വീതി കുറവും നീളം കൂടുതലുമുള്ള പ്ലോട്ടിനനുസരിച്ചാണ് വീടിന്റെ പുറംകാഴ്ച ചിട്ടപ്പെടുത്തിയത്. പിന്നിലേക്കിറക്കി മുറ്റം നൽകിയാണ് വീടിനു സ്ഥാനം കണ്ടത്. ബോക്സ് ആകൃതിയിലാണ് എലിവേഷൻ. മുറ്റം ബാംഗ്ലൂർ സ്റ്റോൺ കൊണ്ട് ഇന്റർലോക്ക് ചെയ്ത് പുല്‍ത്തകിടി നൽകി. സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീതി കുറവും നീളം കൂടുതലുമുള്ള പ്ലോട്ടിനനുസരിച്ചാണ് വീടിന്റെ പുറംകാഴ്ച ചിട്ടപ്പെടുത്തിയത്. പിന്നിലേക്കിറക്കി മുറ്റം നൽകിയാണ് വീടിനു സ്ഥാനം കണ്ടത്. ബോക്സ് ആകൃതിയിലാണ് എലിവേഷൻ. മുറ്റം ബാംഗ്ലൂർ സ്റ്റോൺ കൊണ്ട് ഇന്റർലോക്ക് ചെയ്ത് പുല്‍ത്തകിടി നൽകി.  

ADVERTISEMENT

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്,  കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂമുകൾ എന്നിവയാണ് ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

തുറസായ നയത്തിൽ അകത്തളങ്ങൾ ഒരുക്കിയതിനാൽ വീടിനകത്തേക്ക് കയറുമ്പോൾ തന്നെ വിശാലമായ ഒരു മൈതാനത്തെത്തിയ പ്രതീതിയാണ്.  വൈറ്റ് – ഗ്രേ തീം ആണ് അകത്തളങ്ങളിൽ പ്രതിഫലിക്കുന്നത്. ഡൈനിങ് ഹാളാണ് വീടിന്റെ കേന്ദ്രം. ഫാമിലി ലിവിങ്, കോർട്യാർഡ്, ഗോവണി, ഊണുമേശ എന്നിവ ഇതിന്റെ ഭാഗങ്ങളായി വരുന്നു. ഫാമിലി ലിവിങ് ഡബിൾ ഹൈറ്റിലാണ്. 

ടൈൽസിനു പകരം ഗ്ലോസി ഫിനിഷുള്ള ഗ്രാനൈറ്റാണ് ഫ്ലോറിങ്ങിനായി തിരഞ്ഞെടുത്തത്.

ADVERTISEMENT

ഹാളിലെ കോർട്യാർഡിൽ ഇരുന്നു പുസ്തകം വായിക്കാൻ പാകത്തിൽ സീറ്റിങ്ങും നൽകി.  അപ്പർ ലിവിങ് സ്‌പേസിൽ ഒരു മിനി ലൈബ്രറിയും നൽകിയിട്ടുണ്ട്. വൈറ്റ് തീമിൽ ഒരുക്കിയ ജിപ്സം ഫോൾസ് സീലിങ്ങും വാം ടോൺ എൽഇഡി ലൈറ്റുകളും അകത്തളം പ്രസന്നമാക്കി നിലനിർത്തുന്നു. മിക്ക ഫർണിച്ചറുകളും ഇന്റീരിയർ തീം അനുസരിച്ച് ഡിസൈൻ ചെയ്തെടുത്തവയാണ്.

ടഫൻഡ് ഗ്ലാസാണ് ഗോവണിയുടെ കൈവരികളിൽ ഹാജർ വയ്ക്കുന്നത്. ഡൈനിങ്ങിനും കിച്ചനും ഇടയിൽ പാൻട്രി ഏരിയ ഉൾക്കൊള്ളിച്ചു.  

ADVERTISEMENT

വൈറ്റ്- ഗ്രേ തീമിലാണ് ഐലൻഡ് ശൈലിയിലുളള കിച്ചൻ. മറൈൻ പ്ലൈവുഡിൽ അക്രിലിക് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. 

ഒരു ഫൈവ് സ്റ്റാർ ഹോട്ടലിനെ അനുസ്മരിപ്പിക്കുംവിധമാണ് കിടപ്പുമുറികൾ. വോൾപേപ്പറുകൾ, ഫോൾസ് സീലിങ് എന്നിവ നൽകി ഓരോ കിടപ്പുമുറികളും വ്യത്യസ്തമാക്കിയിട്ടുണ്ട്. പ്ലൈവുഡിൽ ഗ്ലോസി ലാമിനേഷൻ നൽകിയാണ് സ്ലൈഡിങ്  വാഡ്രോബുകൾ. അറ്റാച്ഡ് ബാത്റൂം, ഡ്രസിങ് സ്‌പേസ് എന്നിവയ്‌ക്കൊപ്പം റീഡിങ് സ്‌പേസും വകയിരുത്തിയിരിക്കുന്നു.

വീടിന്റെ തുടർച്ച അനുസ്മരിപ്പിക്കുംവിധം ചുറ്റുമതിലിലും വൈറ്റ്, ഗ്രീ തീം പടരുന്നുണ്ട്. ചുരുക്കത്തിൽ പുറംകാഴ്ചയിൽ ലഭിക്കുന്ന പോസിറ്റീവ് ഫീൽ നിലനിർത്തുകയും വർധിപ്പിക്കുകയും ചെയ്യുന്ന വിധത്തിലാണ് ഈ വീടിന്റെ ഓരോ മുക്കും മൂലയും ഒരുക്കിയിട്ടുള്ളത്.

Project facts

Location- Olari, Thrissur

Area- 3769 SFT

Plot- 15 cent

Owners- Dr. Sreejith & Dr. Athira

Designers- Husain, Shaheem, Saleem, Shameer

Livecube Dezingno, Thrissur

Mob- 9562381828

Completion year- 2018