3 സെന്റ്, 10 ലക്ഷം! സാധാരണക്കാർക്ക് ഇഷ്ടമാകും ഈ വീട്; പ്ലാൻ
ആലപ്പുഴ ജില്ലയിലെ കൊമ്മാടി എന്ന സ്ഥലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. പ്രവാസിയായ മാർട്ടിൻ ജോസഫ് ഭാവിയിൽ നാട്ടിൽ വിശ്രമജീവിതം നയിക്കാൻ പാകത്തിൽ, ചെറിയ ചെലവ് കുറഞ്ഞ ഒരു വീട് എന്ന ആവശ്യവുമായാണ് ഡിസൈനർ അജിത്തിനെ സമീപിച്ചത്. വീട്ടുകാരുടെ ആവശ്യം ഉൾക്കൊണ്ടാണ് ഈ വീട് രൂപകൽപന ചെയ്തത്. ജിഐ ട്രസ് റൂഫിങ്

ആലപ്പുഴ ജില്ലയിലെ കൊമ്മാടി എന്ന സ്ഥലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. പ്രവാസിയായ മാർട്ടിൻ ജോസഫ് ഭാവിയിൽ നാട്ടിൽ വിശ്രമജീവിതം നയിക്കാൻ പാകത്തിൽ, ചെറിയ ചെലവ് കുറഞ്ഞ ഒരു വീട് എന്ന ആവശ്യവുമായാണ് ഡിസൈനർ അജിത്തിനെ സമീപിച്ചത്. വീട്ടുകാരുടെ ആവശ്യം ഉൾക്കൊണ്ടാണ് ഈ വീട് രൂപകൽപന ചെയ്തത്.
ജിഐ ട്രസ് റൂഫിങ് നൽകി ഓട് വിരിച്ചത് പുറംകാഴ്ചയിൽ പരമ്പരാഗത വീടിന്റെ ഭംഗി നൽകുന്നു. അനാവശ്യ ഏച്ചുകെട്ടലുകൾ ഒന്നുമില്ലാതെ ലളിതമായാണ് വീടിന്റെ അകവും പുറവും ഒരുക്കിയത്.
ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ, കോമൺ ബാത്റൂം എന്നിവയാണ് 600 ചതുരശ്രയടിയിൽ ഒരുക്കിയത്. ഇടച്ചുവരുകൾ ഇല്ലാതെ തുറസായ നയത്തിൽ ഒരുക്കിയത് വീടിനു കൂടുതൽ വിശാലതയും സ്ഥലഉപയുക്തതയും നൽകുന്നു.
ലിവിങ്- ഡൈനിങ് ഹാളാണ് വീടിന്റെ കേന്ദ്രം. ഇതിനോട് ചേർന്ന് ഓപ്പൺ ശൈലിയിൽ അടുക്കളയും ക്രമീകരിച്ചു. രണ്ടു കിടപ്പുമുറികളിലും കട്ടിലും ചെറിയ വാഡ്രോബും നൽകി. ചെലവ് കുറയ്ക്കാൻ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്താണ് കബോർഡും വാഡ്രോബുകളും നിർമിച്ചത്.
സ്ട്രക്ച്റും ഫർണിഷിങ്ങും സഹിതം 10 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയായി. ഉയർന്ന ഗുണനിലവാരമുള്ള സെറാമിക് റൂഫ് ടൈലുകളാണ് മേൽക്കൂരയിൽ വിരിച്ചത്. അല്ലാത്ത പക്ഷം 9 ലക്ഷം രൂപയ്ക്ക് ഇത്തരമൊരു വീട് പൂർത്തിയാക്കാം എന്ന് ഡിസൈനർ പറയുന്നു.
ചെലവ് കുറച്ച ഘടകങ്ങൾ
- ചതുരശ്രയടി കുറച്ചു പരമാവധി സ്ഥലഉപയുക്തത ഉറപ്പുവരുത്തി.
- തടിയുടെ ഉപയോഗം നന്നേ നിയന്ത്രിച്ചു. ഫർണീച്ചറുകൾക്ക് പഴയ മരം പോളിഷ് ചെയ്ത ഉപയോഗിച്ചു.
- കനേഡിയൻ പൈൻവുഡ് കൊണ്ടുള്ള റെഡിമെയ്ഡ് വാതിലുകൾ ഉപയോഗിച്ചു. ഒന്നിന് ഏകദേശം 2000 രൂപ മാത്രമേ വരുന്നുള്ളൂ.
- ഇടത്തരം മാർബോനൈറ്റ് ടൈലുകളാണ് നിലത്ത് വിരിച്ചത്.
സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വീടുപണി എന്നത് പേടിപ്പെടുത്തുന്ന ഒരു കാര്യമാണ് നിലവിൽ സാഹചര്യത്തിൽ. അത്രത്തോളമാണ് നിർമാണച്ചെലവുകൾ വർധിക്കുന്നത്. എന്നാൽ വ്യക്തമായ പ്ലാനിങ് ഉണ്ടെങ്കിൽ ചെറിയ സ്ഥലത്ത് ചെറിയ ബജറ്റിൽ വീട് പണിയാൻ ഒരുത്തമ മാതൃകയാണ് ഈ വീട്.
Project facts
Location- Kommadi, Alappuzha
Area- 600 SFT
Plot- 3 cent
Owner- Martin Joseph
Design- Ajith Antony
Amy Homes Ezhupunna
Mob- 7592061028
Completion year- 2020 Jan
Budget- 10 Lakhs
English Summary- 10 lakh House Plan Kerala