2019 ലെ മികച്ച വീടുകൾ കാണാം...
മലയാളികളുടെ ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായി ഒരു വീട്. പ്രളയ ദുരന്തത്തിനുശേഷം കേരളത്തിലെ ഗൃഹനിർമ്മാണ മേഖല വലിയ ഒരു പരിവർത്തനത്തിലൂടെ കടന്നുപോയ വർഷമായിരുന്നു 2019 . പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കുന്ന ചെലവ് കുറഞ്ഞ വീടുകൾ നിരവധി ഇവിടെ അവതരിപ്പിക്കപ്പെട്ടു. പക്ഷേ അപ്പോഴും ആഡംബര വീടുകളോടുള്ള സമ്പന്ന മലയാളികളുടെ ഭ്രമവും മാറ്റമില്ലാതെ തുടരുന്നു. 2019 ലെ മികച്ച 10 വീടുകൾ..
മലയാളികളുടെ ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായി ഒരു വീട്. പ്രളയ ദുരന്തത്തിനുശേഷം കേരളത്തിലെ ഗൃഹനിർമ്മാണ മേഖല വലിയ ഒരു പരിവർത്തനത്തിലൂടെ കടന്നുപോയ വർഷമായിരുന്നു 2019 . പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കുന്ന ചെലവ് കുറഞ്ഞ വീടുകൾ നിരവധി ഇവിടെ അവതരിപ്പിക്കപ്പെട്ടു. പക്ഷേ അപ്പോഴും ആഡംബര വീടുകളോടുള്ള സമ്പന്ന മലയാളികളുടെ ഭ്രമവും മാറ്റമില്ലാതെ തുടരുന്നു. 2019 ലെ മികച്ച 10 വീടുകൾ..
മലയാളികളുടെ ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായി ഒരു വീട്. പ്രളയ ദുരന്തത്തിനുശേഷം കേരളത്തിലെ ഗൃഹനിർമ്മാണ മേഖല വലിയ ഒരു പരിവർത്തനത്തിലൂടെ കടന്നുപോയ വർഷമായിരുന്നു 2019 . പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കുന്ന ചെലവ് കുറഞ്ഞ വീടുകൾ നിരവധി ഇവിടെ അവതരിപ്പിക്കപ്പെട്ടു. പക്ഷേ അപ്പോഴും ആഡംബര വീടുകളോടുള്ള സമ്പന്ന മലയാളികളുടെ ഭ്രമവും മാറ്റമില്ലാതെ തുടരുന്നു. 2019 ലെ മികച്ച 10 വീടുകൾ..
മലയാളികളുടെ ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായി ഒരു വീട്. പ്രളയ ദുരന്തത്തിനുശേഷം കേരളത്തിലെ ഗൃഹനിർമ്മാണ മേഖല വലിയ ഒരു പരിവർത്തനത്തിലൂടെ കടന്നുപോയ വർഷമായിരുന്നു 2019 . പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കുന്ന ചെലവ് കുറഞ്ഞ വീടുകൾ നിരവധി ഇവിടെ അവതരിപ്പിക്കപ്പെട്ടു. പക്ഷേ അപ്പോഴും ആഡംബര വീടുകളോടുള്ള സമ്പന്ന മലയാളികളുടെ ഭ്രമവും മാറ്റമില്ലാതെ തുടരുന്നു. 2019 ലെ മികച്ച 10 വീടുകൾ രണ്ടു ഭാഗങ്ങളായി ഇവിടെ അവതരിപ്പിക്കുന്നു. ആദ്യ 5 വീടുകൾ താഴെ കാണാം..
1. മിക്ക മലയാളികളും ഇതുപോലെ ഒരു വീട് ആഗ്രഹിച്ചിട്ടുണ്ടാകും! പ്ലാൻ
പരമ്പരാഗത ഭംഗിയും ആധുനിക സൗകര്യങ്ങളും സമന്വയിക്കുന്ന ഒരു വീട്. ഇതായിരുന്നു ഡോക്ടർ ദമ്പതികളായ ശ്രീഹരിക്കും അശ്വതിക്കും വേണ്ടിയിരുന്നത്. പൂർണമായും ഉടമസ്ഥരുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന വിധം വീടൊരുക്കിയത് ആർക്കിടെക്ട് അംശുനാഥാണ് (വോൾട്സ് & വോൾട്സ് വൈറ്റില).
നാലുകെട്ട് മാതൃകയിലാണ് വീടിന്റെ നിർമാണം. 37 സെന്റിൽ 3800 ചതുരശ്രയടിയാണ് വിസ്തീർണം. ഫ്ലാറ്റായി വാർത്ത്, അതിനുമുകളിൽ ട്രസ് ചെയ്ത് ഓടുവിരിച്ചാണ് മേൽക്കൂര ഒരുക്കിയത്. അങ്ങനെ ടെറസിൽ കുറച്ചിട യൂട്ടിലിറ്റി സ്‌പേസായി മാറ്റാനും കഴിഞ്ഞു. സ്വീകരണമുറി, ഊണുമുറി, കോർട്‌യാർഡ്, അടുക്കള, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് പ്രധാനമായും വീട്ടിൽ ഒരുക്കിയിരിക്കുന്നത്. ഇടങ്ങളുടെ ക്രമീകരണത്തിൽ പൂർണമായും വാസ്തുനിയമങ്ങൾ പിന്തുടർന്നിട്ടുണ്ട്. കാറ്റിനും വെളിച്ചത്തിനും പ്രകൃതിക്കും പ്രാധാന്യം നൽകി, തുറസായ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇടങ്ങൾ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. എന്നാൽ ആവശ്യമായ ഇടങ്ങളിൽ പാർടീഷനുകൾ നൽകി സ്വകാര്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്.
ഉള്ളിലെ ശ്രദ്ധാകേന്ദ്രം തുറന്ന നടുമുറ്റമാണ്. പ്രധാന വാതിൽ തുറന്നാൽ നീണ്ട ഇടനാഴിയിലൂടെ നടുമുറ്റത്തിന്റെ കാഴ്ച ദൃശ്യമാകും.മഴയും വെയിലും അകത്തേക്കെത്തും. സുരക്ഷയ്ക്കായി ആവശ്യാനുസരണം നിയന്ത്രിക്കാവുന്ന ഗ്രില്ലുകളും നൽകിയിട്ടുണ്ട്. മഴക്കാലത്ത് നടുമുറ്റം വാട്ടർ ബോഡിയാക്കി മാറ്റം. ജലനിരപ്പ് ഒരു പരിധിയിലധികം ഉയർന്നാൽ ഫ്ലഷ് ഔട്ട് ചെയ്യാനുള്ള സംവിധാനവുമുണ്ട്. വീടിനുള്ളിൽ പകൽ സമയങ്ങളിൽ ലൈറ്റ് ഇടേണ്ട കാര്യമില്ല. മികച്ച ക്രോസ് വെന്റിലേഷൻ ലഭിക്കുന്നതിനാൽ ദിവസം മുഴുവൻ സുഖകരമായ കാലാവസ്ഥ നിലനിൽക്കുകയും ചെയ്യും. അതിനാൽ ഫാനും അധികം ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല.
ഈ വീടിന്റെ കൂടുതൽ വിവരങ്ങൾ കാണാം
Project Facts
Location- Pandalam, Pathanamthitta
Area- 3800 SFT
Plot- 37 cent
Owner- Dr.Sreehari & Dr.Aswathy
Architect- Amshunath R
Vault & Walls
Mob- 9995208426, 9388112239
****
ഇനി സ്ഥലമില്ല എന്നുപറയരുത്; ഇത് 3.2 സെന്റിലെ സാധാരണക്കാരന്റെ 'കൊട്ടാരം'!
നഗരങ്ങളിൽ ഭൂമി വാങ്ങി വീട് വയ്ക്കുന്നവർക്ക് അനുകരിക്കാവുന്ന മാതൃകയാണ് ഈ വീട്. കണ്ണൂർ സ്വദേശിയായ ദീപുവും ഭാര്യ ജയ്സനയും കൊച്ചി പാലാരിവട്ടത്ത് 3.2 സെന്റ് ഭൂമി വാങ്ങി. വീടിനായി പരമാവധി 35 ലക്ഷം രൂപ ബജറ്റ് വച്ചു. ഒരിഞ്ചു സ്ഥലം പോലും വെറുതെ കളയാതെയാണ് അകത്തളങ്ങൾ ഒരുക്കിയത്. ഡിസൈനർ ഷിന്ടോ വർഗീസാണ് ( Concepts, Kochi) ഈ വീടിന്റെ ശിൽപി.
ബോക്സ് ആകൃതിയാണ് എലവേഷനിൽ നൽകിയത്. പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, ഒരു കിടപ്പുമുറി എന്നിവയാണ് താഴത്തെ നിലയിൽ ക്രമീകരിച്ചത്. മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ, ലിവിങ്, വിനോദമുറി, ബാൽക്കണി, ടെറസ് ഗാർഡൻ എന്നിവയും സജ്ജീകരിച്ചു. ലിവിങ്, ഡൈനിങ് ഓപ്പൺ ഹാളിന്റെ ഭാഗമാണ്. ഗോവണിയുടെ ആദ്യ ലാൻഡിങ്ങിൽ ഇടത്തട്ടു നൽകി ക്രമീകരിച്ച ഫാമിലി ലിവിങ് ഏരിയയാണ് വീടിന്റെ ഹൈലൈറ്റ്. ഇവിടെ ടിവി യൂണിറ്റ് നൽകി. ഇതിനു പുറത്തേക്കുള്ള ജനലുകളിൽ ചെറിയ കട്ടിങ് ഡിസൈൻ നൽകിയതോടെ പുറംകാഴ്ചയും കൗതുകകരമായി. ഗോവണിയുടെ താഴെ വാഷ് ഏരിയ ക്രമീകരിച്ചു. റസ്റ്റിക് ഫിനിഷുള്ള ടൈലാണ് പ്രധാന ഇടങ്ങളിൽ വിരിച്ചത്.
ഊണുമുറിയുടെ ഒരു വശത്തെ ഭിത്തി മുഴുവൻ ഗ്ലാസ് വാതിലുകൾ നൽകി. സുരക്ഷയ്ക്കായി റോളിങ് ഷട്ടറുകളുമുണ്ട്. ഇത് തുറന്നാൽ ചുറ്റുമതിലാണ്. കിഴക്ക് വശത്തുനിന്നുള്ള കാറ്റും വെളിച്ചവും ഇതിലൂടെ വീടിനകത്തേക്ക് വിരുന്നെത്തുന്നു. പകൽ ഫാനും ലൈറ്റും ഇടേണ്ട കാര്യമേയില്ല. നിയമപ്രകാരമുള്ള നാലടി സ്ഥലം നൽകിയാണ് ചുറ്റുമതിൽ നിർമിച്ചത്. ഇതിനിടയ്ക്കുള്ള സ്ഥലം ഉപയോഗിക്കാനൊരു വഴി കണ്ടു. ചുറ്റുമതിലിൽ ജിഐ ട്യൂബ് കൊണ്ട് പില്ലർ നൽകി ഒരു വെർട്ടിക്കൽ ഗാർഡൻ ക്രമീകരിച്ചു.
ഈ വീടിന്റെ കൂടുതൽ വിവരങ്ങൾ കാണാം
Project Facts
Location- Palarivattom, Ernakulam
Plot- 3.2 cent
Area- 1380 SFT
Owner- Dipu& Jaisna
Designer- Shinto Varghese
Concept Design Studio, Ernakulam
Mob- 9895821633
Budget- 35 Lakhs
Completion year- Feb 2019
****
ചൂടിനു പ്രവേശനമില്ല, ഈ വീട് കണ്ടാൽ തന്നെ മനസ്സ് തണുക്കും! പ്ലാൻ
പഴമയുടെ ഭംഗി നിലനിർത്തിക്കൊണ്ടു പുതിയകാല സൗകര്യങ്ങളിലേക്ക് തറവാടിനെ മാറ്റിയെടുത്ത കഥ കാസർകോട് സ്വദേശി വിജയ് പങ്കുവയ്ക്കുന്നു.
