ആഡംബരങ്ങളില്ലാതെ, ആവശ്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകിയൊരുക്കിയ വീട്. പാലക്കാട് ജില്ലയിലെ കുളപ്പുള്ളിയിൽ താമസിക്കുന്ന കൃഷ്ണകുമാറിന്റെ വീടിനെ ഇങ്ങനെ വിശേഷിപ്പിക്കാം. കുളപ്പുള്ളി കണയം റോഡിൽ മൂന്നര സെന്റിലാണ് ഇൗ ചെറിയ വീട് നിലകൊള്ളുന്നത്. ആകെ 500 സ്ക്വയർഫീറ്റ് വിസ്തീർണമേയുള്ളു എന്നതല്ല ഇതിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഡംബരങ്ങളില്ലാതെ, ആവശ്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകിയൊരുക്കിയ വീട്. പാലക്കാട് ജില്ലയിലെ കുളപ്പുള്ളിയിൽ താമസിക്കുന്ന കൃഷ്ണകുമാറിന്റെ വീടിനെ ഇങ്ങനെ വിശേഷിപ്പിക്കാം. കുളപ്പുള്ളി കണയം റോഡിൽ മൂന്നര സെന്റിലാണ് ഇൗ ചെറിയ വീട് നിലകൊള്ളുന്നത്. ആകെ 500 സ്ക്വയർഫീറ്റ് വിസ്തീർണമേയുള്ളു എന്നതല്ല ഇതിന്റെ പ്രത്യേകത. മറിച്ച് ഒരു മൂന്നംഗ കുടുംബത്തിന് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഇതിനുള്ളിൽ ഉൾക്കൊള്ളിച്ചു എന്നതാണ്. തൃശ്ശൂർ ചെറുതുരുത്തി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിസൈനർ ബി. പി. സലീമാണ് ഇൗ കുഞ്ഞൻ വീട് രൂപകല്പന ചെയ്തിരിക്കുന്നത്.

ADVERTISEMENT

വീടിന്റെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും രണ്ട് കോട്ട് പുട്ടിയിട്ട് പെയിന്റടിച്ചു. വിവിധ ഏരിയകൾ ഹൈലൈറ്റ് ചെയ്യുവാനായി എൽഇഡി ലൈറ്റുകൾ ഉപയോഗിച്ചു.  സിറ്റൗട്ട്, ലിവിങ് കം ഡൈനിങ്ങ്, കിച്ചൻ, 2 ബെഡ്റൂമുകൾ, 1 കോമൺ ടോയ്ലറ്റ് തുടങ്ങിയവയാണ് അകത്തള സജ്ജീകരണങ്ങൾ. ചെറിയ സിറ്റൗട്ട് വഴിയാണ് അകത്തേക്കുള്ള പ്രവേശനം. ജൂട്ട് ഫിനിഷിലുള്ള സോഫയാണ് ലിവിങ്ങിൽ ഇരിപ്പിട സൗകര്യമൊരുക്കുന്നത്. ഒരു ഭാഗത്ത് ടിവി യൂണിറ്റും സ്ഥാപിച്ചിട്ടുണ്ട്. അതിനു സമീപത്തായി തന്നെ കാന്റിലിവർ മാതൃകയിലുള്ള ഒരു ഡൈനിങ്ങ് ടേബിൾ ഒരുക്കിയിട്ടുണ്ട്. ഫ്ളോറിങ്ങിന് വിട്രിഫൈഡ് ടൈലുകളാണ് തിരഞ്ഞെടുത്തത്.

സ്പേയ്സ് മാനേജ്മെന്റിന്റെ ഭാഗമായി വിവിധ കാര്യങ്ങൾക്കായി ഉപയോഗിക്കാവുന്ന തരത്തിലാണ് ഇതിന്റെ ക്രമീകരണം. ആവശ്യാനുസരണം സ്റ്റഡി ഏരിയ, അയേണിംഗ് ടേബിൾ എന്നിവയാക്കി മാറ്റാവുന്നതാണ്. ലിവിങ്ങിന് എതിർവശത്താണ് ഇവിടുത്തെ മുഖ്യ കിടപ്പുമുറി. സ്റ്റോറേജ് സൗകര്യത്തോടൊപ്പം ക്രോസ് വെന്റിലേഷനും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. 

ADVERTISEMENT

ആധുനിക രീതിയിലാണ് അടുക്കള നിലകൊള്ളുന്നത്. വെള്ളയും കറുപ്പും നിറത്തിലൊരുക്കിയ അടുക്കളയിൽ ഗ്രാനൈറ്റ് കൊണ്ടുള്ള കൗണ്ടർടോപ്പാണുള്ളത്. കിച്ചനിലും ബെഡ്റൂമുകളിലും ഫെറോസിമന്റ് സ്ലാബുകളിൽ ഹെലിയം ഡോറുകൾ ഘടിപ്പിച്ചു. രണ്ട് ബെഡ്റൂമിലേക്ക് വേണ്ട കോട്ടുകളും ലിവിങ്ങിലെ സോഫയും ഡിസൈനിനനുസരിച്ച് ചെയ്തെടുത്തവയാണ്. ബെഡും ബെഡ് ഷീറ്റും പില്ലോസും കർട്ടനും തുടങ്ങിയവയും ഇൗ ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 

വീട്ടകം മുഴുവനായും ഫർണീഷിങ്ങ് ചെയ്തതോടൊപ്പം ചുറ്റുമതിലും ഗേറ്റും കിണറും എല്ലാം നിർമ്മിച്ചു. ആകെ 12 ലക്ഷം രൂപയാണ് മൊത്തത്തിലുള്ള ചെലവ്. ഗുണനിലവാരത്തിൽ ഒട്ടും കുറവ് വരുത്താതെയാണ് ഇൗ വീടിന്റെ മുക്കും മൂലയും ഡിസൈനർ ഒരുക്കിയിട്ടുള്ളത്. ചുറ്റുമതിലും ഗേറ്റും ഫർണിഷിങ്ങും ഒഴിവാക്കുകയാണെങ്കിൽ വീടിന് മാത്രമായി ഇന്നത്തെ നിരക്ക് പ്രകാരം ഏഴര ലക്ഷത്തിന് പണി തീർക്കാമെന്ന് ഡിസൈനർ പറയുന്നു.

ADVERTISEMENT

Project facts

Location-Kulappully, Palakkad

Area-500 Sqft.

Plot-3.5 Cents

Owner-Krishnakumar

Designer-B. P. Saleem

Bee Pees Designs,Thrissur

Ph: 9847155166, 8086667667

Cost:-12 Lakhs

Completed in-2019