പുറമെ കാണുംപോലെയല്ല; ഇവിടെ ഉള്ളിലാണ് ചില കൗതുകങ്ങൾ!
ആലുവയിൽ വെറും 5 സെന്റ് പ്ലോട്ടിൽ 2748 ചതുരശ്രയടിയിലാണ് സനൽ പോളിന്റെ വീട്. ബ്ലാക് & വൈറ്റ് കളർ തീമിൽ ഒരുക്കിയ ലളിതമായ എലവേഷൻ നൽകുന്ന മുൻവിധികൾ തകർക്കുന്നതാണ് അകത്തേക്ക് കയറുമ്പോൾ കാണുന്ന കാഴ്ചകൾ. സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് ഇവിടെ

ആലുവയിൽ വെറും 5 സെന്റ് പ്ലോട്ടിൽ 2748 ചതുരശ്രയടിയിലാണ് സനൽ പോളിന്റെ വീട്. വീതി കുറഞ്ഞ പ്ലോട്ടിന് യോജിക്കുന്ന വിധത്തിലാണ് പ്ലാനും എലിവേഷനും രൂപപ്പെടുത്തിയത്. പരമാവധി സ്ഥലഉപയുക്തത ലഭിക്കുന്നതിന് ഫ്ലാറ്റ് റൂഫ് നൽകി. മുൻവശത്തെ ഷോ വാളുകളിൽ ബ്ലാക് ക്ലാഡിങ് പതിപ്പിച്ചു. ബ്ലാക് & വൈറ്റ് കളർ തീമിൽ ഒരുക്കിയ ലളിതമായ എലവേഷൻ നൽകുന്ന മുൻവിധികൾ തകർക്കുന്നതാണ് അകത്തേക്ക് കയറുമ്പോൾ കാണുന്ന കാഴ്ചകൾ.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
ഫാമിലി ലിവിങ്, ഡൈനിങ്, സ്റ്റെയർ എന്നിവ ഓപ്പൺ ഹാളിന്റെ ഭാഗമായി വരുന്നു. ലൈറ്റിങ്ങിനു നൽകിയ പ്രാധാന്യമാണ് അകത്തളത്തെ ഒരു പ്രധാന സവിശേഷത. പകൽ സ്വാഭാവിക പ്രകാശം നിറയും വിധം ധാരാളം ജാലകങ്ങളും വെന്റിലേഷനും നൽകിയിട്ടുണ്ട്. വൈകുന്നേരം വാം ടോൺ തീം ലഭിക്കുംവിധം ജിപ്സം ഫോൾസ് സീലിങ്ങിൽ എൽഇഡി ലൈറ്റുകൾ നൽകിയിരിക്കുന്നു. പച്ചപ്പിന്റെ സാന്നിധ്യമാണ് അകത്തളങ്ങൾ ജീവസുറ്റതാകുന്നത്. നിരവധി ഇൻഡോർ പ്ലാന്റുകൾ വീടിനകത്ത് ഹാജർ വച്ചിരിക്കുന്നു. പ്ലൈവുഡ്, വെനീർ ഫിനിഷിൽ പാനലിങ്, വോൾ പേപ്പർ, ക്ലാഡിങ് എന്നിവയെല്ലാം ചേർന്ന് അകത്തളങ്ങൾ സജീവമാക്കുന്നു.
അകത്തളത്തിലെ ശ്രദ്ധാകേന്ദ്രം കോർട്യാർഡാണ്. ഇരു ലിവിങ്ങിൽ നിന്നും പ്രവേശിക്കാൻ പാകത്തിന് ഗ്ലാസ് വാതിലുകൾ നൽകിയിരിക്കുന്നു. വീട്ടുകാരുടെ ഫേവറിറ്റ് കോർണറാണ് ഈ കോർട്യാർഡ്. ഇവിടെ ഇരിപ്പിടങ്ങൾ നൽകിയിട്ടുണ്ട്. ചെറിയ ഒത്തുചേരലുകൾക്ക് വേദിയാകുന്നതും ഇവിടമാണ്.
ഡൈനിങ് ഹാൾ ഇരട്ടി ഉയരത്തിൽ നൽകിയതിനാൽ വിശാലതയ്‌ക്കൊപ്പം മുകൾനിലയുമായി ആശയവിനിമയവും സാധ്യമാകുന്നു. ആറു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഇതിനു മുകളിൽ തൂക്കുവിളക്കുകൾ നൽകി അലങ്കരിച്ചിട്ടുണ്ട്. സമീപത്തെ ഭിത്തിയിൽ ക്യൂരിയോസും ഹാജർ വച്ചിട്ടുണ്ട്. സ്റ്റെയറിന്റെ താഴെ സ്റ്റോറേജ് സ്‌പേസും നൽകിയിട്ടുണ്ട്.
നാലു കിടപ്പുമുറികളിലും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് ഏരിയ എന്നിവ നൽകിയിട്ടുണ്ട്.
സ്റ്റോറേജിന് പ്രാധാന്യം നൽകിയാണ് അടുക്കള. ചൂടോടെ ഭക്ഷണം വിളമ്പാനും കുട്ടികളെ പഠിപ്പിച്ചു കൊണ്ട് പാചകം ചെയ്യാനും പാകത്തിൽ ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ നൽകിയിട്ടുണ്ട്.
തുറന്ന ശൈലിയിൽ ഒരുക്കിയ അകത്തളങ്ങളും വലിയ ജാലകങ്ങളും വീടിനുള്ളിൽ സുഖകരമായ അന്തരീക്ഷം നിലനിർത്തുന്നു. ചുരുക്കത്തിൽ ഇപ്പോൾ വീട്ടിൽ എത്തുന്നവർ പ്രതീക്ഷിക്കാത്ത അകത്തളക്കാഴ്ചകൾ കാഴ്ചകൾ കണ്ട് അദ്ഭുതത്തോടെയാണ് മടങ്ങുന്നത്.
Project facts
Location-Aluva
Area- 2748 sft
Plot- 5 cent
Owner- Sanal Paul
Designer- Anto Thomas
Space Tunes, Thrissur
Mob- 7025978883
Completion year- 2018