വെറും 2 സെന്റിലും സുന്ദരമായ വീട് ഒരുക്കാം എന്ന് കാട്ടിത്തരുന്ന ഒരു പാഠപുസ്തകമാണ് മലപ്പുറം എടക്കരയിലുള്ള ഈ വീട്. വീടിന്റെ ഹൈലൈറ്റ് ആദ്യമേ തന്നെ പറയാം. ഇവിടെ വീട്ടുടമസ്ഥനായ ഫൈസൽ തന്റെ വീടിന് 25 ലക്ഷമാണ് ബജറ്റ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഇന്റീരിയർ ഉൾപ്പെടെ സര്‍വ്വപണികളും തീർന്നപ്പോൾ 18 ലക്ഷമേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെറും 2 സെന്റിലും സുന്ദരമായ വീട് ഒരുക്കാം എന്ന് കാട്ടിത്തരുന്ന ഒരു പാഠപുസ്തകമാണ് മലപ്പുറം എടക്കരയിലുള്ള ഈ വീട്. വീടിന്റെ ഹൈലൈറ്റ് ആദ്യമേ തന്നെ പറയാം. ഇവിടെ വീട്ടുടമസ്ഥനായ ഫൈസൽ തന്റെ വീടിന് 25 ലക്ഷമാണ് ബജറ്റ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഇന്റീരിയർ ഉൾപ്പെടെ സര്‍വ്വപണികളും തീർന്നപ്പോൾ 18 ലക്ഷമേ ചെലവായുള്ളൂ.

പ്ലോട്ട് കുറവായതിനാൽ വെർട്ടിക്കൽ ഡിസൈൻ നയങ്ങളാണ് എലിവേഷനിൽ ഒരുക്കിയത്. ബിൽഡിങ് നിയമങ്ങളും റോഡിന്റെ നിയമങ്ങളും എല്ലാം പാലിച്ചുകൊണ്ടാണ് വീട് പൂർത്തീകരിച്ചത്. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, മുകളിലും താഴെയുമായി 3 കിടപ്പുമുറികൾ അപ്പർ ലിവിങ് സെക്കന്റ് ഫ്ലോറിൽ ടെറസ് ഗാർഡൻ, സർവ്വീസ് ഏരിയ, പാർട്ടി സ്പേസ് ഇത്രയും സൗകര്യങ്ങളാണ് ഈ വീട്ടിൽ ഉള്ളത്. എല്ലാം ലളിതവും സുന്ദരവുമായ ക്രമീകരണങ്ങളാണ്.   സ്ട്രെയിറ്റ് ലൈൻ ഫോർമാറ്റിലാണ് അകത്തളങ്ങളുടെ ക്രമീകരണം. 

ADVERTISEMENT

മിനിമം സ്പേസായതിനാൽ ആർഭാടങ്ങൾക്ക് വേണ്ടിയുള്ള കൂട്ടിയിണക്കലുകൾ എല്ലാം തന്നെ പാടെ ഒഴിവാക്കി. സിറ്റൗട്ടിൽ നിന്നും ലിവിങ്ങിലേക്കാണ് പ്രവേശനം. ലിവിങ്ങിനും ഡൈനിങ്ങിനും ഇടയിലായി മുകളിലേക്കുള്ള സ്റ്റെയർകെയ്സിനും ഇടം നൽകി. ലിവിങ്ങിനേയും ഡൈനിങ്ങിനേയും േവർതിരിക്കുന്നത്. വുഡൻ ജാളിവർക്കാണ്. സീലിങ് തടിക്ക് പകരം ജിപ്സം നൽകി അതിൽ തടിയുടെ ടെക്സ്ചർ പെയിന്റ്  കൊടുക്കുകയാണ് ചെയ്തത്.

കുറഞ്ഞ സ്േപസിലാണ് മോഡുലാർ കിച്ചണും ഒരുക്കിയത്. കൗണ്ടർ ടോപ്പിന് ഗ്രനൈറ്റും കബോർഡുകൾക്ക് അലുമിനിയം ഫാബ്രിക്കേഷൻ നൽകി എസിപി പാനലിങ് കൊടുത്തു. 

സ്റ്റെയർകേസ് കയറി മുകളിലെ അപ്പർ ലിവിങ്ങിലേക്ക് എത്തുന്നതിനു മുന്നേ ഒരു ലാന്റിങ് സ്പേസ് നൽകി. ഇവിടെ സീറ്റിങ് നൽകി. സൂര്യ കിരണങ്ങൾ ഇവിടേക്ക് നേരിട്ടു പതിക്കും വിധമാണ് സ്പേസിന്റെ ക്രമീകരണം. 

മുകൾ നിലയിൽ അപ്പർ ലിവിങ്ങും 2 ബെഡ്റൂമുകളുമാണ്.  

ADVERTISEMENT

ബിൽഡിങ് നിയമം അനുസരിച്ച് ചെറിയ പ്ലോട്ടാണെങ്കിൽ മുകളിലേക്ക് പണിയാമെന്നതിനാൽ സെക്കന്റ് ഫ്ലോറിൽ ടെറസ് ഗാർ‍ഡനും സർവ്വീസ് ഏരിയയും, പാർട്ടി സ്പേസും നൽകി. ഇങ്ങനെ വീട്ടുകാർ അവര്‍ക്കിഷ്ടപ്പെട്ട രീതിയിൽ സൗകര്യങ്ങൾ കുറയ്ക്കാതെ ബജറ്റ് കുറച്ചു കൊണ്ട് പണി പൂർത്തീകരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ്. 

Project facts

Location- Edakkara, Malappuram

ADVERTISEMENT

Plot- 2 cent

Area- 1291 SFT

Owner- Faizal

Architect- Hareesh PR

Green Square Architects

Mob- 9747622995

Completion year- 2018

Budget- 18 Lakhs

English Content- Budget House in 2 cent Plot Malappuram; Kerala Home Plan