മലപ്പുറം കൊണ്ടോട്ടിയിലാണ് ഈ വീട്. ഗ്രാമപ്രദേശമാണ്. ചുറ്റുവട്ടത്തുള്ള വീടുകളെക്കാൾ ഒരുപാട് ഉയരക്കൂടുതൽ വേണ്ട. വീട്ടകത്ത് എല്ലാ സൗകര്യങ്ങളും വേണം. ഇതായിരുന്നു ഹമീദിന്റെയും കുടുംബത്തിന്റെയും ഭവനസങ്കല്പം. 'L' ഷേപ്പിലുള്ള 21 സെന്റിൽ പടർന്നു കിടക്കുന്ന വീട് ഇരുനിലയെങ്കിലും പല ലെവൽ നിർമാണ രീതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം കൊണ്ടോട്ടിയിലാണ് ഈ വീട്. ഗ്രാമപ്രദേശമാണ്. ചുറ്റുവട്ടത്തുള്ള വീടുകളെക്കാൾ ഒരുപാട് ഉയരക്കൂടുതൽ വേണ്ട. വീട്ടകത്ത് എല്ലാ സൗകര്യങ്ങളും വേണം. ഇതായിരുന്നു ഹമീദിന്റെയും കുടുംബത്തിന്റെയും ഭവനസങ്കല്പം. 'L' ഷേപ്പിലുള്ള 21 സെന്റിൽ പടർന്നു കിടക്കുന്ന വീട് ഇരുനിലയെങ്കിലും പല ലെവൽ നിർമാണ രീതി പിന്തുടർന്നിരിക്കുന്നതിനാൽ ഒറ്റനിലയെന്നേ തോന്നൂ.

കോൺക്രീറ്റ് ടെക്സ്ചറും ലാറ്ററൈറ്റ് ക്ലാഡിംഗും പാരപ്പെറ്റിലെ ഗ്ലാസ് വാളും വീടിന്റെ പുറംകാഴ്ചയുടെ അലങ്കാരങ്ങളാണ്. ഫ്ളാറ്റ്- സ്ലോപ്പ് സ്ലാബിലാണ് റൂഫ്. റൂഫിൽ ഷിംഗിൾസും വിരിച്ചിട്ടുണ്ട്. മുറ്റം ബാംഗ്ലൂർ  സ്റ്റോൺ പാകി വെടിപ്പാക്കി.  പോർച്ചിൽ നിന്നും പൂമുഖത്തേക്കുള്ള നടപ്പാതക്കടിയിൽ ഒരു വാട്ടർ ബോഡിയുണ്ട്. ഇതിന് മുകളിൽ വുഡൻ  ബ്രിഡ്ജ് തീർത്താണ് സിറ്റൗട്ടിലേക്ക് വഴിയൊരുക്കിയിരിക്കുന്നത്. ഡെക്ക് വുഡിലാണ് ഈ പാലം.

ADVERTISEMENT

സിറ്റൗട്ട്, ഫോയർ, സ്വീകരണമുറി, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, ബെഡ് റൂം എന്നിവയാണ് താഴെ നിലയിൽ. മുകളിൽ രണ്ട് കിടപ്പുമുറികളും ടെറസ്സുമാണ്. 3600 ചതുരശ്രയടി വിസ്തീർണത്തിലാണ്  വിട്ടകത്തെ സൗകര്യങ്ങൾ.  വീടിനോട് ചേർന്നാണെങ്കിലും വേറിട്ട്  നിൽക്കുകയാണ് പോർച്ച്. വീടിന്റെ തുടർച്ച ലഭിക്കാൻ  പോർച്ചിലും ലാറ്ററൈറ്റ് ക്ലാഡിങ്  നൽകിയിട്ടുണ്ട്.

വീട്ടകത്തേക്ക് രണ്ട് വാതിലുകൾ ഉണ്ട്. ഡോർ കം വിൻഡോ മാതൃകയിലാണ് ഇവ. ഒരെണ്ണം നേരെ  അകത്തേക്ക് പോകാനും മറ്റേത് സ്വീകരണമുറിയിലേക്കും. വാതിലുകളുടെ മധ്യത്തിലാണ് നടുമുറ്റം. സിന്തെറ്റിക് ഗ്രാസും നാച്ചുറൽ പ്ലാന്റുമാണ് നടുമുറ്റത്ത്. പർഗോള തീർത്ത് ഗ്ലാസ്സ് ഇട്ടിരിക്കുകയാണ് റൂഫിൽ. പകൽ വെളിച്ചം ഇതിലൂടെ ഉള്ളിലേക്കെത്തുന്നു.

