പഴയ വീട് പൊളിച്ചു കളയാൻ ശ്രമിച്ചു, പിന്നെയാണ് ട്വിസ്റ്റ്!
28 വർഷം കാലപ്പഴക്കം ചെന്ന വീടിന് ഇന്നത്തെ ശൈലിയിലൊരു രൂപമാറ്റം അനിവാര്യമാണ്. വീട് മുഴുവനായും പൊളിച്ച് മറ്റൊന്നു പണിയാം എന്ന വീട്ടുടമസ്ഥന്റെ തീരുമാനത്തിൽ നിന്നും മാറ്റി ചിന്തിപ്പിച്ചത് ഡിസൈനർ ലിൻസൺ ജോളി ആണ്. വീട് പൊളിച്ച് നീക്കാതെ ഇന്നത്തെ ശൈലീഘടകങ്ങൾ ഉൾച്ചേർത്തുകൊണ്ട് പണിയാം മാത്രമല്ല

28 വർഷം കാലപ്പഴക്കം ചെന്ന വീടിന് ഇന്നത്തെ ശൈലിയിലൊരു രൂപമാറ്റം അനിവാര്യമാണ്. വീട് മുഴുവനായും പൊളിച്ച് മറ്റൊന്നു പണിയാം എന്ന വീട്ടുടമസ്ഥന്റെ തീരുമാനത്തിൽ നിന്നും മാറ്റി ചിന്തിപ്പിച്ചത് ഡിസൈനർ ലിൻസൺ ജോളി ആണ്. വീട് പൊളിച്ച് നീക്കാതെ ഇന്നത്തെ ശൈലീഘടകങ്ങൾ ഉൾച്ചേർത്തുകൊണ്ട് പണിയാം. മാത്രമല്ല പൊളിക്കുമ്പോൾ ഉണ്ടാകുന്ന വേസ്റ്റും ഒഴിവാക്കാനാകും.
ഭംഗി കൂട്ടുന്ന ഫർണിച്ചറുകളും ഫർണിഷിങ്ങുകളും സീലിങ് വർക്കുകളും, ലൈറ്റ് ഫിനിഷിങ്ങുകളുമെല്ലാം സമകാലീന ശൈലിയോട് ചേർന്നു നിൽക്കുന്നു.
ഒരു ബെഡ്റൂമും ബാത്റൂമും പുതിയതായി കൂട്ടിയെടുത്തു. നേരത്തെ ഉണ്ടായിരുന്ന കിടപ്പുമുറികളും ബാത്റൂമിനും എല്ലാം പുതുമ നൽകി വാൾപേപ്പറുകളും, ഏറ്റവും പുതിയ സംവിധാനങ്ങളുമെല്ലാം ഓരോ സ്പേസിനെയും മികവുറ്റതാക്കി. ഇവയെല്ലാം വീട്ടുടമസ്ഥൻ പറഞ്ഞുറപ്പിച്ച ബജറ്റിൽ തന്നെ തീർക്കാനുമായി.
ലിവിങ്, ഡൈനിങ്, കിച്ചൻ, കിടപ്പുമുറികൾ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും സൗന്ദര്യത്തികവോടെ പരിവർത്തിപ്പിച്ച് എടുത്തു. ഇതെല്ലാം വാസ്തുവിലൂന്നിയാണെന്നതും ശ്രദ്ധേയമാണ്.
ഇവിടെ വീട് പൊളിച്ച് മറ്റൊരു വീട് പണിയാൻ ഇരുന്ന വീട്ടുകാർ ഇപ്പോൾ അതിയായ സന്തോഷത്തിലാണ് വീട് മുഴുവനായി പൊളിച്ചു കളയണോ എന്ന് ചിന്തിക്കുന്നവര്‍ക്ക് ഈ വീട് ഒരു മാതൃകയാക്കാവുന്നതാണ്.
Project facts
സ്ഥലം : കൂത്താട്ടുകുളം
പ്ലോട്ട് : 60 സെന്റ്
വിസ്തീർണം:
പഴയത് : 2250
പുതിയത് : 2550
ഉടമസ്ഥൻ: റോയ്
ഡിസൈൻ : ലിൻസൺ ജോളി
ഡെലാർക്ക് ആർക്കിടെക്റ്റ്സ്, ആലുവ
ഫോൺ – 9072848244