തൃശൂർ വരാക്കരയിലാണ് ജോൺസന്റെ പുതിയ വീട്. നിറങ്ങളുടെ അതിപ്രസരമില്ലാത്ത അകത്തളങ്ങളുടെ മാസ്മരികത വീടിന്റെ മോടി കൂട്ടുന്നു. കൊളോണിയൽ ശൈലിയോട് ചേർന്ന് നിൽക്കുന്ന പുറംമോടിയാണ് വീടിന് നൽകിയിരിക്കുന്നത്. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പേസ് സ്കേപ്പിലെ ആർക്കിടെക്റ്റ് സനിൽ ചാക്കോയായിരുന്നു വീട്

തൃശൂർ വരാക്കരയിലാണ് ജോൺസന്റെ പുതിയ വീട്. നിറങ്ങളുടെ അതിപ്രസരമില്ലാത്ത അകത്തളങ്ങളുടെ മാസ്മരികത വീടിന്റെ മോടി കൂട്ടുന്നു. കൊളോണിയൽ ശൈലിയോട് ചേർന്ന് നിൽക്കുന്ന പുറംമോടിയാണ് വീടിന് നൽകിയിരിക്കുന്നത്. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പേസ് സ്കേപ്പിലെ ആർക്കിടെക്റ്റ് സനിൽ ചാക്കോയായിരുന്നു വീട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ വരാക്കരയിലാണ് ജോൺസന്റെ പുതിയ വീട്. നിറങ്ങളുടെ അതിപ്രസരമില്ലാത്ത അകത്തളങ്ങളുടെ മാസ്മരികത വീടിന്റെ മോടി കൂട്ടുന്നു. കൊളോണിയൽ ശൈലിയോട് ചേർന്ന് നിൽക്കുന്ന പുറംമോടിയാണ് വീടിന് നൽകിയിരിക്കുന്നത്. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പേസ് സ്കേപ്പിലെ ആർക്കിടെക്റ്റ് സനിൽ ചാക്കോയായിരുന്നു വീട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ  വരാക്കരയിലാണ് ജോൺസന്റെ പുതിയ വീട്. നിറങ്ങളുടെ അതിപ്രസരമില്ലാത്ത അകത്തളങ്ങളുടെ മാസ്മരികത വീടിന്റെ  മോടി കൂട്ടുന്നു. കൊളോണിയൽ ശൈലിയോട് ചേർന്ന് നിൽക്കുന്ന പുറംമോടിയാണ് വീടിന് നൽകിയിരിക്കുന്നത്. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പേസ് സ്കേപ്പിലെ ആർക്കിടെക്റ്റ് സനിൽ ചാക്കോയായിരുന്നു വീട് ഡിസൈൻ ചെയ്തത്. 

മിനിമലിസ്റ്റിക് ശൈലിയിൽ

ADVERTISEMENT

ഭൂപ്രകൃതിയുടെ പ്രത്യേകതകൾക്കും വീട്ടുകാരുടെ ജീവിതശൈലിക്കും  ഇണങ്ങുംവിധം മിനിമലിസ്റ്റിക് ശൈലിയിലാണ് വീടൊരുക്കിയത്. കണ്ണിന് കുളിർമയേകുന്ന ഇളംനിറങ്ങളാണ് വീടിനകത്തും പുറത്തും ഉപയോഗിച്ചത്. ചെരിഞ്ഞ മേൽക്കൂര കൊളോണിയൽ ശൈലിയെ ഒാർമ്മിപ്പിക്കുന്നതാണ്.

ലിവിങ്, ഡൈനിങ്, കോർട്ട്യാഡ് എന്നിവയടങ്ങിയ പൊതു ഇടങ്ങൾ ഒരു ഭാഗത്തും കിച്ചൻ, പാൻട്രി, വർക്ക് ഏരിയ എന്നിവ മറ്റൊരിടത്തും സ്വകാര്യ ഇടങ്ങളായ കിടപ്പുമുറികൾ ഇതിന്റെ എതിരറ്റത്തുമായാണ് നിലകൊള്ളുന്നത്. വൈറ്റ്, എർത്തി, വുഡൻ നിറങ്ങളാണ് ഫർണിഷിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്. വെള്ള വിട്രിഫൈഡ് ടൈലുകളാണ് നിലത്തിനു അഴക് പകരുന്നത്. 

എലവേഷനനുസൃതമായി നൽകിയ ഗേറ്റു മുതൽ അകത്തളം വരെ ഒരേ ശൈലിയാണ് പിൻതുടർന്നത്. രാവിലും പകലിലും പ്രകൃതിയോട് ചേർന്നിരിക്കുന്ന രീതിയാണ് വീടിന്റെ മൊത്തത്തിലുള്ള ആശയം. വീടിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ ഒറ്റനോട്ടത്തിൽ ശ്രദ്ധയാകർഷിക്കുന്നിടത്താണ് ഫോയറിന്റെ സ്ഥാനം. സ്വകാര്യതയ്ക്ക് ഒട്ടും കുറവു വരുത്താതെ മറ്റിടങ്ങളുമായി ബന്ധിപ്പിച്ചു കൊണ്ടാണ് ഫോയറിലുള്ള ജലാശയം. ഇതിനു ചുറ്റുമായി ലിവിങ്ങ്, ഡൈനിങ്ങ്, ഫാമിലി ലിവിങ്ങ്, സ്റ്റെയർ ഏരിയ എന്നിവ നിലകൊള്ളുന്നു. ഫോയറിൽ നിന്ന് നേരെ നോക്കിയാൽ ഡൈനിങ്ങ് ദൃശ്യമാകുന്നത് കൊണ്ട് ചെടികൾ നട്ടുപിടിപ്പിച്ചു. ഇതുമൂലം വീടിനുള്ളിൽ പോസിറ്റീവ് എനർജി നിലനിർത്തുവാൻ സാധിക്കുന്നു.

പുറത്തുള്ള വെർട്ടിക്കൽ ഗാർഡന് അഭിമുഖമായിട്ടാണ് ഡൈനിങ് ഏരിയ. വെളിച്ചമെത്തിക്കാൻ ഡൈനിങ്ങിന് മുകളിൽ ഒാപ്പണിങ്ങ് നൽകി. ഇതിനടുത്തായി ഫാമിലി ലിവിങ്ങും പ്രെയർ ഏരിയയുമുണ്ട്. ഫാമിലി ലിവിങ്ങിനു സമീപം തന്നെ മുകൾനിലയെ ബന്ധിപ്പിക്കുന്ന സ്റ്റെയർ ഏരിയ. ടെക്സ്ചർ വർക്കുകൾ കൊണ്ട് മനോഹരമാക്കിയ ചുമരുകളാണ് സ്റ്റെയർ ഏരിയയുടെ മാറ്റു കൂട്ടുന്നത്. സ്റ്റെയറിനു താഴെയൊരുക്കിയ റീഡിങ്ങ് സ്പെയ്സാണ് മറ്റൊരു ഫോക്കൽ പോയിന്റ്. പുസ്തകം നന്നേ ഇഷ്ടപ്പെടുന്ന വീട്ടമ്മയ്ക്ക് വേണ്ടിയാണ് ഇവിടം സജ്ജമാക്കിയിരിക്കുന്നത്. വീട്ടുകാർ തിരഞ്ഞെടുത്ത ക്ലോക്ക് അടങ്ങിയ ഒരു ബുക്ക് ഷെൽഫാണ് അലങ്കാരമാവുന്നത്. 

ADVERTISEMENT

വിശാലമാണ് കിടപ്പുമുറികൾ ഒാരോന്നും. താഴെയും മുകളിലുമായി നാലു കിടപ്പുമുറികളാണുള്ളത്. ആധുനിക ശൈലിയുടെ പ്രഭാവം മുറികളിൽ പ്രകടമാണ്.

വീട്ടുകാരിയുടെ ഇഷ്ടനിറമായ ചുവപ്പിനെ കേന്ദ്രീകരിച്ചാണ് അടുക്കള. മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി സന്ദർശകരുടെ നോട്ടം എത്താത്തിടത്താണ് അടുക്കള സ്ഥിതി ചെയ്യുന്നത്. ഡൈനിങ്ങ് സ്പേയ്സിലിരുന്നാലും അടുക്കളയിലേക്ക് കാഴ്ച്ച എത്തില്ല. പാൻട്രിയിൽ തന്നെയാണ് ബ്രേക്ക്ഫാസ്റ്റ് ഏരിയയ്ക്കും ഇടം കണ്ടെത്തിയത്. 

 

മൾട്ടി പർപ്പസ്...

ADVERTISEMENT

അകത്തളങ്ങളിലെ മിക്ക ഇടങ്ങളും വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. സങ്കീർണ്ണമായ ഡിസൈനുകളോ നിർമ്മാണ സാമഗ്രികളോ ഉപയോഗിക്കാത്തതിനാൽ പരിപാലനം   താരതമ്യേന എളുപ്പമാണ്. ലിവിങ്ങിനു എതിർവശത്തായി ക്രമീകരിച്ച സ്റ്റോറേജോട് കൂടിയ സീറ്റിങ്ങ് ഏരിയ സ്ത്രീകൾക്ക് തടസ്സങ്ങളില്ലാതെ ഇരുന്ന് സംസാരിക്കുവാനും ലിവിങ്ങിന് വേണ്ട സ്വകാര്യത ഉറപ്പാക്കുവാനും സാധിക്കുംവണ്ണമാണ് സജ്ജീകരിച്ചിട്ടുള്ളത്.

ഫോയറിൽ നിന്ന് കാണാുന്ന ഡൈനിങ് ഏരിയയ്ക്ക് സ്വകാര്യത നൽകുവാനാണ് ജലാശയത്തിൽ ചെടികൾ നട്ടുപിടിപ്പിച്ചത്. പിറകു വശത്തുള്ള പറമ്പിലേക്ക് പോകുവാനുള്ള വഴിയിലാണ് വെർട്ടിക്കൽ ഗാർഡൻ. ഡൈനിങ്ങിലിരുന്നാലും ഇൗ ഗാർഡൻ കാണുവാൻ സാധിക്കുമെന്നതിനാൽ പ്രകൃതിയുടെ അംശം വീടിനുള്ളിലേക്ക് ഇറങ്ങി വരുന്ന പ്രതീതിയേകുന്നു.  ചുരുക്കത്തിൽ വീട്ടിലെത്തുന്ന അതിഥികൾക്കെല്ലാം അറിയേണ്ടത് വീടിന്റെ പ്ലാനിനെക്കുറിച്ചാണ്. തങ്ങളും ആഗ്രഹിച്ചിരുന്നത് ഇതുപോലെ ഒരു വീടാണെന്ന് അവർ തുറന്നു സമ്മതിക്കുന്നു.

 

Project facts

Location: Varakkara, Thrissur

Area: 4000 Sqft

Owner: Johnson

Designer: Ar. Sanil Chacko

Spacescape Architects, Thrissur

Ph: 9496786753 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT