ദുബായിൽ ബിസിനസ് ചെയ്യുന്ന സജീവൻ നാട്ടിൽ പണിത വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. ഏതൊരു പ്രവാസിയുടെയും സ്വപ്നമാണല്ലോ നാട്ടിൽ സ്വന്തമായി നല്ലൊരു വീട്. ഭാവിയിൽ നാട്ടിൽ സെറ്റിൽ ചെയ്യുമ്പോൾ താമസിക്കാനുള്ള വീടിന്റെ പണി ഏൽപ്പിച്ചത് എന്റെ കസിൻ കൂടിയായ ആർക്കിടെക്ട് അനൂപിനെയും ഭാര്യ മനീഷയെയുമായിരുന്നു.

ദുബായിൽ ബിസിനസ് ചെയ്യുന്ന സജീവൻ നാട്ടിൽ പണിത വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. ഏതൊരു പ്രവാസിയുടെയും സ്വപ്നമാണല്ലോ നാട്ടിൽ സ്വന്തമായി നല്ലൊരു വീട്. ഭാവിയിൽ നാട്ടിൽ സെറ്റിൽ ചെയ്യുമ്പോൾ താമസിക്കാനുള്ള വീടിന്റെ പണി ഏൽപ്പിച്ചത് എന്റെ കസിൻ കൂടിയായ ആർക്കിടെക്ട് അനൂപിനെയും ഭാര്യ മനീഷയെയുമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായിൽ ബിസിനസ് ചെയ്യുന്ന സജീവൻ നാട്ടിൽ പണിത വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. ഏതൊരു പ്രവാസിയുടെയും സ്വപ്നമാണല്ലോ നാട്ടിൽ സ്വന്തമായി നല്ലൊരു വീട്. ഭാവിയിൽ നാട്ടിൽ സെറ്റിൽ ചെയ്യുമ്പോൾ താമസിക്കാനുള്ള വീടിന്റെ പണി ഏൽപ്പിച്ചത് എന്റെ കസിൻ കൂടിയായ ആർക്കിടെക്ട് അനൂപിനെയും ഭാര്യ മനീഷയെയുമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായിൽ ബിസിനസ് ചെയ്യുന്ന സജീവൻ നാട്ടിൽ പണിത വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

ഏതൊരു പ്രവാസിയുടെയും സ്വപ്നമാണല്ലോ നാട്ടിൽ സ്വന്തമായി നല്ലൊരു വീട്. ഭാവിയിൽ നാട്ടിൽ സെറ്റിൽ ചെയ്യുമ്പോൾ താമസിക്കാനുള്ള വീടിന്റെ പണി ഏൽപ്പിച്ചത്  എന്റെ കസിൻ കൂടിയായ ആർക്കിടെക്ട് അനൂപിനെയും ഭാര്യ മനീഷയെയുമായിരുന്നു. അതുകൊണ്ട് വിദേശത്തായിരുന്നെങ്കിലും വീടുപണിയുടെ ടെൻഷൻ ഒന്നും അധികം അറിയേണ്ടി വന്നില്ല.

ADVERTISEMENT

കൊളോണിയൽ+ കന്റെംപ്രറി തീമുകൾ ഇടകലർത്തിയാണ് വീട് രൂപകൽപന ചെയ്തത്. ഫ്രാൻസിൽ നിന്നും ഇറക്കുമതി ചെയ്ത ഡയമണ്ട് റൂഫ് ടൈലുകളാണ് മേൽക്കൂരയിൽ വിരിച്ചത്. സൂര്യപ്രകാശത്തെ വ്യത്യസ്ത രീതിയിൽ പ്രതിഫലിപ്പിക്കാൻ കഴിവുള്ള ഓടുകളാണിത്. അതിനാൽ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും വ്യത്യസ്തമായ കാഴ്ചകൾ വീടിനു ലഭിക്കുന്നു.

പുറംകാഴ്ചയിലെ ഹൈലൈറ്റ് ബാൽക്കണിയിൽ നൽകിയ ഗ്ലാസ് റൂഫിങ്ങാണ്. നല്ല കാറ്റു കിട്ടുന്ന പ്രദേശമായതിനാലാണ് ബാൽക്കണിക്ക് പ്രാധാന്യം നൽകി എലിവേഷൻ ഒരുക്കിയത്. നാട്ടിലുള്ളപ്പോൾ ഞങ്ങളുടെ ഇഷ്ടഒത്തുചേരൽ ഇടമാണ് ഈ ബാൽക്കണി.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ഹോം തിയറ്റർ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് ചതുരശ്രയടിയിൽ ഒരുക്കിയത്.

വീടിന്റെ മിനിയേച്ചർ പതിപ്പുപോലെയാണ് വശത്തുള്ള കാർ പോർച്ച്. വീടിനൊപ്പം ലാൻഡ്സ്കേപ്പിനും പ്രാധാന്യം നൽകിയിട്ടുണ്ട്. നാച്ചുറൽ സ്റ്റോണും ഗ്രാസുമാണ് മുറ്റത്ത് വിരിച്ചത്. ചെടികളും മരങ്ങളും ലാൻഡ്സ്കേപ് സജീവമാക്കുന്നു.

ADVERTISEMENT

പുതിയകാലത്തെ സ്‌മാർട് ഹോം സൗകര്യങ്ങൾ വീട്ടിൽ ഒരുക്കിയിട്ടുണ്ട്. ലൈറ്റുകൾ, ഷട്ടറുകൾ, ഡോർ അലാം, സർവൈലൻസ് ക്യാമറ എന്നിവയെല്ലാം ഓട്ടമേറ്റഡാണ്‌. അതുപോലെ മികച്ച ഊർജ്ജക്ഷമതയുള്ള വിആർഎഫ് എസിയാണ് ഉപയോഗിച്ചിരിക്കുന്നത്.

