കൊച്ചിയുടെ നഗരത്തിരക്കുകളിൽ നിന്നും ഒഴിഞ്ഞു മാറി, നെൽപ്പാടങ്ങളും മരങ്ങളുമൊക്കെ ഹരിതാഭ നിറയ്ക്കുന്ന പൂക്കാട്ടുപടിയിലുള്ള 50 സെന്റിലാണ് ഈ വീട് തലയുയർത്തി നിൽക്കുന്നത്. പുറംകാഴ്ചയിൽ തന്നെ വൈവിധ്യം നിറയുന്നതാണ് വീട്. ഫ്ലാറ്റ്, സ്ലോപ് റൂഫുകളുടെ സമന്വയം, ഷോ വോൾ, ക്ലാഡിങ് എന്നിവയുടെ സാന്നിധ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചിയുടെ നഗരത്തിരക്കുകളിൽ നിന്നും ഒഴിഞ്ഞു മാറി, നെൽപ്പാടങ്ങളും മരങ്ങളുമൊക്കെ ഹരിതാഭ നിറയ്ക്കുന്ന പൂക്കാട്ടുപടിയിലുള്ള 50 സെന്റിലാണ് ഈ വീട് തലയുയർത്തി നിൽക്കുന്നത്. പുറംകാഴ്ചയിൽ തന്നെ വൈവിധ്യം നിറയുന്നതാണ് വീട്. ഫ്ലാറ്റ്, സ്ലോപ് റൂഫുകളുടെ സമന്വയം, ഷോ വോൾ, ക്ലാഡിങ് എന്നിവയുടെ സാന്നിധ്യം ആദ്യകാഴ്ചയിൽ തന്നെ വീടിനോടൊരു മതിപ്പു തോന്നിപ്പിക്കും.

ലാൻഡ്സ്കേപ്പിൽ നിന്നുള്ള സ്റ്റെപ്പുകൾ കയറി നീളൻ വരാന്തയും കടന്നാണ് അകത്തേക്ക് എത്തുന്നത്. അതിവിശാലമാണ് അകത്തളങ്ങൾ. സൗകര്യങ്ങൾക്ക് ഒരു കുറവും വരുത്തിയിട്ടില്ല.  ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, പാൻട്രി, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ, ഓഫിസ് റൂം, ജിം, ഹോം തീയേറ്റർ, ഗെയിം സോൺ എന്നിങ്ങനെ 7300 ചതുരശ്രയടിയിലെ സൗകര്യങ്ങൾ നീളുന്നു.

ADVERTISEMENT

പുറത്തെ ഹരിതാഭയും കാറ്റും വെളിച്ചവുമൊക്കെ വീടിനുള്ളിലേക്ക് ആവാഹിക്കുംവിധമാണ് അകത്തളങ്ങൾ ഒരുക്കിയത്. അനാവശ്യ ചുവരുകൾ ഇല്ലാതെ തുറസായി ഒരുക്കിയതും ക്രോസ് വെന്റിലേഷൻ നൽകുന്ന വലിയ ജാലകങ്ങളും ഗ്ലാസ് വാതിലുകളുമെല്ലാം ഇതിന് സഹായിക്കുന്നു. ഇടങ്ങൾ പരസ്പര ബന്ധിതമാണ്  എന്നതാണ് മറ്റൊരു സവിശേഷത. ഇത് വീട്ടുകാർ തമ്മിലുളള ഇഴയടുപ്പവും വർധിപ്പിക്കും.

ഡബിൾ ഹൈറ്റിലാണ് സ്വീകരണമുറി ഒരുക്കിയത്. ഡൈനിങ് ഹാളിലെ കോർട്യാർഡാണ്‌ പ്രധാന ആകർഷണം. ഇവിടെ അരുവിയും പാറക്കൂട്ടങ്ങളും അനുസ്മരിപ്പിക്കുംവിധം ചെറിയ വാട്ടർബോഡി ഒരുക്കിയിട്ടുണ്ട്. ഗോവണിയുടെ വശത്തെ ഭിത്തികളിൽ ലൂവറുകൾ നൽകി സ്വകാര്യത ഉറപ്പുവരുത്തുന്നതിനൊപ്പം ക്രോസ് വെന്റിലേഷൻ സുഗമം ആകുന്നതിനാണ്. മുകൾനിലയിൽ ഒരു കിടപ്പുമുറിയോട് ചേർന്നും കോർട്യാർഡ് നൽകിയിട്ടുണ്ട്. ഇവിടെ ഇൻഡോർ പ്ലാന്റുകൾ നൽകി വീടിനുള്ളിലും ഹരിതാഭ ഉറപ്പുവരുത്തി.

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഗ്ലാസ് ടോപ് നൽകിയ ഊണുമേശ. ഡൈനിങ് ഏരിയയിൽ നിന്നും പുറത്തെ ലാൻഡ്സ്കേപ്പിലേക്ക് ഇറങ്ങാം. ഡൈനിങ്ങ്- കിച്ചൻ പരസ്പരബന്ധിതമായി നൽകി. പാൻട്രി കിച്ചൻ കൂടാതെ വർക്കിങ് കിച്ചനും നൽകിയിട്ടുണ്ട്. 

ഒരു ഫൈവ് സ്റ്റാർ ഹോട്ടലിനെ അനുസ്മരിപ്പിക്കുന്നതാണ് കിടപ്പുമുറികൾ.  പ്രകൃതി ഭംഗി ആസ്വദിക്കാൻ പാകത്തിൽ ബാൽക്കണികൾ എല്ലാ മുറികൾക്കും നൽകിയിട്ടുണ്ട്. 

ADVERTISEMENT

രാത്രിയിലേക്കായി മൂഡ് ലൈറ്റിങ് ചെയ്തിട്ടുണ്ടെങ്കിലും പകൽ സമയങ്ങളിൽ വീടിനുള്ളിൽ ലൈറ്റിടേണ്ട കാര്യമേയില്ല. അതുപോലെ രാത്രിയിൽ ഫാനും എസിയും അധികം ഉപയോഗിക്കേണ്ട കാര്യവുമില്ല. ചുരുക്കത്തിൽ ആഡംബരവും സൗകര്യങ്ങളും പ്രകൃതിയും സമ്മേളിക്കുകയാണ് ഈ അവധിക്കാല വസതിയിൽ...

Project facts

Location- Pukattupady

ADVERTISEMENT

Area- 48 cent

Plot- 7300 SFT

Owner- Salim KB

Architect- Jayadeep Philip

Design Division, Bengaluru

Mob- 9880242629

Completion year- 2018