വീടിനകത്തായാലും പുറത്തായാലും പച്ചപ്പിന്റെ കാഴ്ചകളിലേക്ക് മിഴിതുറക്കാൻ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? കടയ്ക്കാവൂരുള്ള ഈ വീട് അതിനുള്ള നല്ലൊരു ഉദാഹരണമാണ്. നിരവധി മനോഹര ഭവനങ്ങൾ ഒരുക്കിയിട്ടുള്ള ഡിസൈനർ രാധാകൃഷ്ണൻ തന്റെ മാതാപിതാക്കൾക്കായി നിർമിച്ചു നൽകിയതാണ് ഈ വീട്. 10 സെന്റ് പ്ലോട്ടിൽ 1500

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടിനകത്തായാലും പുറത്തായാലും പച്ചപ്പിന്റെ കാഴ്ചകളിലേക്ക് മിഴിതുറക്കാൻ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? കടയ്ക്കാവൂരുള്ള ഈ വീട് അതിനുള്ള നല്ലൊരു ഉദാഹരണമാണ്. നിരവധി മനോഹര ഭവനങ്ങൾ ഒരുക്കിയിട്ടുള്ള ഡിസൈനർ രാധാകൃഷ്ണൻ തന്റെ മാതാപിതാക്കൾക്കായി നിർമിച്ചു നൽകിയതാണ് ഈ വീട്.

10 സെന്റ് പ്ലോട്ടിൽ 1500 ചതുരശ്രയടിയിലാണ് വീട്. അകം പുറം പച്ചപ്പിന്റെ സാന്നിധ്യം നിറയുന്നതിനാൽ കണ്ണിനും മനസ്സിനും കുളിർമ്മ നൽകുന്നു. പ്ലോട്ടിലുണ്ടായിരുന്ന മരങ്ങളൊക്കെ അതേപടി നിലനിർത്തി കൊണ്ടായിരുന്നു നിർമാണ രീതികൾ. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത അവസാനം പറയാം!..

ADVERTISEMENT

പ്രായമായ മാതാപിതാക്കൾക്ക് എളുപ്പത്തിൽ വൃത്തിയാക്കാനും സൂക്ഷിക്കാനും കഴിയുന്ന വസ്തുക്കളാണ് നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. 

പരിപാലിക്കാനും വൃത്തിയാക്കാനും ബുദ്ധിമുട്ടുള്ളിടത്തൊക്കെ ഹുരുഡീസ് ആണ് നൽകിയിട്ടുള്ളത്. സൂര്യകിരണങ്ങളെ ഉള്ളി ലേക്കെത്തിക്കുന്നതിനായി ടഫന്റ് ഗ്ലാസ് ഉപയോഗിച്ചു. ഇന്റീരി യറിന്റെ പ്രധാന ആകര്‍ഷണം തുറന്ന ഇടങ്ങളാണ്. കോൺക്രീറ്റിന്റെ ഫിനിഷിങ് അതേപടി നിലനിർത്തിയതും ഇഷ്ടികയുടെ ചന്തവും ഇന്റീരിയറിലെ ആകർഷണങ്ങളാണ്. 

ഡബിൾ ഹൈറ്റ് സ്പേസിൽ ഒരുക്കിയ ഓപ്പൺ കോർട്ട്യാർഡാണ് അകത്തളങ്ങളിലെ പ്രധാന ആകർഷണം. ഡബിൾ ഹൈറ്റ് സ്പേസിനെ ബന്ധിപ്പിക്കുന്ന കോൺക്രീറ്റ് പില്ലർ വ്യത്യസ്തമാണ്. നാച്വറൽ പ്ലാന്റ്സാണ് ഇവിടെ നട്ടു പിടിപ്പിച്ചിരിക്കുന്നത്. കോർട്ട്യാർഡിന് ഒരു വശത്തൂടെയാണ് മുകളിലേക്കുള്ള സ്റ്റെയറിന് സ്ഥാനം നൽകിയത്. കൈവരി കളില്ലാത്ത കോർട്ട്യാർഡിനോട് ചേർന്ന് സ്റ്റെയർ ക്രമീകരി ച്ചത്. 

കോർട്യാർഡിന്റെ ഭംഗി ആസ്വദിക്കാൻ സാധിക്കും വിധമാണ് മറ്റ് ഏരിയകളെ വിന്യസിച്ചിരിക്കുന്നത്. ലിവിങ്ങും ഡൈനിങ്ങും കിച്ചനുമെല്ലാം പകൽ വെളിച്ചത്തിൽ പ്രകാശപൂരിതമാക്കുന്നു. താഴെ 2 കിടപ്പു മുറികൾക്ക് കൂടി സ്ഥാനം നൽകിയിരിക്കുന്നു. സൂര്യപ്രകാശം നേരിട്ട് ഉള്ളിലെത്തിക്കാൻ പാകത്തിനാണ് ജനലിന്റേയും ഓപ്പണിങ്ങുകളുടെയും ക്രമീകരണം. വീട്ടിൽ ചിലവഴിക്കുന്ന ഓരോ നിമിഷവും ഊർജ്ജസ്വലതയോടെ ഇരിക്കുവാൻ സാധിക്കുന്നു. 

ADVERTISEMENT

സീലിങ്ങിനെ വ്യത്യസ്തമാക്കുന്ന കോൺക്രീറ്റ് ഫിനിഷും വുഡൻ സീലിങ്ങുമെല്ലാം റസ്റ്റിക് ബ്യൂട്ടി പ്രദാനം ചെയ്യുന്നു. സ്റ്റെയർ കേസ് കയറി മുകളിലെത്തുന്ന ആദ്യത്തെ ലാന്റിങ്ങി ലാണ് അപ്പർ ലിവിങ്. ഇവിടെ നിന്നും താഴെയുള്ള മറ്റ് എല്ലാ ഏരിയകളിലേക്കും കാഴ്ച ചെന്നെത്തുന്നുണ്ട്. 

അപ്പർ ലിവിങ്ങിൽ നിന്നും മൂന്ന് സ്റ്റെപ്പ് കയറി ചെല്ലുമ്പോളാണ് മറ്റൊരു ബെഡ്റൂമിന് സ്ഥാനം നൽകിയിട്ടുള്ളത്. എല്ലാത്തിനും പിന്നിൽ ലാളിത്യം ഇടിച്ചു നിൽക്കുന്നു.

പ്രാദേശികമായി ലഭ്യമായ െമറ്റീരിയലും, പഴയ തടികളും എല്ലാം പരമാവധി പ്രയോജനപ്പെടുത്തിയാണ് നിർമ്മാണം പൂർത്തിയാക്കിയത്. അതുകൊണ്ടു തന്നെ ചിലവ് പരമാവധി കുറയ്ക്കാനുമായി. വീടിന്റെ ആകെ ചിലവ് 18 ലക്ഷമാണ്. 

ADVERTISEMENT

Project facts

ഉടമസ്ഥൻ- നടരാജൻ

സ്ഥലം- കടയ്ക്കാവൂർ

പ്ലോട്ട് – 10 സെന്റ്

ഏരിയ- 1500 സ്ക്വയർഫീറ്റ്

ഡിസൈൻ – രാധാകൃഷ്ണൻ

SDC Architects,  Trivandrum

Ph- 94472 06623

Content Summary: Designer Built House for Parents; Cost Effective Green House Plan