ചെറിയ പ്ലോട്ടിൽ, വ്യത്യസ്തമായി എല്ലാ സൗകര്യങ്ങളോടെയും കൂടി വീട് പണിയാൻ ഒരു നല്ല മാതൃകയാണ് പെരുമ്പാവൂരിലുള്ള ഷറഫുദീന്റെ വീട്. ആധുനികശൈലിയിലാണ് വീടിനകംപുറം ഒരുക്കിയിട്ടുള്ളത്. വീതിയുള്ള പ്ലോട്ടായതിനാൽ പിറക് വശത്തേക്കാണ് കൂടുതൽ സ്പേസ് നൽകിയാണ് രൂപകൽപന. ഒറ്റനോട്ടത്തിൽ തന്നെ കണ്ണിൽ ഉടക്കുന്ന എലിവേഷനിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറിയ പ്ലോട്ടിൽ, വ്യത്യസ്തമായി എല്ലാ സൗകര്യങ്ങളോടെയും കൂടി വീട് പണിയാൻ ഒരു നല്ല മാതൃകയാണ് പെരുമ്പാവൂരിലുള്ള ഷറഫുദീന്റെ വീട്.

ആധുനികശൈലിയിലാണ് വീടിനകംപുറം ഒരുക്കിയിട്ടുള്ളത്. വീതിയുള്ള പ്ലോട്ടായതിനാൽ പിറക് വശത്തേക്കാണ് കൂടുതൽ സ്പേസ് നൽകിയാണ് രൂപകൽപന. ഒറ്റനോട്ടത്തിൽ തന്നെ കണ്ണിൽ ഉടക്കുന്ന എലിവേഷനിലെ ലൂവറുകൾ ഡിസൈൻ എലമെന്റായും അതോടൊപ്പം തന്നെ സുരക്ഷയും, വെളിച്ചവും ക്രമീകരിക്കുന്നതിനുള്ള ഉപാധിയായും വർത്തിക്കുന്നു.

ADVERTISEMENT

ലിവിങ്, ഡൈനിങ്, കിച്ചൻ മുകളിലും താഴെയുമായി 4 കിടപ്പുമുറികൾ, സ്റ്റഡി ഏരിയ, അപ്പർ ലിവിങ് എന്നിവയാണ് 2500 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.  മിനിമലിസം എന്ന ആശയത്തിലൂന്നി വർഷങ്ങൾ എത്ര കഴിഞ്ഞാലും പുതുമ നഷ്ടപ്പെടാതെ ഉള്ള ഡിസൈൻ ക്രമീകരണങ്ങൾ കുറഞ്ഞ ബജറ്റിൽ ഒരുക്കാനായി എന്നുള്ളതാണ് ഇന്റീരിയറിന്റെ ഹൈലൈറ്റ്. 

ലാൻഡ്സ്കേപ്പ് കുറവായതിനാൽ ഹരിതാഭയുടെ സാന്നിധ്യം അകത്തളങ്ങളിൽ പരമാവധി നൽകികൊണ്ടാണ് ലിവിങ്ങും ഡബിൾഹൈറ്റ് സ്പേസിലെ ഡൈനിങ്ങും സജ്ജീകരിച്ചിട്ടുള്ളത്. 

ഭിത്തികളും വിഭജനങ്ങളും പരമാവധി ഒഴിവാക്കി തുറസായ നയത്തിലാണ്  അകത്തളങ്ങൾ ക്രമീകരിച്ചത്. കാറ്റിനും വെട്ടത്തിനും അകത്തളങ്ങളിൽ സുഗമസഞ്ചാരത്തിന് തടസം സൃഷ്ടിക്കാത്ത വിധത്തിലാണ് എല്ലാ ക്രമീകരണങ്ങളും.

നീളൻ സ്പേസുകളെ സുന്ദരമാക്കുന്നത് ന്യൂട്രൽ നിറങ്ങളും സ്പോട്ട് ലൈറ്റുകളും ഹാംഗിങ് ൈലറ്റുകളും, ഇൻഡോർ പ്ലാന്റ്സുകളുമെല്ലാമാണ്. 

ADVERTISEMENT

നീളൻ ജനാലകൾ കൂടാതെ ഡബിൾ ഹൈറ്റ്സ് സ്പേസുള്ളതും പർഗോളകളും വീടിനുള്ളിൽ പകലും രാത്രിയിലും നിഴൽ ചിത്രങ്ങൾ തീർക്കുന്നതും പ്രത്യേകതയാണ്.  പകൽ സമയങ്ങളിൽ ലൈറ്റിന്റെയോ ഫാനിന്റെയോ ഉപയോഗം തീരെ ഇല്ല. 

മാറ്റ് ഫിനിഷ് വിട്രിഫൈഡ് ടൈലുകളാണ് ഫ്ലോറിങ്ങിനെ മനോഹരമാക്കുന്നത്. പഴമയെ അനുസ്മരിപ്പിക്കുന്ന നീളൻ ഇടനാഴിയും മോഡേൺ രീതിയുടെ ക്യാറ്റ് വാക്ക് വേയും, ട്രസ് വർക്ക് ചെയ്ത് ഓടിട്ടു ക്രമീകരിച്ച വർക്ക് ഏരിയയും എല്ലാം ക്രിയാത്മകമായും സൗന്ദര്യത്തികവോടെയുമാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. കിഡ്സ് ബെഡ്റൂം. ഗസ്റ്റ് ബെഡ്റൂം, അപ്പർ ലിവിങ്, സ്റ്റഡി ഏരിയ ഇത്രയുമാണ് മുകൾനിലയിലെ ഒരുക്കങ്ങൾ. ‌

ലളിതമായ ഡിസൈൻ രീതികൾ പിന്തുടർന്നാണ് ബെഡ്റൂമുകളെല്ലാം ഒരുക്കിയിട്ടുള്ളത്. എല്ലാ സ്പേസിലും അതിന്റേതായ പ്രാധാന്യം നൽകി ഉപയുക്തമായ ക്രമീകരണങ്ങളാണ് അടുക്കളയിൽ ഉൾപ്പെടെ നൽകിയിട്ടുള്ളത്. 

ഏറ്റവും വലിയ ഹൈലൈറ്റ്, സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 32 ലക്ഷത്തിനു വീട് പൂർത്തിയാക്കാനായി എന്നുള്ളതാണ്.

ADVERTISEMENT

Project facts

സ്ഥലം – പെരുമ്പാവൂർ

പ്ലോട്ട് – 8 സെന്റ്

വിസ്തീർണം – 2500 SFT

ഉടമസ്ഥൻ – ഷറഫുദ്ദീൻ

പണി പൂർത്തീകരിച്ച വർഷം – 2019

ഡിസൈൻ– സനാസ് പി ഹമീദ്

നോറ ആർക്കിടെക്റ്റ്സ് & ഇന്റീരിയർ, പെരുമ്പാവൂർ

ഫോൺ – 9961 637227

English Summary- Cost Effective House in Small Plot Plans

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT