ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ് കേരളത്തനിമയുടെ പ്രൗഢിയും പുതിയകാല സൗകര്യങ്ങളും സമന്വയിക്കുന്ന ഈ വീട്. നാലുകെട്ട് ശൈലിയിലുള്ള ഒരുനില വീട് വേണം എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. ഇതിൻപ്രകാരമാണ് വീടിന്റെ രൂപകൽപന. മേൽക്കൂര ഫ്ലാറ്റായി വാർത്തു മുകളിൽ ട്രസ് ചെയ്താണ് ഓടുവിരിച്ചത്. ഇതിനിടയിലുള്ള ക്യാവിറ്റി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ് കേരളത്തനിമയുടെ പ്രൗഢിയും പുതിയകാല സൗകര്യങ്ങളും സമന്വയിക്കുന്ന ഈ വീട്. നാലുകെട്ട് ശൈലിയിലുള്ള ഒരുനില വീട് വേണം എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. ഇതിൻപ്രകാരമാണ് വീടിന്റെ രൂപകൽപന. മേൽക്കൂര ഫ്ലാറ്റായി വാർത്തു മുകളിൽ ട്രസ് ചെയ്താണ് ഓടുവിരിച്ചത്. ഇതിനിടയിലുള്ള ക്യാവിറ്റി സ്‌പേസ് ചൂടിനെ അകത്തേക്ക് പ്രസരിക്കുന്നതിൽ നിന്നും തടയുന്നു. അതിനാൽ വീടിനുള്ളിൽ സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നു. വീടിന്റെ ഭംഗി പുറത്തുനിന്നും ആസ്വദിക്കാൻ പാകത്തിൽ മുറ്റം നൽകിയാണ് പണിതത്. മുറ്റം ബേബിമെറ്റൽ വിരിച്ചു. പ്രധാന ഗെയ്റ്റിന് പുറമെ വിക്കറ്റ് ഗെയ്റ്റും നൽകിയിട്ടുണ്ട്.

പൂമുഖം, സ്വീകരണ മുറി, നടുത്തളം,ഫാമിലി ലിവിങ്, ഡൈനിങ്ങ്, വാഷ് ഏരിയ, വായന മുറി, നാലു കിടപ്പുമുറികൾ, രണ്ടു കിച്ചൻ, സ്റ്റോർ ഏരിയ എന്നിവയാണ് 4200 ചതുരശ്രയടിയിൽ ഒരുക്കിയത്. കൂടാതെ ടെറസ് ഏരിയയിൽ വിശാലമായ ഓപ്പൺ ഏരിയയും നൽകിയിട്ടുണ്ട്. 

ADVERTISEMENT

സോപാനം മാതൃകയിൽ ചാരുപടികൾ നൽകിയാണ് പൂമുഖം. പരമ്പരാഗത തച്ചുശാസ്ത്ര മാതൃകയിൽ മുൻവശത്തെ മേൽക്കൂരയിൽ വില്ലഴികളും കിളിവാതിലും കൊത്തിയെടുത്തിട്ടുണ്ട്.  പഴയകാല നാലുകെട്ടുകളെ അനുസ്മരിപ്പിക്കുംവിധം തടിയുടെ പ്രൗഢി നിറയുന്ന അകത്തളങ്ങളാണ് സവിശേഷത. ഗ്രാനൈറ്റാണ് നിലത്ത് വിരിച്ചത്. റോളർ ബ്ലൈൻഡുകളാണ് ജാലകങ്ങളിൽ നൽകിയത്. 

സെമി ഓപ്പൺ ശൈലിയിൽ  അകത്തളങ്ങൾ ഒരുക്കിയത് കൂടുതൽ സ്ഥലവിനിയോഗവും ക്രോസ് വെന്റിലേഷനും നൽകുന്നു. പ്രധാന വാതിൽ തുറന്നാൽ ദർശനം ലഭിക്കുക ക്ളോസ്ഡ് കോർട്യാർഡിലേക്കാണ്. വാതിലിന്റെ ഇരുവശത്തുമായി സ്വീകരണമുറിയുടെ ഇരിപ്പിടങ്ങൾ ക്രമീകരിച്ചു. 

ഭിത്തിയിൽ കൊത്തുപണികളുള്ള തടി പൊതിഞ്ഞു. പഴമ തോന്നിക്കുംവിധം ഇരുണ്ട നിറത്തിൽ തടി പോളിഷ് ചെയ്താണ് മച്ച് ഒരുക്കിട്ടുള്ളത്. ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ് നീളൻ ഹാളിന്റെ ഭാഗമായി വരുന്നു. കോർട്യാർഡിനു സമീപം തൂക്കുകട്ടിൽ നൽകി. ഫാമിലി ലിവിങ്ങിനു എതിർവശത്തെ ഒരു ഭിത്തിയിൽ പാനലിങ് നൽകി പ്രെയർ ഏരിയ വേർതിരിച്ചു. കൊത്തുപണികളോട് കൂടിയ തൂണുകളാണ് കോർട്യാർഡിനു ചുറ്റുമുള്ളത്. ഇവിടെ ഇരിക്കാനുള്ള സൗകര്യവും നൽകി.

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഇതിനുവശത്തെ വലിയ ജനാല നൽകി. സമീപം അടുക്കളയും വർക്കേരിയയും നൽകി.

ADVERTISEMENT

നാലു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം, ഡ്രസ് ഏരിയ എന്നിവ നൽകിയിട്ടുണ്ട്. 

വീട്ടിൽ എത്തുന്ന അതിഥികൾക്കെല്ലാം വീടിനെക്കുറിച്ചു പറയാൻ നല്ല അഭിപ്രായം മാത്രം.ചുരുക്കത്തിൽ കേരളത്തനിമയും പുതിയകാല സൗകര്യങ്ങളും സമന്വയിക്കുകയാണ് ഈ വീട്ടിൽ.

Project facts

ADVERTISEMENT

Location- Cherthala, Alappuzha

Area- 4200 sqft

Owner- Alick doddy

Designer-Anuroop Polleykkaran 

AR Designs

Mob-9400606060

email- ardesignalpy@gmail.com

English Summary- Traditional Modern Nalukettu

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT