കോലഞ്ചേരിയിലാണ് ജിജോ പോളിന്റെ പുതിയ വീട്. പണിയാൻ പോകുന്ന വീടിനെപ്പറ്റി കൃത്യമായ ഒരു ധാരണ വീട്ടുകാർക്ക് ഉണ്ടായിരുന്നു. ഇഷ്ടങ്ങൾ വളരെ എളുപ്പത്തിൽ കൈമാറാനും കഴിഞ്ഞു. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന രീതിയിൽ എലിവേഷൻ ഒരുക്കി. എലിവേഷനിലെ വെള്ളനിറവും ചാര നിറവും പ്രകൃതിയുടെ പച്ചപ്പിനോട് ലയിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോലഞ്ചേരിയിലാണ് ജിജോ പോളിന്റെ പുതിയ വീട്. പണിയാൻ പോകുന്ന വീടിനെപ്പറ്റി കൃത്യമായ ഒരു ധാരണ വീട്ടുകാർക്ക് ഉണ്ടായിരുന്നു. ഇഷ്ടങ്ങൾ വളരെ എളുപ്പത്തിൽ കൈമാറാനും കഴിഞ്ഞു.  

കേരളത്തിലെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന രീതിയിൽ എലിവേഷൻ ഒരുക്കി. എലിവേഷനിലെ വെള്ളനിറവും ചാര നിറവും പ്രകൃതിയുടെ പച്ചപ്പിനോട് ലയിച്ചു ചേരുന്നുണ്ട്. മിതത്വമാർന്ന ഡിസൈൻ നയങ്ങളാണ് വീടിന്റെ ആകെ ഭംഗി നിർണയിക്കുന്നത്. 

ADVERTISEMENT

ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്ട് യാർഡ്, കിച്ചൻ മുകളിലും താഴെയുമായി 4 കിടപ്പുമുറികൾ എന്നിവയാണ് 3139 ചതുരശ്രയടിയിൽ ഒരുക്കിയത്.

പരമാവധി സ്ഥലം നഷ്ടമാവാതെ എല്ലാ സ്പേസുകളും വേണ്ടവിധം ക്രമപ്പെടുത്തി. പാർട്ടീഷൻ നൽകിയിട്ടുണ്ടെങ്കിലും തുറന്ന ഇടങ്ങളാണ് ഇന്റീരിയറിന്റെ മാസ്മരിക ഭംഗി. ഉചിതമായ ലൈറ്റ് ഫിറ്റിങ്ങുകൾക്കൊപ്പം തന്നെ സ്വാഭാവിക വെട്ടം ഉള്ളിലേക്കെത്തിക്കാനും ഡിസൈനർ പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. 

വെർട്ടിക്കൽ സ്പേസുകളാണ് ഉൾത്തടങ്ങളുടെ പ്രത്യേകത. നടുമുറ്റം അഥവാ കോർട്ട്യാർഡ് എന്ന ആശയം പ്രാവർത്തികമാക്കി. അതിനുചുറ്റുമായി മറ്റു സ്പേസുകളെ വിന്യസിച്ചു. ഡബിൾ ഹൈറ്റ് സ്പേസിലാണ് നടുമുറ്റം. െവളിച്ചം ക്രമീകരിക്കുന്നതിനായി പോളികാർബണേറ്റ് ഷീറ്റാണ് ഉപയോഗിച്ചത്. 

പച്ചപ്പിന്റെ ഭംഗി അകത്തളങ്ങളിൽ വേണം എന്ന വീട്ടുകാരുടെ ഇഷ്ടപ്രകാരം ഒരുക്കിയെടുത്തു. തടിയുടെ സ്ട്രിപ്പുകളും പാനലിങ്ങുകളുമെല്ലാം വളരെ വ്യത്യാസമായി ഇന്റീരിയറിൽ ഉൾച്ചേർത്തിരിക്കുന്നതാണ് ആഢംബരപൂർണമാക്കുന്നത്. വീടിന്റെ ഏതൊരു കോണിൽ നിന്നും നടുമുറ്റത്തിന്റെ സൗന്ദര്യം നുകരാവുന്നതാണ്. 

ADVERTISEMENT

ഓപ്പൺ നയത്തിൽ ചിട്ടപ്പെടുത്തിയ കിച്ചനും ഡൈനിങ്ങു മെല്ലാം വ്യത്യസ്തമാകുന്നത് പല കാരണങ്ങൾ കൊണ്ടാണ്. ഫർണിച്ചറുകളും, ഫർണിഷിങ്ങുകളുമെല്ലാം പ്രത്യേക ഫീൽ തന്നെ ഇവിടെയെല്ലാം പ്രദാനം ചെയ്യുന്നു. അലങ്കാരങ്ങളെല്ലാം ഊഷ്മളമായ ഒരന്തരീക്ഷമാണ് സൃഷ്ടിക്കുന്നത് എന്ന് നിസ്സംശയം പറയാം. 

മുകളിലും താഴെയുമായി 4 കിടപ്പുമുറികളാണ് ഉള്ളത്. ഏറ്റവും പുതുപുത്തൻ മെറ്റീരിയലും ഫർണിഷിങ്ങുകളുമെല്ലാം ബെഡ്റൂമുകളിൽ സൗന്ദര്യം നിറയ്ക്കുന്നു. സീലിങ്ങും, ഹെഡ്ബോർഡും എല്ലാം മുറികളുടെ സൗന്ദര്യതികവുകളാണ്. മുകൾനിലയിലെ ബെഡറൂമിനുള്ളിൽ നിന്നും ബാൽക്കണി യും കൊടുത്തു. ഇങ്ങനെ പ്രകൃതിയെ അകത്തളങ്ങളിലേക്ക് കൂട്ടിക്കൊണ്ടു വരാനും സാധിച്ചു. 

ആഗ്രഹിച്ചതിലും ഒരുപടിമുന്നിൽ തന്നെ വീടൊരുക്കിയതിന്റെ സന്തോഷം വീട്ടുകാരിലും വീട്ടകങ്ങളിലും  പ്രകടമാണ്.  നിഴലും വെളിച്ചവുമെല്ലാം വീടിനകത്തും പുറത്തും വിസ്മയം തീർത്തു കൊണ്ടാണ് പകലും രാത്രിയും കടന്നു പോകുന്നത്. 

ADVERTISEMENT

Project facts

ഉടമസ്ഥൻ– ജിജോ പോൾ

സ്ഥലം –  കോലഞ്ചേരി

വിസ്തീർണ്ണം – 3139 SQFT

പ്ലോട്ട് – 60 സെന്റ്

ഡിസൈൻ – ലിൻസൺ ജോളി

ഡിലാർക്ക് ആർക്കിടെക്റ്റ്സ്,ആലുവ

Mob-  9072848244

English Summary- Tropical Style Kerala house Plan for Middle Class People