തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്ത് ഒരുക്കിയ പുതിയ വീടിന്റെ വിശേഷങ്ങൾ ആഷിക് പങ്കുവയ്ക്കുന്നു. പച്ചപ്പിനാൽ ചുറ്റപ്പെട്ട 11.5 സെന്റ് പ്ലോട്ടാണുണ്ടായിരുന്നത്. അതിനാൽ പച്ചപ്പിനോട് ഇഴുകിച്ചേരുന്ന ഒരു വീട് എന്നതായിരുന്നു ഞങ്ങളുടെ സങ്കൽപം. അതിനാൽ വീടിനോളം തന്നെ പ്രാധാന്യം ലാൻഡ്സ്കേപ്പിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്ത് ഒരുക്കിയ പുതിയ വീടിന്റെ വിശേഷങ്ങൾ ആഷിക് പങ്കുവയ്ക്കുന്നു.

ADVERTISEMENT

പച്ചപ്പിനാൽ ചുറ്റപ്പെട്ട 11.5 സെന്റ് പ്ലോട്ടാണുണ്ടായിരുന്നത്. അതിനാൽ പച്ചപ്പിനോട് ഇഴുകിച്ചേരുന്ന ഒരു വീട് എന്നതായിരുന്നു ഞങ്ങളുടെ സങ്കൽപം. അതിനാൽ വീടിനോളം തന്നെ പ്രാധാന്യം ലാൻഡ്സ്കേപ്പിനും നൽകിയിട്ടുണ്ട്. നാച്ചുറൽ സ്റ്റോണും ബഫലോ ഗ്രാസും വിരിച്ചു മുറ്റം ഒരുക്കി. വള്ളിച്ചെടികൾ ഉദ്യാനത്തിലെ മറ്റൊരാകർഷണമാണ്.

വീടിനോട് ചേർന്ന്  ഉദ്യാനത്തിന്റെ ഭംഗി ആസ്വദിക്കാനായി ഇൻബിൽറ്റ് വുഡൻ സീറ്റിങ് നൽകിയിട്ടുണ്ട്.

പരമ്പരാഗത ശൈലിയിലാണ് പുറംകാഴ്ച ഒരുക്കിയത്. പല തട്ടുകളായി ഒരുക്കിയ ട്രസ് റൂഫിൽ ഓടുവിരിച്ചു. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, 3 കിടപ്പുമുറികൾ എന്നിവയാണ് 2500  ചതുരശ്രയടിയിൽ ഒരുക്കിയത്.

ADVERTISEMENT

സ്വീകരണമുറിയിലും ഊണുമുറിയിലെ ഭിത്തിയിലും ബ്രിക്ക് ക്ലാഡിങ് നൽകിയിട്ടുണ്ട്. വീടിന് ഒരു റസ്റ്റിക് ചന്തം നൽകാൻ ഇതുപകരിക്കുന്നു. പൊതുവിടങ്ങളിലെ ഭിത്തികളിൽ നൽകിയ മ്യൂറൽ പെയിന്റിങ് വീടിനുള്ളിൽ ചൈതന്യം നിറയ്ക്കുന്നു. മാറ്റ് ഫിനിഷുള്ള വിട്രിഫൈഡ് ടൈലാണ് പ്രധാന ഇടങ്ങളിൽ വിരിച്ചത്. ഫർണിച്ചറെല്ലാം കസ്റ്റമൈസ്ഡ് ആണ്. തേക്ക് തടിയും ഗ്ലാസും ഉപയോഗിച്ചാണ് ഗോവണിയുടെ കൈവരികൾ.

കാറ്റിനും വെളിച്ചത്തിനും വീടിനുള്ളിൽ  പ്രാധാന്യം നൽകിയിട്ടുണ്ട്. ഡൈനിങ് ഹാൾ ഡബിൾ ഹൈറ്റിലാണ് ഒരുക്കിയത്. ഇത് വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ വിശാലമായ ഒരിടത്തെത്തിയ പ്രതീതി നൽകുന്നു. ക്രോസ് വെന്റിലേഷൻ സുഗമാകാൻ ഇവിടെ മെറ്റൽ ലൂവറുകൾ നൽകിയിട്ടുണ്ട്. 

ADVERTISEMENT

ഊണുമുറിയിൽ നിന്നും ഒരു ഗ്ലാസ് വാതിൽ വഴി ഉദ്യാനത്തിലേക്കിറങ്ങാം.

ലളിതമായാണ് കിടപ്പുമുറികൾ ഒരുക്കിയത്. പുറത്തെ പച്ചപ്പിന്റെ കാഴ്ചകൾ ആസ്വദിക്കാനായി ജനാലയോട് ചേർന്ന് ബേ സീറ്റിംഗും ഒരുക്കി.

പ്ലൈവുഡ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

 കടുംനിറങ്ങളോ അമിത ആഡംബരങ്ങളോ വീടിനുള്ളിൽ കുത്തി നിറയ്ക്കാൻ ഞങ്ങ;ൽ താൽപര്യപ്പെട്ടില്ല. പ്ലാൻ വരച്ച സമയത്ത് വാസ്തു പ്രമാണങ്ങൾ നോക്കിയിരുന്നു. അതിനാൽ വീടിനുള്ളിൽ ക്രോസ് വെന്റിലേഷൻ സുഗമമാണ്. പകൽ സമയത്ത് ലൈറ്റ് വേണമെന്നില്ല. രാത്രിയിൽ ഫാനും നിർബന്ധമില്ല. മനസ്സിൽ ആഗ്രഹിച്ച പോലെയൊരു വീട് ലഭിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണ്.

Project facts

Location-Sreekaryam, Thiruvananthapuram

Plot-11.5 cent

Area-2500 sqft

Owner-Aasik V 

Architects- Shahi Hussain, Sreejith B       

Elements Architects, Thiruvananthapuram                    

Mob- 9895442501                      

Completion year- 2018 

Content Summary: House in Green Plot; Eco friendly House Plan Kerala

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT