എന്താണ് ഈ ഫ്ളാറ്റിനെ യുവമനസ്സുകളുടെ ഇഷ്ടതാരമാക്കുന്നത്?
യൂറോപ്യൻ-കന്റെംപ്രറി ശൈലിയുടെ സമന്വയം. ഒപ്പം കാലത്തിന്റെ വേഗത്തിനൊപ്പം നിൽക്കുന്ന ഇന്റീരിയറുമാണ് ഈ ഫ്ളാറ്റിനെ യുവമനസ്സുകളുടെ ഇഷ്ടതാരമാക്കുന്നത്. കോഴിക്കോട് പുതിയങ്ങാടിയിലാണ് ഈ ഡ്യുപ്ലെസ് അപ്പാർട്ട്മെന്റ്. മിതത്വം പാലിക്കുന്ന അലങ്കാരങ്ങളാണ് ഫ്ളാറ്റകം സുന്ദരമാക്കുന്നത്.
യൂറോപ്യൻ-കന്റെംപ്രറി ശൈലിയുടെ സമന്വയം. ഒപ്പം കാലത്തിന്റെ വേഗത്തിനൊപ്പം നിൽക്കുന്ന ഇന്റീരിയറുമാണ് ഈ ഫ്ളാറ്റിനെ യുവമനസ്സുകളുടെ ഇഷ്ടതാരമാക്കുന്നത്. കോഴിക്കോട് പുതിയങ്ങാടിയിലാണ് ഈ ഡ്യുപ്ലെസ് അപ്പാർട്ട്മെന്റ്. മിതത്വം പാലിക്കുന്ന അലങ്കാരങ്ങളാണ് ഫ്ളാറ്റകം സുന്ദരമാക്കുന്നത്.
യൂറോപ്യൻ-കന്റെംപ്രറി ശൈലിയുടെ സമന്വയം. ഒപ്പം കാലത്തിന്റെ വേഗത്തിനൊപ്പം നിൽക്കുന്ന ഇന്റീരിയറുമാണ് ഈ ഫ്ളാറ്റിനെ യുവമനസ്സുകളുടെ ഇഷ്ടതാരമാക്കുന്നത്. കോഴിക്കോട് പുതിയങ്ങാടിയിലാണ് ഈ ഡ്യുപ്ലെസ് അപ്പാർട്ട്മെന്റ്. മിതത്വം പാലിക്കുന്ന അലങ്കാരങ്ങളാണ് ഫ്ളാറ്റകം സുന്ദരമാക്കുന്നത്.
യൂറോപ്യൻ-കന്റെംപ്രറി ശൈലിയുടെ സമന്വയം. ഒപ്പം കാലത്തിന്റെ വേഗത്തിനൊപ്പം നിൽക്കുന്ന ഇന്റീരിയറുമാണ് ഈ ഫ്ളാറ്റിനെ യുവമനസ്സുകളുടെ ഇഷ്ടതാരമാക്കുന്നത്. കോഴിക്കോട് പുതിയങ്ങാടിയിലാണ് ഈ ഡ്യുപ്ലെസ് അപ്പാർട്ട്മെന്റ്. മിതത്വം പാലിക്കുന്ന അലങ്കാരങ്ങളാണ് ഫ്ളാറ്റകം സുന്ദരമാക്കുന്നത്. ആധുനികജിവിതശൈലിക്കിണങ്ങുന്ന വിധത്തിലാണ് ഇന്റീരിയർ. 1308 ചതുരശ്രയടി വിസ്തീർണത്തിലാണ് ഈ ഡ്യുപ്ലെസ് ഫ്ളാറ്റിലെ സൗകര്യങ്ങൾ. ലിവിങ്, ഡൈനിങ്, കിച്ചൻ, സ്റ്റെയർ എരിയ, ബാൽക്കണി, ഒരു കിടപ്പുമുറി എന്നിവയാണ് താഴെ. മുകളിൽ 2 കിടപ്പുമുറിയും അപ്പർ ലിവിങും ബാൽക്കണിയും. ആഢംബരത്തേക്കാൾ ഉപയുക്തതയ്ക്ക് പ്രാമുഖ്യം നൽകിയാണ് ഇന്റീരിയർ ക്രമീകരിച്ചിരിക്കുന്നത്.
പാചകവും ഭക്ഷണവും വിശ്രമവും വിനോദവുമൊക്കെ ഒരുമിച്ച്. ഒപ്പം കുറഞ്ഞ മെയിന്റനൻസും. ഇങ്ങനെ ആയാസരഹിതമായ ജീവിതം ആഗ്രഹിക്കുന്ന പ്രൊഫണലുകളായ യുവമനസ്സുകളെ മനസ്സിൽ കണ്ടാണ് ഇന്റീരിയർ തിർത്തിരിക്കുന്നത്. സ്വീകരണമുറിയും ഉൗണിടവും അടുക്കളയും ഒരു വർക്കിംഗ് ട്രയാംഗിൾ പോലെയാണ്. ലിവിങ്-ഡൈനിങ്-കിച്ചൻ ഒരുമിച്ചായതോടെ പാചകവും ഭക്ഷണവും ജോലിയും വിനോദവും ഒരുമിച്ചാക്കാവുന്നതാണ്. പൊതുവിടങ്ങൾ കോർത്തിണക്കി മൾട്ടിപർപ്പസ് ശൈലിയിലാണ് അകത്തളം തീർത്തിരിക്കുന്നത്.
