ഇത് എങ്ങനെ സാധിച്ചു? കണ്ടവർ ചോദിക്കുന്നു; നാട്ടിലെ സ്റ്റാറാണ് ഈ വീട്!
മലപ്പുറം ചെട്ടിപ്പടിയിൽ കാണുന്ന ഈ വീട് പ്രദേശത്തെ തന്നെ മറ്റു വീടുകളിൽ നിന്നൊക്കെ അടിമുടി വ്യത്യസ്തമായി സ്റ്റാറായി നിൽക്കുകയാണിപ്പോൾ. ഇപ്പോൾ കാണുന്നവർക്കെല്ലാം അറിയേണ്ടത് എങ്ങനെയാണ് ഇത്ര വ്യത്യസ്തമായി വീടൊരുക്കാൻ കഴിഞ്ഞത് എന്നാണ്. യുഎഇ യിലാണ് ഹസൻ കോയയും കുടുംബവും. നാട്ടിൽ വീട് പണിയണം എന്നു
മലപ്പുറം ചെട്ടിപ്പടിയിൽ കാണുന്ന ഈ വീട് പ്രദേശത്തെ തന്നെ മറ്റു വീടുകളിൽ നിന്നൊക്കെ അടിമുടി വ്യത്യസ്തമായി സ്റ്റാറായി നിൽക്കുകയാണിപ്പോൾ. ഇപ്പോൾ കാണുന്നവർക്കെല്ലാം അറിയേണ്ടത് എങ്ങനെയാണ് ഇത്ര വ്യത്യസ്തമായി വീടൊരുക്കാൻ കഴിഞ്ഞത് എന്നാണ്. യുഎഇ യിലാണ് ഹസൻ കോയയും കുടുംബവും. നാട്ടിൽ വീട് പണിയണം എന്നു
മലപ്പുറം ചെട്ടിപ്പടിയിൽ കാണുന്ന ഈ വീട് പ്രദേശത്തെ തന്നെ മറ്റു വീടുകളിൽ നിന്നൊക്കെ അടിമുടി വ്യത്യസ്തമായി സ്റ്റാറായി നിൽക്കുകയാണിപ്പോൾ. ഇപ്പോൾ കാണുന്നവർക്കെല്ലാം അറിയേണ്ടത് എങ്ങനെയാണ് ഇത്ര വ്യത്യസ്തമായി വീടൊരുക്കാൻ കഴിഞ്ഞത് എന്നാണ്. യുഎഇ യിലാണ് ഹസൻ കോയയും കുടുംബവും. നാട്ടിൽ വീട് പണിയണം എന്നു
മലപ്പുറം ചെട്ടിപ്പടിയിൽ കാണുന്ന ഈ വീട് പ്രദേശത്തെ തന്നെ മറ്റു വീടുകളിൽ നിന്നൊക്കെ അടിമുടി വ്യത്യസ്തമായി സ്റ്റാറായി നിൽക്കുകയാണിപ്പോൾ. ഇപ്പോൾ കാണുന്നവർക്കെല്ലാം അറിയേണ്ടത് എങ്ങനെയാണ് ഇത്ര വ്യത്യസ്തമായി വീടൊരുക്കാൻ കഴിഞ്ഞത് എന്നാണ്. യുഎഇ യിലാണ് ഹസൻ കോയയും കുടുംബവും. നാട്ടിൽ വീട് പണിയണം എന്നു തീരുമാനിച്ചപ്പോൾ തന്നെ കുറച്ചു വ്യത്യസ്തമായ ആശയങ്ങളും സങ്കല്‍പങ്ങളുമാണ് ഇവർക്കുണ്ടായിരുന്നത്.
സാധാരണ കണ്ടുവരുന്ന രീതികളും ശൈലികളും ഒന്നും എന്റെ വീടിന് വേണ്ട. ആ ഒരൊറ്റ കാര്യം മുൻ നിർത്തികൊണ്ടാണ് വീടിന് കല്ലിടുന്നതു മുതൽ പണി പൂർത്തീകരിക്കുന്നതു വരെ എല്ലാം മെനഞ്ഞെടുത്തത്.
പുറമേ നിന്ന് നോക്കിയാൽ പരമ്പരാഗത തനിമയിലാണ് വീടൊരുക്കിയത് എന്നു തോന്നുമെങ്കിലും അറബിക് ആശയങ്ങളുടെ ചേരുവകളാണ് അകംപുറം. സാന്റ് ടെക്സ്ചർ ഫിനിഷിൽ ഒരുക്കിയ കോംപൗണ്ട് വാളും, എലിവേഷനും, സ്ട്രക്ചറും, ഫ്ലോർ ലെവൽ ആശയങ്ങളും എല്ലാം ഈ അറബിക് ആശ്യങ്ങളോട് നീതി പുലർത്തുന്നവയാണ്.
അകത്തേക്ക് എത്തിയാലോ ആരുമൊന്ന് പകച്ചു പോകും. ജ്യോമെട്രിക് പാറ്റേണുകളും ആർട്ടിസ്റ്റിക് വർക്കുകളും കൃത്യമായ ഡീറ്റെയിലിങ്ങുകളും അമ്പരപ്പ് ഉളവാക്കുകതന്നെ ചെയ്യും. മാസ്റ്റർ ലിവിങ് മുതൽ കിടപ്പുമുറികളില്‍ വരെ നൽകിയിട്ടുള്ള ജ്യോമെട്രിക് പാറ്റേണുകളുടെ വിന്യാസം തന്നെയാണ് ഇന്റീരിയറിലെ ഹൈലൈറ്റ്.
