമീകരിച്ചു.

മുകളിലും താഴെയും രണ്ടുവീതം കിടപ്പുമുറികളാണുള്ളത്. സ്റ്റോറേജിന്‌ കൂടുതൽ പ്രാധാന്യം നൽകി ഫുൾ ലെങ്ത് വാഡ്രോബുകൾ കൂട്ടിച്ചേർത്തു. അറ്റാച്ഡ് ബാത്റൂമുകൾ നൽകി.

വീടിന്റെ പുറംകാഴ്ചയ്ക്ക് മികച്ച പിന്തുണയാണ് പരിഷ്കരിച്ച ലാൻഡ്സ്കേപ് നൽകുന്നത്. തന്തൂർ സ്റ്റോൺ വിരിച്ചു ഡ്രൈവ് വേ ഉറപ്പിച്ചു. മെക്സിക്കൻ ഗ്രാസും ചെടികളും മുറ്റം ഹരിതാഭമാക്കുന്നു.

ചുരുക്കത്തിൽ ഏകദേശം എട്ടുമാസം കൊണ്ട് വീട് പുതുമണവാട്ടിയെപ്പോലെ ഒരുങ്ങി. ഇന്നാണ് നവീകരിച്ച വീടിന്റെ പാലുകാച്ചൽ. നാളെ മകളുടെ കല്യാണവും! ആഘോഷത്തിന്റെയും ഒത്തുചേരലിന്റെയും അന്തരീക്ഷത്തിൽ അതിഥികളെ വരവേൽക്കാൻ വീട്ടുകാരോടൊപ്പം വീടും ഒരുങ്ങിക്കഴിഞ്ഞു.

Project Facts

Location- Pullukunnu, Malappuram

Area-2500 SFT

Owner- Salahudeen

Designer- Rias Backer, Mahroof

ID Associates, Ramanattukara

Mob- 9947414342 & 9995168999

ചിത്രങ്ങൾ - അജീബ് കൊമാച്ചി