സെമി ഓപ്പൺ ശൈലിയിൽ പരസ്പരം സംവദിക്കുന്ന പോലെയാണ് ഇടങ്ങൾ ഒരുക്കിയത്. ഇത് അകത്തേക്ക് കയറുമ്പോൾ വിശാലമായ ഒരിടത്തെത്തിയ പ്രതീതി നൽകുന്നു. 

മെറ്റൽ+ വുഡ്+ ഗ്ലാസ് തീമിലാണ് അകത്തളങ്ങൾ അലങ്കരിച്ചത്. മിക്ക ഇടങ്ങളിലും ഈ പാറ്റേൺ തുടരുന്നതായി കാണാം.

വുഡ്, വെനീർ ഫിനിഷിലാണ് ഫർണിച്ചറുകളും പാനലിങ്ങും ചെയ്തത്. കോമൺ ഏരിയകളിൽ ഇറ്റാലിയൻ മാർബിൾ വിരിച്ചു. കിടപ്പുമുറികളിൽ വിട്രിഫൈഡ് ടൈലുകളും നൽകി.

ADVERTISEMENT

വുഡ്, ഗ്ലാസ് ഫിനിഷിലുള്ള ഗോവണിയുടെ കൈവരികളിലാണ് ടിവി യൂണിറ്റ് ഘടിപ്പിച്ചത്. ഇതിനെതിർവശം ഫാമിലി ലിവിങ് ക്രമീകരിച്ചു. ഗോവണിയുടെ വശത്തെ സീലിങ് ഡബിൾ ഹൈറ്റിലാണ്. ഇവിടെ പർഗോള ഗ്ലാസ് സീലിങ് നൽകി പ്രകാശത്തെ അകത്തേക്കാനയിക്കുന്നു.

ഊണുമുറിയോട് ചേർന്ന് ഒരു ഗ്ലാസ് വിൻഡോയും അതിനപ്പുറത്ത് സൈഡ് കോർട്യാർഡും നൽകിയിട്ടുണ്ട്. പുറത്തെ കാഴ്ചകൾ  കണ്ടിരുന്നു ഭക്ഷണം കഴിക്കാം. മിനിമൽ ഡിസൈനിലുള്ള ഊണുമേശ ശ്രദ്ധേയമാണ്. മുകളിൽ ഹാങ്ങിങ് ലൈറ്റുകൾ നൽകി ഊണിടം ഹൈലൈറ്റ് ചെയ്തിരിക്കുന്നു.

ഫാമിലി ലിവിങ്ങിനോട് ചേർന്ന് ഒരു ക്ളോസ്ഡ് കോർട്യാർഡ് നൽകിയിട്ടുണ്ട്. ഇവിടെ ഒരു തൂക്കുകട്ടിലും നൽകി. ഭിത്തിയിൽ ഫോക്കൽ പോയിന്റ് പോലെ ഡിസൈനർ മിറർ പ്രതിഷ്ഠിച്ചു.

ക്രോസ് വെന്റിലേഷന് പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ. നാലു മുറികളിലും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ നൽകിയിട്ടുണ്ട്.

ബ്ലൂ+വൈറ്റ് തീമിലാണ് ഷോ കിച്ചൻ. അക്രിലിക്+ ഗ്ലാസ് ഫിനിഷിലാണ് കബോർഡുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. സമീപം വർക്കിങ് കിച്ചനുമുണ്ട്. ഇവിടെ ബ്ലാക് ഗ്രാനൈറ്റ് വിരിച്ചു. ഡൈനിങ് ഹാളിനോട് ചേർന്ന് ഒരു  സിറ്റിങ് പാൻട്രി യൂണിറ്റും നൽകിയിട്ടുണ്ട്. 

പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും ടെൻഷനുള്ള സമയമാണ് വീടുപണി. എന്നാൽ നമുക്ക് വിശ്വാസമുള്ള നല്ലൊരു മേൽനോട്ടക്കാരനെ കിട്ടിയാൽ പിന്നെ ടെൻഷന്റെ ആവശ്യമേയില്ല എന്നാണ് ഞങ്ങളുടെ അനുഭവം.

ഞങ്ങൾ പ്രതീക്ഷിച്ചതിലും മനോഹരമായി വീട് ഒരുക്കിയതിന്റെ മുഴുവൻ ക്രെഡിറ്റും അനൂപിനും മനീഷയ്ക്കുമാണ്. 

ഞങ്ങളുടെ പ്രവാസി സുഹൃത്തുക്കളെ വീടിന്റെ ചിത്രങ്ങൾ കാണിച്ചപ്പോൾ അടുത്ത തവണ നാട്ടിൽ ചെല്ലുമ്പോൾ അവർക്കും വീട് കാണണം എന്ന ആഗ്രഹം പലരും പ്രകടിപ്പിക്കുകയുണ്ടായി എന്നതാണ് മറ്റൊരു സന്തോഷം.

 

Project facts

Location- Valappad, Thrissur

Area- 5000 SFT

Plot- 60 cent

Owner- Sajeevan

Architects – Anoop Chandran and Maneesha Anoop 

Amac Architects, Thrissur 

Mob - 9995000222 

Completion year- 2019 Apr

English Summary- Colonial NRI House with Smart Facilities Thrissur

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT