എറണാകുളം പാണായിക്കുളത്ത് പഴയ വീടിനോട് ചേർന്നാണ് ബഷീറും കുടുംബവും പുതിയ വീടിനു സ്ഥലം കണ്ടത്. വഴിയും സെറ്റ് ബാക്കും എല്ലാം വേർതിരിച്ചതോടെ വീടുപണിയാൻ ലഭിച്ചത് വെറും നാലു സെന്റ്. സ്ഥലപരിമിതിയെ ഉള്ളിലോട്ട് കേറ്റാത്ത വീട് വേണം എന്ന വീട്ടുകാരുടെ ഡിമാൻഡ് അംഗീകരിച്ച് വീട് നിർമിച്ചത് ആർക്കിടെക്ട് സുരാഗ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളം പാണായിക്കുളത്ത് പഴയ വീടിനോട് ചേർന്നാണ് ബഷീറും കുടുംബവും പുതിയ വീടിനു സ്ഥലം കണ്ടത്. വഴിയും സെറ്റ് ബാക്കും എല്ലാം വേർതിരിച്ചതോടെ വീടുപണിയാൻ ലഭിച്ചത് വെറും നാലു സെന്റ്. സ്ഥലപരിമിതിയെ ഉള്ളിലോട്ട് കേറ്റാത്ത വീട് വേണം എന്ന വീട്ടുകാരുടെ ഡിമാൻഡ് അംഗീകരിച്ച് വീട് നിർമിച്ചത് ആർക്കിടെക്ട്  സുരാഗ് വിശ്വനാഥൻ അയ്യർ (എമിനൻസ് ആർക്കിടെക്റ്റ്സ്, കൊച്ചി, തൃപ്പൂണിത്തുറ) ആണ്.

ADVERTISEMENT

സ്ഥലപരിമിതി മറികടക്കാൻ മൂന്ന് ലെവലുകളിലായാണ് ഇടങ്ങൾ വിന്യസിച്ചിരിക്കുന്നത്. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 1980 ചതുരശ്രയടിയിൽ  ഉൾക്കൊള്ളിച്ചത്. ഒരിഞ്ചു പോലും വെറുതെ കളയാതെ ഉപയുക്തമാക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്.

തുറസ്സായ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. അനാവശ്യ പാർടീഷനുകൾ പരമാവധി ഒഴിവാക്കി. ഇളംനിറങ്ങളാണ് പൊതുഇടങ്ങളിൽ അടിച്ചത്. ഇതും കൂടുതൽ വിശാലത തോന്നാൻ ഇടയാക്കുന്നു. വലിയ ജനാലകൾ നൽകി. ഇത് ക്രോസ് വെന്റിലേഷൻ സുഗമമാക്കുന്നു. സ്‌കൈലൈറ്റ് കോർട്യാർഡാണ്‌ മറ്റൊരു ആകർഷണം. വീടിനുള്ളിൽ ചൂടുവായു പുറന്തള്ളുന്നതിൽ ഇതും മികച്ച പങ്കുവഹിക്കുന്നു.

ADVERTISEMENT

ലിവിങ്, ഡൈനിങ് ഹാൾ, കിച്ചൻ, രണ്ടു കിടപ്പുമുറി എന്നിവ താഴത്തെ നിലയിൽ വരുന്നു.അപ്പർ‌ലിവിങ് , സെമിഓപ്പൺ ബാൽക്കണി എന്നിവ രണ്ടാം ലെവലിൽ വരുന്നു. കിടപ്പുമുറി, ടോയ്‍ലറ്റ്, സ്റ്റെയർ റൂം, ടെറസ് എന്നിവയാണ് മൂന്നാം ലെവലിലെ സ്പേസുകൾ.

മിനിമലിസമാണ് അകത്തളങ്ങളിലെ തീം. കൃത്രിമമായ അലങ്കാരപ്പണികൾ കഴിവതും ഒഴിവാക്കി. ഫോൾസ് സീലിങ്, പാനലിങ് എന്നിവയെല്ലാം ഇതിൽപ്പെടും. തടിയുടെ ഉപയോഗം പരമാവധി കുറച്ചു. ജനാല, കൈവരികൾ എന്നിവ എം എസ് ഫ്രയിമിൽ ഇനാമൽ പെയിന്റ് ഫിനിഷ് നൽകിയാണ് ഒരുക്കിയത്. 

ADVERTISEMENT

ചുരുക്കത്തിൽ സ്ഥലപരിമിതിയെ അപ്രസക്തമാക്കുന്ന രൂപഘടനയും സൗകര്യങ്ങളുമുള്ള വീട് ചെറിയ പ്ലോട്ടിൽ വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പാഠപുസ്തകമാണ്.

Project facts

Location- Panayikulam, Ernakulam

Plot- 4 cents

Area-1980 sqft

Owner-Basheer A A

Designer-Surag Viswanathan Iyer

Mob-  9895347562  

Year of Completion- 2018   

Content Summary- Minimal House in 4 cents; Small Plot Home Plan