120 വർഷത്തെ പഴക്കമുള്ള തറവാട് ഒരുപാട് ഓർമകളുടെ കൂടാരം കൂടിയാണ്. കിഴക്കിനിയും പടിഞ്ഞാറ്റിനിയുമുള്ള രണ്ടുകെട്ടു മാതൃകയിലാണ് നിർമാണം. കാലപ്പഴക്കത്തിൽ ക്ഷീണതകൾ ഉണ്ടായപ്പോഴും പൊളിച്ചു കളയാൻ മനസ്സ് അനുവദിച്ചില്ല. ഞങ്ങൾ ജോലിസംബന്ധമായി പുണെയിലാണ് താമസം. ആ സമയത്താണ് ആർക്കിടെക്ട് ശ്യാംകുമാറിന്റെ ഒരു പ്രോജക്ട് കാണുന്നത്. അതാണ് കഥയിലെ വഴിത്തിരിവ്. വീട് പുതുക്കിപ്പണിതു തരാമോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിനും നൂറുവട്ടം സമ്മതം.
രണ്ടു നിലകളിലായി രണ്ടു കിടപ്പുമുറികൾ, അടുക്കള, ചുറ്റുവരാന്ത, ഹാൾ എന്നിവയായിരുന്നു തറവാട്ടിൽ ഉണ്ടായിരുന്നത്. അധികം പൊളിച്ചു പണികൾ ഇല്ലാതെ അകത്തളങ്ങൾ മിനുക്കിയെടുക്കുകയാണ് ചെയ്തത്. ഒപ്പം മുറികൾ കൂട്ടിച്ചേർക്കുകയും ചെയ്തു. 2470 ചതുരശ്രയടിയാണ് പുതിയ വിസ്തീർണം. പ്രധാന വാതിലിനു നേരെ ദർശനമായുള്ള തുളസിത്തറ വീടിന്റെ ഐശ്വര്യം വർധിപ്പിക്കുന്നു. രണ്ടു കിടപ്പുമുറികൾ, മോഡുലാർ കിച്ചൻ, ലിവിങ് -ഡൈനിങ് ഹാൾ എന്നിവയാണ് കൂട്ടിച്ചേർത്തത്. മുറികൾക്ക് അറ്റാച്ഡ് ബാത്റൂം സൗകര്യം നൽകി പരിഷ്കരിച്ചു. പുറംചുവരുകളിലെ ചെങ്കല്ല് മിനുക്കിയെടുക്കുക മാത്രമേ ചെയ്തുള്ളൂ. ചുറ്റുമതിലും കെട്ടിയത് ചെങ്കല്ല് കൊണ്ടാണ്.
വീട്ടിൽ ഞങ്ങൾക്ക് ഏറ്റവും ഗൃഹാതുരത പകരുന്നത് നടുമുറ്റമാണ്. മഴയിൽ വെയിലും വീടിനുള്ളിലേക്ക് വിരുന്നെത്തുന്നു. വള്ളിച്ചെടികൾ തലനീട്ടി എത്തിനോക്കുന്നു. ഇവിടെയിരുന്ന് മഴ നനയുന്നത്, മഴ കാണുന്നത് അസാധ്യ ഫീലാണ്. മരങ്ങളും ചെടികളും തണൽ വിരിക്കുന്ന 24 സെന്റ് പ്ലോട്ടാണുള്ളത്. മഴവെള്ളം കിനിഞ്ഞിറങ്ങുംവിധമാണ് കരിങ്കല്ല് കൊണ്ട് മുറ്റം ഒരുക്കിയത്.
ഈ വീടിന്റെ കൂടുതൽ വിവരങ്ങൾ കാണാം
Project facts
Location- Bellikoth, Kasaragod
Plot- 24 cent
Area- 2470 SFT
Owner- Vijay
Architect- Shyamkumar
****
'കേരളത്തിലെ ഏറ്റവും വലിയ ഒരു വീട്'! ഇതാണ് സമൂഹമാധ്യമങ്ങളിൽ വൈറലായ ആ കൊട്ടാരം!
