ഒരു പത്തു വർഷം മുൻപ് വരെ അഞ്ചു ലക്ഷത്തിന്റെ വീട് എന്നു പറയുന്നത് വലിയ അദ്ഭുതമായിരുന്നില്ല. എന്നാൽ കാലത്തിനൊപ്പം വീടിന്റെ നിർമാണച്ചെലവും റോക്കറ്റ് പോലെ കുതിച്ചു. എന്നാൽ കൃത്യമായി പ്ലാൻ ചെയ്താൽ 2019 ലും അഞ്ചു ലക്ഷം രൂപയിൽ വീടൊരുക്കാം എന്നു കാണിച്ചു തരികയാണ് മലപ്പുറം ജില്ലയിലെ പൊരുങ്ങ് എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു പത്തു വർഷം മുൻപ് വരെ അഞ്ചു ലക്ഷത്തിന്റെ വീട് എന്നു പറയുന്നത് വലിയ അദ്ഭുതമായിരുന്നില്ല. എന്നാൽ കാലത്തിനൊപ്പം വീടിന്റെ നിർമാണച്ചെലവും റോക്കറ്റ് പോലെ കുതിച്ചു. എന്നാൽ കൃത്യമായി പ്ലാൻ ചെയ്താൽ 2019 ലും അഞ്ചു ലക്ഷം രൂപയിൽ വീടൊരുക്കാം എന്നു കാണിച്ചു തരികയാണ് മലപ്പുറം ജില്ലയിലെ പൊരുങ്ങ് എന്ന സ്ഥലത്തുള്ള മുഹമ്മദിന്റെ വീട്.

വീതി കുറഞ്ഞ 8 സെന്റ് പ്ലോട്ടാണുണ്ടായിരുന്നത്. തീർത്തും സാധാരണക്കാരനായ ഗൃഹനാഥന് 5 ലക്ഷം രൂപയിൽ കൂടുതൽ വീടിനായി നീക്കിവയ്ക്കാൻ ഉണ്ടായിരുന്നില്ല. ഈ രണ്ടു വെല്ലുവിളികളും മറികടന്നാണ് വീട് സാധ്യമാക്കിയത്.

ADVERTISEMENT

സിറ്റൗട്ട്, ലിവിങ്-ഡൈനിങ് ഹാൾ, അടുക്കള, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് 645 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. യാതൊരുവിധ കൃത്രിമ ഡിസൈന്‍ വര്‍ക്കുകളും ഈ വീട്ടില്‍ ഇല്ല. എന്നാൽ ബജറ്റ് വീട് എന്നുപറയുമ്പോൾ ഒരുപാട് വിട്ടുവീഴ്ചകൾ ചെയ്തു എന്നു കരുതരുത്. പ്രധാന കിടപ്പുമുറിയുടെയും അടുക്കളയുടെയും വലിപ്പം ഒട്ടും കുറയ്ക്കാതെ വീട്ടുകാരെ പൂർണമായും സംതൃപ്തരാക്കുന്ന വിധത്തിലാണ് വീടിന്റെ രൂപകൽപന.

ചെറിയ ഒരു സിറ്റൗട്ട് ആണ് വീട്ടിലേക്ക് സ്വാഗതമോതുന്നത്. അവിടെ നിന്നും ലിവിങ് ഏരിയയിലേക്ക് കയറാം. പ്രധാന ഹാളില്‍ ഒരു കോർണറിൽ ആണ് ഡൈനിങ് സ്പേസ്. ടി‌വി ഏരിയയ്ക്ക്  എതിര്‍വശം ആയി ചെറിയ ലിവിങ് ഹാള്‍ . ഇതിന്റെ കുറച്ചുഭാഗവും സിറ്റൗട്ടും ചെരിച്ചു വാര്‍ത്തത് കൊണ്ട് മുന്‍ഭാഗത്തെ സണ്‍ഷേഡുകള്‍ ഒഴിവാക്കിയിട്ടുണ്ട്. 

പ്രധാന ഹാളിൽ നിന്നാൽ കാണാത്ത രീതിയിൽ സ്വകാര്യത നൽകിയാണ് കിടപ്പുമുറികളുടെയും അടുക്കളയുടെയും ബാത്റൂമിന്റെയും സ്ഥാനം. രണ്ടു കിടപ്പുമുറികൾക്കും ക്രോസ് വെന്റിലേഷൻ കിട്ടുന്നുമുണ്ട്. തൂവെള്ള നിറത്തിൽ‍ ഉള്ള വിട്രിഫൈഡ് ടൈലാണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്. ഇത് അകത്തളങ്ങൾക്ക് കൂടുതൽ സ്പേസ് തോന്നിപ്പിക്കാനും തെളിച്ചം നൽകാനും ഉപകരിക്കുന്നു.

തീർത്തും ഒരു സാധാരണക്കാരന് അത്യാവശ്യം സൗകര്യങ്ങൾ ‍ഉള്ള, ചെറിയ ബജറ്റിൽ പൂര്‍ത്തീകരിക്കാവുന്ന വീട് എന്ന ആശയം ആണ് ഡിസൈനര്‍  പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്.

ADVERTISEMENT

ചെലവ് കുറച്ച പ്രധാന ഘടകങ്ങള്‍ 

ചെങ്കല്ല് കൊണ്ട് തറ പണിതു, കോൺക്രീറ്റ് ബ്ലോക്കുകള്‍ കൊണ്ട് ഭിത്തി കെട്ടി.

യൂസ്ഡ് ഡോറുകളും ജനലുകളും പെയിന്‍റ് ഫിനിഷ് മാത്രം നൽകി. ഇത് തടിപ്പണിയിൽ ചെലവ് കുറയ്ക്കാൻ സാധിച്ചു.

ADVERTISEMENT

ഹുരുഡീസ് ഉപയോഗിച്ചത് കൊണ്ട് സീലിങ്ങില്‍ തേപ്പ് ഒഴിവായി.

കടുംവര്‍ണങ്ങള്‍ ഒഴിവാക്കി വെള്ള നിറത്തില്‍ മാത്രം പെയിന്റ് ചെയ്തു.

Project facts

Location-Porungu ,Malappuram

Plot- 8 cent

Area- 645 SFT

Owner- Mohammed

Architect- Ali Palakkal

Mob :+968 98286948

Content Summary: Amazing House for 5 Lakhs; Low Cost Home Plan