വുഡും വൈറ്റ് ലാമിനേറ്റും വെനീറും കൊണ്ട് അതിസൂക്ഷ്മതയോടെ കട്ട് ചെയ്തെടുത്ത് അതിൽ ടെക്സ്ചർ നൽകി സീലിങ്ങിലും ഭിത്തിയിലും, പാർട്ടീഷൻ വാളിലും എല്ലാം നൽകി ഇന്റീരിയറിന്റെ മാസ്മരികത വർദ്ധിപ്പിച്ചു.
പുതുപുത്തൻ സാങ്കേതികവിദ്യകളെ പറ്റിയുള്ള ക്ലൈന്റിന്റെ ജ്ഞാനവും അത് തന്റെ വീട്ടിൽ പ്രാവർത്തികമാക്കണമെന്നുള്ള ആഗ്രഹവും വീടിനെ ആഢംബര പൂർണമാക്കുന്നു. ഒരു ഇലക്ട്രിക്കൽ റൂം തന്നെ ക്രമീകരിച്ചിട്ടുണ്ട്. മെയിന്റനൻസ് എളുപ്പമാക്കാൻ ഇത് സഹായിക്കുകയും ചെയ്യും.
ഓപ്പൺ നയത്തിലുള്ള ഡിസൈൻ അകത്തളങ്ങളെ വിശാലമാക്കുന്നു. ന്യൂട്രൽ നിറങ്ങളോടൊപ്പം വെനീറിന്റെ ചന്തവും, ലൈറ്റിങ്ങിന്റെ മികവും എല്ലാം ഉൾത്തടങ്ങളെ സദാ പ്രസന്നമാക്കുന്നു. ഫ്ലോറിങ്ങിൽ ഇറ്റാലിയൻ മാർബിളാണ് ആകമാനം ഉപയോഗിച്ചിട്ടുള്ളത്.
താഴത്തെ നിലയിൽ മാത്രം എല്ലാ സൗകര്യങ്ങളും നിവർത്തി ച്ചാൽ മതിയെന്ന നിലപാടിലാണ് പണി തുടങ്ങിയത്. എന്നാൽ ഡിസൈൻ ചെയ്തു വന്നപ്പോൾ മുകൾ നിലയിൽ ഒരു ബെഡ്റൂമിനും ഓഫീസ് സ്പേസിനു കൂടി ഇടം ലഭിച്ചു.
അറ്റാച്ച്ഡ് ബാത്റൂമോടുകൂടിയ 4 കിടപ്പ് മുറികളാണ് ഉള്ളത്. താഴത്തെ നിലയിൽ ലിവിങ്ങിനേയും ഡൈനിങ്ങിനേയും വേർതിരിക്കുന്ന പാർട്ടീഷന്‍ എലമെന്റ് വളരെ വ്യത്യസ്തമായി ഡിസൈൻ ചെയ്തു.
ഷോ കിച്ചൻ കൂടാതെ വർക്കിങ് കിച്ചനും ഉണ്ട്. കൊറിയൻ ടോപ്പും, ഗ്ലാസും എല്ലാം അടുക്കളയെ ഹൈ എന്റ് കിച്ചനാ ക്കുന്നു. കിടപ്പുമുറികളിലും ഡ്രസിങ് യൂണിറ്റും, വാഡ്രോബുകളും എല്ലാം നല്‍കിക്കൊണ്ട് മികച്ചതാക്കി. ഇവിടെയും ജ്യോമെട്രിക് പാറ്റേണുകളുടെ മികവാണ് എടുത്തു നിൽക്കുന്നത്. സീലിങ്ങും ഹെഡ്റെസ്റ്റും എല്ലാം ഇവയുടെ ഭംഗിയിൽ വേറിട്ടു നിൽക്കുന്നു.
ഇങ്ങനെ സ്വന്തം വീടിനെ എത്രമാത്രം മികച്ചതും വ്യത്യസ്ത വുമാക്കാൻ കഴിയുന്നുവോ അത്രയും കാര്യങ്ങൾ വളരെ സൂക്ഷ്മതയോടും കൃത്യമായും ആശയങ്ങൾ കൈമാറാനും വീട്ടുടമസ്ഥൻ ആഗ്രഹിച്ചതിനേക്കാള്‍ പതിന്മടങ്ങ് ആശയ ങ്ങളെ പൂർത്തീകരിച്ചും കൊണ്ട് വീട് മികച്ചതാക്കാനും കഴിഞ്ഞു എന്നുള്ളതാണ് ഈ വീടിന്റെ ഹൈലൈറ്റ്.
Project facts
സ്ഥലം – മലപ്പുറം
വിസ്തീർണം – 3000 SFT
പ്ലോട്ട് – 25 സെന്റ്
ഉടമ – ഹസ്സൻ & കോയ
ഡിസൈൻ – മുഹമ്മദ് അനിസ് സി.പി, ഇർഫദ് എൻ കെ
ഇയാമ ഡിസൈൻസ്, കോഴിക്കോട്
ഫോൺ – 9446312919
English Summary- Luxury NRI House