കേരളത്തിലെ ഏത് കാലാവസ്ഥയിലും ഈ വീട് ഹാപ്പിയാണ്! കാരണമുണ്ട്; പ്ലാൻ
തൃശൂർ ഇരിങ്ങാലക്കുടയിലാണ് സിബിന്റെ പുതിയ വീട്. ധാരാളം മഴയും വെയിലും ഇടകലരുന്ന കേരളത്തിന്റെ കാലാവസ്ഥയെ പരിഗണിച്ചാണ് വീട് രൂപകൽപന ചെയ്തത്. ആദ്യകാഴ്ചയിൽ കണ്ണിലുടക്കുക ഇരട്ടി ഉയരത്തിൽ നൽകിയ ടവർ സ്ട്രക്ചറാണ്. മേൽക്കൂര ചരിച്ചു വാർത്തതും കാലാവസ്ഥയെ പരിഗണിച്ചാണ്. സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്,

തൃശൂർ ഇരിങ്ങാലക്കുടയിലാണ് സിബിന്റെ പുതിയ വീട്. ധാരാളം മഴയും വെയിലും ഇടകലരുന്ന കേരളത്തിന്റെ കാലാവസ്ഥയെ പരിഗണിച്ചാണ് വീട് രൂപകൽപന ചെയ്തത്. ആദ്യകാഴ്ചയിൽ കണ്ണിലുടക്കുക ഇരട്ടി ഉയരത്തിൽ നൽകിയ ടവർ സ്ട്രക്ചറാണ്. മേൽക്കൂര ചരിച്ചു വാർത്തതും കാലാവസ്ഥയെ പരിഗണിച്ചാണ്.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയാണ് 2400 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. തുറസായ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. അനാവശ്യ ഭിത്തികൾ വേണ്ടാത്തതിനാൽ ആ ഇനത്തിൽ ചെലവ് കുറഞ്ഞു. ഒപ്പം അകത്തളത്തിൽ വിശാലതയും ക്രോസ് വെന്റിലേഷനും ഫീൽ ചെയ്യുന്നു.
ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു. ഫോർമൽ ലിവിങ്ങിൽ ഒരു ഷോ ഷെൽഫ് സെമി പാർടീഷനായി നൽകി. ഫാമിലി ലിവിങ്ങിൽ ടിവി ഏരിയ ക്രമീകരിച്ചു.
ഗോവണി ഭാഗത്ത് മൂന്നിരട്ടി ഉയരത്തിൽ സ്‌കൈലൈറ്റ് റൂഫ് നൽകി. ഇതുവഴി പ്രകാശം അകത്തേക്ക് വിരുന്നെത്തുന്നു. ഇവിടെ ഹാങ്ങിങ് ലൈറ്റുകൾ നൽകി ആകർഷകമാക്കിയിട്ടുണ്ട്. മിനിമലിസ്റ്റിക്ക് രൂപത്തിലാണ് ഗോവണി. സ്റ്റെയിൻലെസ്സ് സ്റ്റീൽ കൊണ്ടാണ് കൈവരികൾ. ഗോവണി കയറി എത്തുമ്പോൾ ചെറിയൊരു അപ്പർ ലിവിങ് സ്‌പേസ് നൽകി.
മുകളിലും താഴെയും രണ്ടു വീതം കിടപ്പുമുറികളാണ്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ നൽകി.
വുഡ്, വെനീർ ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയയുമുണ്ട്.
ചുരുക്കത്തിൽ പുതിയകാല സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം ശ്വസിക്കുന്ന സജീവമായ അകത്തളങ്ങൾ കൂടി ഒരുക്കാൻ കഴിഞ്ഞതാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്നത്.
Project facts
Location- Iringalakuda, Thrissur
Area- 15 cent
Plot- 2400 SFT
Owner- Sibin KK
Architect- Isac Johnson, Ar. Minu Benny
Design Note Studio, Thrissur
Completion year- 2019