വിട്രിഫൈഡ് ടൈലാണ് ഫ്ളോറിൽ. ഇന്റീരിയറിൽ വെള്ള നിറത്തിനാണ് പ്രാധാന്യം. ഇത് വീട്ടകം വിശാലമാക്കുന്നു. റെക്സിൻ കൊണ്ടാണ് ലിവിങ്ങിലെ സോഫയുടെ അപ്ഹോൾസ്റ്ററി. മഞ്ഞ നിറത്തിലാണ് ലിവിങിലെ ഭിത്തി ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. ഇതിൽ വുഡൻ റീപ്പർ കൊണ്ട് ഫീച്ചർ ചെയ്തിട്ടുണ്ട്. യുറോപ്യൻ ശൈലിയുടെ പ്രതീകം ഇന്റീരിയറിൽ നിറയുന്നു ഈ പാറ്റേൺ.
തൊട്ടരികിലാണ് ഡൈനിങ്. സ്റ്റെയിൻലെസ്സ് സ്റ്റീൽ ഫ്രയിമിൽ കലിംഗ സ്റ്റോൺ കൊണ്ടാണ് ഡൈനിങ് ടേബിൾ. ഡൈനിങിന്റെ ഒരു വശത്ത് വാഷ് ഏരിയയും ഒരുക്കിയിട്ടുണ്ട്. മോഡേൺ ശൈലിയിലുള്ളതാണ് ഡൈനിങ് ടേബിളിന്റെ ചെയറുകൾ.
മറൈൻ പ്ലൈവുഡിൽ പെയിന്റ് ഫിനിഷ് നൽകിയാണ് കിച്ചൻ ക്യാബിനറ്റുകൾ. വർക്ക് ടോപ്പ് കലിംഗ സ്റ്റോണിലാണ്. ചെറിയ സ്പേസിലാണ് കിച്ചനെങ്കിലും പരമാവധി സ്റ്റോറേജ് സ്പേസ് നൽകിയിട്ടുണ്ട്.
മിനിമം സ്പേസിലാണ് ഇൗ ഡ്യുപ്ലെസിലെ സ്റ്റെയർകേസ്. എം എസിന്റെ ഫ്രെയിമിൽ മഹാഗണി കൊണ്ട് വുഡൻ കവറിങ് നൽകിയാണ് സ്റ്റെയർ ഫ്രെയിം. ഗോവണിയുടെ ചവിട്ടുപടികൾ വുഡിലാണ്. സ്റ്റെയറിന്റെ അടിഭാഗം സ്റ്റോറേജാക്കി മാറ്റിയിട്ടുണ്ട്. സ്റ്റെയറിന്റെ ലാന്റിംഗാണ് അപ്പർ ലിവിങ് ആക്കിമാറ്റിയിരിക്കുന്നത്. ഗ്രേ-വൈറ്റ് കോംപിനേഷനിലാണ് അപ്പർ ലിവിങ്. ഇവിടെ സീറ്റിങ്ങും ടി വി യുണിറ്റും സീറ്റിങ്ങും നൽകിയിട്ടുണ്ട്.
ഇൗ ഡ്യുപ്ലെസ് അപാർട്ട്മെന്റിൽ 3 കിടപ്പുമുറികളാണ്. നിറവിന്യാസമാണ് കിടപ്പുമുറിയുടെ മുഖ്യസവിശേഷത. ഗ്രീൻ-വൈറ്റ് നിറത്തിലാണ് മാസ്റ്റർബെഡ്റും. പ്ലൈവുഡിൽ പെയിന്റ് ഫിനിഷിലാണ് കട്ടിലും വാഡ്രോബും തീർത്തിരിക്കുന്നത്. ഹെഡ്ബോർഡ് കുഷ്യൻ ഫിനിഷാണ്. റോമൻ കർട്ടനാണ് ജാലകങ്ങൾക്ക്.
സീലിങിൽ ജിപ്സം ഫോൾസ് സീലിങ് നൽകിയിട്ടുണ്ട്. വൈറ്റ് നിറത്തിലാണ് രണ്ടാമത്തെ കിടപ്പുമുറി. കുട്ടികളുടെ ബെഡ്റും ബ്ലൂ- വൈറ്റ് നിറത്തിലാണ്. വാർഡ്രോബും ഷെൽഫുമൊക്കെ വൈറ്റ് പെയിന്റ് ഫിനിഷിലാണ്. ചുമരിന് നീലനിറമാണ്. ഭാവിയിൽ ബങ്ക് ബെഡ് തീർക്കുന്നതിനുള്ള സൗകര്യവും കിഡ്സ് റൂമിൽ നൽകിയിട്ടുണ്ട്.
മിനിമം സ്പേസിൽ പരമാവധി ഉപയുക്തമായ ഇന്റീരിയർ തീർക്കുന്നതെങ്ങനെ എന്നാണ് ഈ ഫ്ലാറ്റ് നമുക്ക് കാണിച്ചു തരുന്നത്.
Project Facts
Location- Puthiyangadi, Calicut
Area- 1308 SFT
Designer: Sreethil
Ph: 8606035522
ചിത്രങ്ങൾ- അജീബ് കൊമാച്ചി
Content Summary: Space Efficient Interior Design; Flat Design