തന്റെ ജീവിതത്തിലെ നേട്ടങ്ങളെ അടയാളപ്പെടുത്തുംവിധം സമാനതകൾ ഇല്ലാത്ത ഒരു നിർമിതിയാകണം തന്റെ വീട് എന്നതായിരുന്നു ബിസിനസ്സുകാരനായ ജോയിയുടെ സ്വപ്നം. അതിന്റെ സാക്ഷാത്കരണമാണ് മാനന്തവാടിയിൽ 40000 ചതുരശ്രയടിയിൽ തലയുയർത്തി നെഞ്ചുവിരിച്ചു നിൽക്കുന്ന അറയ്ക്കൽ പാലസ്. കൊളോണിയൽ ശൈലിയിലാണ് വീടിന്റെ രൂപകൽപന.
റോഡുനിരപ്പിൽ നിന്നും ഉയർന്നു നിൽക്കുന്ന വിശാലമായ നാലേക്കറിലാണ് വീടും ലാൻഡ്സ്കേപ്പും ഒരുക്കിയത്. അതിനാൽ റോഡിൽ നിന്നാൽ വീടിന്റെ വിശാലമായ കാഴ്ച പല കോണുകളിൽനിന്നും ദൃശ്യമാകും. തട്ടുകളായി കിടക്കുന്ന ഭൂമിയിൽ മെക്സിക്കൻ ഗ്രാസ് വിരിച്ച ഉദ്യാനം. ഒത്തുചേരലുകളും സൗഹൃദസദസ്സുകളും സജീവമാകുന്ന ഗസീബോ, വൈകുന്നേരങ്ങളിൽ ഹൃദ്യമായ പ്രകാശം ചൊരിയുന്ന വിളക്കുകൾ..ഇവയെല്ലാം കടന്നു വീടിന്റെ പ്രവേശനകവാടത്തിൽ എത്തുമ്പോൾത്തന്നെ മനസ്സ് തണുക്കുന്നു.
പ്രധാനവാതിൽ തുറന്നകത്തേക്ക് കയറുമ്പോൾ ആരുടേയും കണ്ണുതള്ളിപ്പോകുന്ന കാഴ്ചകളാണ് കാത്തിരിക്കുന്നത്. മൂന്നിരട്ടി ഉയരമുള്ള മേൽക്കൂരയിലാണ് അകത്തളങ്ങൾ ഒരുക്കിയത്. അതിനാൽ ഭീമാകാരമായ ഒരു കൊട്ടാരത്തിലേക്ക് കയറിയ പ്രതീതിയാണ് സന്ദർശകർക്ക് ലഭിക്കുക. 26 മീറ്റർ നീളമുണ്ട് പ്രധാന ഹാളിന്. ഇതിനെ താങ്ങിനിർത്തുന്നത് ഇറക്കുമതി ചെയ്ത മാർബിൾ പൊതിഞ്ഞ നീളൻതൂണുകളും.
അതിഥികൾക്കുള്ള സ്വീകരണമുറി, കുടുംബാംഗങ്ങൾക്ക് ഒത്തുകൂടാനുള്ള മുറി, രണ്ടു ഊണുമുറികൾ, മൂന്നു അടുക്കള, എട്ടു കിടപ്പുമുറികൾ, കോർട്യാർഡ്, ഹോം തിയറ്റർ, പ്രെയർ റൂം, എന്റർടെയിൻമെന്റ് റൂം, സ്വിമ്മിങ് പൂൾ തുടങ്ങി സൗകര്യങ്ങളുടെ പട്ടിക നീളുന്നു. ചുരുക്കത്തിൽ വീട് എന്ന സങ്കൽപത്തെ തന്നെ പുനർനിർവചിക്കുകയാണ് അറയ്ക്കൽ പാലസ്.
ഈ വീടിന്റെ കൂടുതൽ വിവരങ്ങൾ കാണാം
Project Facts
Location- Mananthavady, Wayanad
Area- 40000 SFT
Owner- Joy
Designer- Jabar Bin Ahmed
Mob- 9387776704, 9745856704
Completion year- 2019
****
ചെലവ് വെറും 6 ലക്ഷം, വേണ്ടത് മൂന്നാഴ്ച; കേരളത്തിന് മുഴുവൻ മാതൃകയാണ് ഈ വീട്!...
കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിലാണ് ഈ വീട് നിർമിച്ചത്. ലൈറ്റ് ഗേജ് സ്റ്റീൽ ഫ്രെയിം സ്ട്രക്ചർ (LGSFS) സാങ്കേതികവിദ്യയാണ് ഇവിടെ ഉപയോഗപ്പെടുത്തിയത്. കോൺക്രീറ്റ് ഒഴിവാക്കി സ്റ്റീൽ ഫ്രയിമും ഫൈബർ സിമന്റ് ബോർഡുകളും ഉപയോഗിക്കുന്ന രീതിയാണിത്. സിറ്റ്ഔട്ട്, ലിവിങ്–ഡൈനിങ് ഹാൾ, രണ്ട് കിടപ്പുമുറി, ബാത്റൂം, അടുക്കള എന്നിവയാണ് 489 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. വെറും മൂന്നാഴ്ച കൊണ്ട് വീട് പൂർത്തിയാക്കാനായി. ബെംഗളൂരു ആസ്ഥാനമായുള്ള ഇക്കോ കൺസ്ട്രക്ട് ആണ് നിർമാണം നിർവഹിച്ചത്.
നിർമാണരീതി
- പൈലിങ് നടത്തി അടിത്തറ ഉറപ്പിച്ച ശേഷം അതിൽ സ്റ്റീൽ ഫ്രെയിമുകള്‍ കുത്തനെ ഉറപ്പിച്ചു.
- മേൽക്കൂരയിൽ മെറ്റൽ ബീമുകൾ നൽകി അതിനു മുകളിൽ മെഷ് വെൽഡ് ചെയ്ത് കോൺക്രീറ്റ് ചെയ്തു.
- സ്റ്റീൽ ഫ്രെയിമിൽ ഫൈബർ സിമന്റ് ബോർഡുകൾ ഉറപ്പിച്ച് ചുവരുകൾ നിർമിച്ചു.
- ഓപ്പൺ കോൺഡ്യൂട്ട് രീതിയിൽ വയറിങ്, പ്ലമിങ് ചെയ്തു.
- ജനലുകളും വാതിലുകളും ഘടിപ്പിച്ച ശേഷം ചുവരുകൾ പുട്ടി അടിച്ച് പെയിന്റ് ചെയ്തു.
സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 6 ലക്ഷം രൂപ മാത്രമാണ് ചെലവായത്. ഒരു വീട് മാത്രമായി നിർമിച്ചതുകൊണ്ടാണ് ഇവിടെ ചെലവ് 6 ലക്ഷം വരെയായത്. ഒട്ടേറെ വീടുകൾ ഒരുമിച്ചു നിർമിക്കുന്ന പക്ഷം ചെലവ് ഇനിയും കുറയ്ക്കാൻ സാധിക്കും. മൂന്നു നില വീടുകൾ വരെ ഈ സാങ്കേതികവിദ്യ വഴി പണിയാം.
സവിശേഷതകൾ
- മൂന്നാഴ്ച കൊണ്ട് ഇത്തരം ഒരുകൂട്ടം വീടുകൾ പൂർത്തിയാക്കാം. പ്രളയശേഷമുള്ള പുനർനിർമാണത്തിന് അനുയോജ്യം.
- നിർമാണസാമഗ്രികൾ പുനരുപയോഗിക്കാം. അകത്തളം വിപുലപ്പെടുത്താം. ആവശ്യമെങ്കിൽ വീട് മുഴുവനായി അഴിച്ചെടുത്ത് മറ്റൊരിടത്ത് പുനസ്ഥാപിക്കാം.
- പണിക്കാർ കുറച്ചു മതി. ഇതേ ചതുരശ്രയടിയിൽ കോൺക്രീറ്റ് വീട് പണിയുന്നതിന്റെ മൂന്നിലൊന്നു ചെലവ് മാത്രമേ ആകുന്നുള്ളൂ.
ഈ വീടിന്റെ കൂടുതൽ വിവരങ്ങൾ കാണാം
Project Facts
Location- Pallikandi, Calicut
Area- 489 SFT
Engineer- Jeesh Venmarath
Formexx Consultants, Calicut
Mob-98474 34848
Budget- 6 Lakhs
****
തുടരും...
English Summary- Best Homes of 2019- Yearly Round Up