കൊട്ടാരക്കരയിലെ പുത്തൂർ എന്ന ഗ്രാമത്തിലാണ് പച്ചപ്പിനുള്ളിൽ നിറഞ്ഞു നിൽക്കുന്ന ഈ വീട്. കാലപ്പഴക്കത്തിൽ പരിമിതികൾ നിറഞ്ഞ പഴയ വീട് പൊളിച്ചു കളഞ്ഞാണ് പുതിയകാല സൗകര്യങ്ങളുള്ള വീട് ഒരുക്കിയത്. അപ്പോഴും കഴിവതും പ്രകൃതിസൗഹൃദമായി പണിതു എന്നതാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്നത്. പ്ലോട്ടിലെ ഒരു മരം പോലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊട്ടാരക്കരയിലെ പുത്തൂർ എന്ന ഗ്രാമത്തിലാണ് പച്ചപ്പിനുള്ളിൽ നിറഞ്ഞു നിൽക്കുന്ന ഈ വീട്. കാലപ്പഴക്കത്തിൽ പരിമിതികൾ നിറഞ്ഞ പഴയ വീട് പൊളിച്ചു കളഞ്ഞാണ് പുതിയകാല സൗകര്യങ്ങളുള്ള വീട് ഒരുക്കിയത്. അപ്പോഴും കഴിവതും പ്രകൃതിസൗഹൃദമായി പണിതു എന്നതാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്നത്. പ്ലോട്ടിലെ ഒരു മരം പോലും വീടിനായി മുറിച്ചിട്ടില്ല. കേരളത്തിന്റെ കാലാവസ്ഥയെ പരിഗണിച്ച് ഈ വീടൊരുക്കിയത് ആർക്കിടെക്ട് മാത്യു ജോസ് (ജെ.കെ.എം.ഡി.സി. കൊച്ചി) ആണ്.

വീടിന്റെ മുന്നിലായി വലിയൊരു വാട്ടർ ബോഡിയുണ്ട്. അതിന്റെ മധ്യത്തിലുള്ള മരപ്പാലത്തിലൂടെയാണ് വീട്ടിലേക്ക് പ്രവേശിക്കുന്നത്.

ADVERTISEMENT

ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ,  പ്രെയർ ഏരിയ, നാലു കിടപ്പുമുറികൾ, ജിം, ഹോം തിയറ്റർ എന്നിവയാണ് ഈ വീട്ടിൽ ഒരുക്കിയിരിക്കുന്നത്. തുറസായ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ഇത് വിശാലതയും ക്രോസ് വെന്റിലേഷനും ഉറപ്പാക്കുന്നതിനൊപ്പം ഇരുനിലകളും തമ്മിൽ ആശയവിനിമയവും സാധ്യമാക്കുന്നു. 

ഇരട്ടി ഉയരമുള്ള ഫാമിലി ലിവിങ്ങും ഡൈനിങ് ഏരിയയുമാണ് അകത്തളങ്ങളുടെ ആകർഷണം. അകത്തേക്ക് കയറുമ്പോൾ തന്നെ വിശാലമായ ഒരു ലോകത്തെത്തിയ പ്രതീതി ഇത് നൽകുന്നു.

കാറ്റിനെയും വെളിച്ചത്തെയും സ്വീകരിക്കാനായി വലിയ ജാലകങ്ങളും തുറന്ന ഇടങ്ങളും വീട്ടിൽ പലയിടങ്ങളിൽ വിന്യസിച്ചു.

വീടിനുള്ളിലിരുന്നു വാട്ടർ ബോഡിയുടെ കാഴ്ചകൾ ആസ്വദിക്കാൻ പാകത്തിനാണ് ജാലകങ്ങൾ നൽകിയിരിക്കുന്നത്. ആവശ്യാനുസരണം തുറക്കുവാൻ കഴിയും വിധമുള്ള സ്ലൈഡിങ് ഗ്ലാസ് ഷട്ടറുകളാണ് അകത്തളങ്ങൾക്ക് നൽകിയിട്ടുള്ളത്. 

ADVERTISEMENT

കാറ്റിന്റെ ദിശ മനസ്സിലാക്കി നൽകിയിരിക്കുന്ന ഓപ്പണിങ്ങുകൾ വീടിനുള്ളിൽ ക്രോസ് വെന്റിലേഷൻ സുഗമമാക്കുന്നു. പകൽസമയത്ത് വീടിനുള്ളിൽ ലൈറ്റിടേണ്ട കാര്യമേയില്ല. അതുപോലെ രാത്രിയിൽ ഫാനും ആവശ്യമില്ല.

വീടിനു മാത്രമല്ല ലാൻഡ്സ്കേപ്പിനും  വീടിനോളം പ്രാധാന്യം ലാൻഡ്സ്കേപ്പിനും നൽകിയിട്ടുണ്ട്. ഇന്ന് പ്ലോട്ടിലുണ്ടായിരുന്ന വൃക്ഷങ്ങൾ വളര്‍ന്ന് വീടിന് തണലേകുന്നു. മരങ്ങളിൽ  വൈകുന്നേരങ്ങളിൽ പക്ഷികൾ ചേക്കേറാൻ എത്തുന്നു. വാട്ടർബോഡിയും സമീപമുള്ള ഉദ്യാനവും വീട്ടുകാർക്കെന്ന പോലെ ജീവജാലങ്ങൾക്കും ആസ്വദിക്കാനുള്ള ഇടം നൽകുന്നുണ്ട്. നിറയെ ചിത്രശലഭങ്ങൾ ഇവിടെ തേനുണ്ണാനെത്തുന്നു.

പ്രകൃതിയുമായി ഇഴുകിച്ചേരുമ്പോഴാണ് വീട് എന്ന സങ്കൽപം പൂർണമാകുന്നതെന്ന സന്ദേശമാണ് ഈ വീട് നൽകുന്നത്.

Project facts

ADVERTISEMENT

Location- Puthoor, Kottarakkara

Architect- Mathew Jose

JKMDC Kochi

English Summary: Eco Friendly House with Spacious Interiors Kottarakara