ഏതാനും വർഷങ്ങൾക്കു മുമ്പാണ് ദുബായിൽ അധ്യാപകനായ ജോൺ മത്തായി തിരുവല്ല– കോഴഞ്ചേരി പ്രധാന റോഡിനോട് ചേർന്ന് 23 സെന്റ് സ്ഥലം വാങ്ങിയത്. എന്നാൽ 2018ൽ വീടുപണി ആരംഭിക്കാനെത്തിയപ്പോൾ ആ സ്ഥലം കമേഴ്ഷ്യൽ പ്ലോട്ടായി മാറിയിരുന്നു. ഇത്രയും വില കൂടിയ സ്ഥലം വീട് നിർമ്മിക്കാനായി മാത്രം ഉപയോഗിക്കണോ എന്ന നാട്ടുകാരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതാനും വർഷങ്ങൾക്കു മുമ്പാണ് ദുബായിൽ അധ്യാപകനായ ജോൺ മത്തായി തിരുവല്ല– കോഴഞ്ചേരി പ്രധാന റോഡിനോട് ചേർന്ന് 23 സെന്റ് സ്ഥലം വാങ്ങിയത്. എന്നാൽ 2018ൽ വീടുപണി ആരംഭിക്കാനെത്തിയപ്പോൾ ആ സ്ഥലം കമേഴ്ഷ്യൽ പ്ലോട്ടായി മാറിയിരുന്നു. ഇത്രയും വില കൂടിയ സ്ഥലം വീട് നിർമ്മിക്കാനായി മാത്രം ഉപയോഗിക്കണോ എന്ന നാട്ടുകാരുടെ ചോദ്യത്തിനു മുന്നിൽ ജോൺ മത്തായി ആത്മവിശ്വാസത്തോടെ പറഞ്ഞു: ഇവിടെ തന്നെ മതി. വറ്റാത്ത വെള്ളമുള്ള കിണറും, ഫലവൃക്ഷങ്ങളുമുള്ള പറമ്പും വീടിന് പറ്റിയതു തന്നെയെന്ന നിലപാടിൽ അദ്ദേഹം ഉറച്ചു നിന്നു. ശ്രീകാന്ത് പങ്ങപ്പാടിന്റെ നിരവധിയായ ഒറ്റനില വീടുകളുടെ രൂപകൽപനകൾ വായിച്ചാണ് വീടുപണി അദ്ദേഹത്തെ ഏൽപിച്ചത്.

വീതി നന്നായി കുറഞ്ഞ് നീളം കൂടിയ പ്ലോട്ടിൽ മുൻഭാഗം താഴ്ത്തിതന്നെ നിലനിർത്തി മുറ്റമായി ഉപയോഗിക്കാവുന്ന വിധത്തിൽ രൂപകൽപന ചെയ്തു. ഒപ്പം കിണർഭാഗം ഒഴിവാക്കി 2770 ചതുരശ്രയടിയിൽ നാല് കിടപ്പുമുറികളും അറ്റാച്ച്ഡ് ബാത്ത്റൂമുകളും സർവെന്റ് ബെഡും ഉൾക്കൊള്ളിച്ച് പ്ലാൻ പൂർത്തിയാക്കി. പടിഞ്ഞാറ് വശത്തെ ചൂട് ഒഴിവാക്കാനായി പോർച്ചും, നീളൻ വരാന്തയും നൽകി. ഫോർമൽ ലിവിങ് സ്വകാര്യത നിലനിർത്തി ഫോയർ സൗകര്യത്തോടെ നല്കിയിട്ടുണ്ട്. 

ADVERTISEMENT

ഫാമിലി ലിവിങും ഡൈനിങ് ഏരിയയും ഹാളിന്റെ സൗകര്യത്തിൽ രൂപകല്പനയിൽ ഉൾപ്പെടുത്തി.12 മണിക്കൂർ പകൽ വെളിച്ചവും വായുസഞ്ചാരവും ഉറപ്പാക്കുന്ന റൂഫ് ലൈറ്റ് പർഗോളയും പ്രാർത്ഥനാ ഇടവും ഈ ഹാളിലാണ്. 

അടുക്കളയിൽ കുടുംബാംഗങ്ങൾക്കുപയോഗിക്കാവുന്ന ചെറിയ ഭക്ഷണമേശയും ഒരുക്കിയിട്ടുണ്ട്. വർക്ക് ഏരിയയും സ്റ്റോറും ഒപ്പം ട്രസ് റൂഫിലേക്ക് പ്രവേശിക്കാവുന്ന സ്റ്റെയറും പണി തീർത്തിരിക്കുന്നു. 

ഫ്ളാറ്റ് റൂഫ് വാർത്ത് നൽകി െടറസിൽ സ്റ്റോറേജ് സൗകര്യ ങ്ങളും ഹോം ജിമ്മും ഒരുക്കിയിരിക്കുന്നു. ലാളിത്യമാർന്ന കേരളീയ തനിമയുള്ള മുഖാവരണമാണ് ഈ വീടിന്റെ പ്രത്യേ കത. എന്നാൽ അകത്തളങ്ങൾ സമകാലിക ഛായ പിന്തുടരുന്നു. 

കിണറും മരങ്ങളുമടക്കം നിലനിർത്തി പ്ലോട്ടിന്റെ സ്വാഭാവിക ഘടനകൾക്ക് മാറ്റം വരുത്താതെ നിർമ്മിച്ച ഈ വീട് യാത്രികരുടെ ശ്രദ്ധ ആകർഷിക്കുന്നു.

ADVERTISEMENT

വീട് പണി പൂർത്തിയായി കാണാനെത്തുന്നവർ ഒന്നടങ്കം പറയുന്നു. പ്രിയ ജോൺ....നിങ്ങളാണ് ശരി. ചെറുചിരിയോടെ ജോണും കുടുംബവും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി നിൽക്കുന്നു. 

Project Facts

Location- Thiruvalla

Plot- 23 cent

ADVERTISEMENT

Area-  2770 SFT

Owner- John Mathai

Contractor- Sreekanth Pangappatu

PG Group Kanjrappilly

Mob- 9447114080