സ്വീകരണമുറിയിൽ സോഫയും കോഫി ടേബിളുമാണ് ഫർണിച്ചർ.  ഫാബ്രിക് അപ്ഹോൾസ്റ്ററി ചെയ്ത കോർണർ സോഫ കൂടുതൽ  ആളുകൾക്ക് ഇരിപ്പിട സൗകര്യം ഒരുക്കുന്നു. സ്വീകരണമുറിക്ക് എതിർഭാഗത്തായി സ്റ്റെയറിനോട് ചേർന്നാണ്  ഫാമിലി ലിവിങ്. ഈ ഭാഗം ഡബിൾ ഹൈറ്റിലാണ്. പ്ലൈവുഡ്, വെനീർ, മൈക്ക ഫിനിഷിലാണ്  ടിവി യുണിറ്റും ഇരിപ്പിടങ്ങളും. പാർട്ടീഷൻ  വാൾ ജി ഐ  കൊണ്ടാണ്.  വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്.

ജി ഐ കൊണ്ട് ഫ്രെയിം തീർത്ത് അതിൽ ട്രെഡ് മരത്തിലും കൈവരി ഗ്ലാസിലും വുഡിലും തയ്യറാക്കിയാണ് ഗോവണി ഒരുക്കിയത്. സ്പേസ് ചുരുക്കാനും  കോൺക്രീറ്റിന്റെ ഉപയോഗം കുറയ്ക്കാനും ഇത് സഹായിച്ചു.  സ്റ്റെയറിന്റെ എതിർഭാഗത്താണ്  പാഷിയോ. ഇവിടുത്തെ സ്ലൈഡിങ് ഡോറിന് ജി ഐ ഷീറ്റാണ്. റൂഫിൽ  ജി ഐ പർഗോളയും അതിന് മുകളിൽ ഗ്ലാസും ഇട്ടു. ഫ്ളോറിങ് ടൈലും സിന്തെറ്റിക് ഗ്രാസുമാണ്. 

ADVERTISEMENT

പ്ലൈവുഡും വെനീറും കൊണ്ടാണ് ഊണുമേശ. ടേബിൾ ആദ്യം ഭിത്തിയിലേക്കും പിന്നീട് സീലിങ്ങിലേക്കും തുടരുംവിധമാണ് ഡിസൈൻ. ഗ്ലാസ്സ് ടോപ്പാണ് മേശയ്ക്ക്. തൂക്കുവിളക്കുകൾ ഈ ഭാഗം കൂടുതൽ സുന്ദരമാക്കുന്നു. അതിവിശാലമാണ് കിച്ചൻ. ധാരാളം സ്റ്റോറേജ് സൗകര്യം നൽകിയിട്ടുണ്ട്. പ്ലൈവുഡിൽ തീർത്ത ക്യാബിനറ്റുകൾക്ക് ഫിനിഷ് നൽകിയിരിക്കുന്നത് മൈക്ക കൊണ്ടാണ്. കൗണ്ടർ ടോപ്പ്  നാനോവൈറ്റിലാണ്. 

ഇരുനിലകളിലുമായി നാലു കിടപ്പുമുറികളാണ്. മുകൾനിലയിലെ കിടപ്പുമുറികൾക്ക്  പ്രത്യേകം ബാൽക്കണിയുണ്ട്. മാസ്റ്റർ ബെഡ്റൂം ഗ്രൗണ്ട് ഫ്ളോറിലാണ്. വാൾപേപ്പറും പ്ലൈവുഡ് വെനീറുമാണ് കിടപ്പുമുറികൾ അലങ്കരിക്കുന്നത്.

ഉടമസ്ഥനും ഡിസൈനറും തമ്മിലുള്ള സൗഹൃദത്തിൽ നിന്നും ഉടലെടുത്തതാണ് ഈ വീട്. അതിന്റെ പ്രതിഫലനം ഓരോ കോണിലും ദൃശ്യമാകുന്നു.

ADVERTISEMENT

Project Facts

Location: Kondotty

Area : 3600 SFT

Plot: 21 cents

Owner: Hameed Kondotty

Designer:    Muhammed Ashiqu  A T

CENTURY Engineers & Architects

manjeri,malappuram

Ph: 9539385707

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT