വടകരയ്ക്കടുത്ത് ഇരിങ്ങന്നൂർ എന്ന സ്ഥലത്താണ് മുഹമ്മദ് ഹാജിയുടെ പുതിയ വീട്. ആളുകൾ അധികം കണ്ടു ശീലിച്ചിട്ടില്ലാത്ത വ്യത്യസ്തമായ പുറംകാഴ്ച വേണം, വിശാലമായ മുറ്റവും ലാൻഡ്സ്കേപ്പും വേണം, നല്ല കാറ്റും വെളിച്ചവും ലഭിക്കണം...ഇത്രയുമായിരുന്നു വീട്ടുകാരുടെ ഡിമാൻഡ്. ഇതിനനുസൃതമായാണ് വീട് രൂപകൽപന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകരയ്ക്കടുത്ത് ഇരിങ്ങന്നൂർ എന്ന സ്ഥലത്താണ് മുഹമ്മദ് ഹാജിയുടെ പുതിയ വീട്. ആളുകൾ അധികം കണ്ടു  ശീലിച്ചിട്ടില്ലാത്ത വ്യത്യസ്തമായ പുറംകാഴ്ച വേണം, വിശാലമായ മുറ്റവും ലാൻഡ്സ്കേപ്പും വേണം, നല്ല കാറ്റും വെളിച്ചവും ലഭിക്കണം...ഇത്രയുമായിരുന്നു വീട്ടുകാരുടെ ഡിമാൻഡ്. ഇതിനനുസൃതമായാണ് വീട് രൂപകൽപന ചെയ്തത്.

മൂന്നു സ്ലോപ് റൂഫുകളാണ് വീടിന്റെ പുറംകാഴ്ചയിൽ  വേർതിരിവ് പകരുന്നത്. മിക്സഡ് എലിവേഷൻ ആദ്യ കാഴ്ചയിൽ തന്നെ കൗതുകം നിറയ്ക്കുന്നു.  ഫ്ലാറ്റ് റൂഫ് വാർത്ത ശേഷം മുകളിൽ ജിഐ പൈപ്പ് ഉപയോഗിച്ച് ട്രസ് റൂഫ് ചെയ്തു. അതിനുമുകളിൽ ഇറക്കുമതി ചെയ്ത ക്ലേ റൂഫ് ടൈൽ വിരിച്ചു. ഇരു മേൽക്കൂരകൾക്കുമിടയിലുള്ള ക്യാവിറ്റി സ്‌പേസ് ചൂടിനെ ഫലപ്രദമായി തടയുന്നതിനാൽ വീടിനുള്ളിൽ ചൂട് കുറവാണ്.

ADVERTISEMENT

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, പ്രെയർ സ്‌പേസ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 5599 ചതുരശ്രയടിയിൽ ഒരുക്കിയത്.

സിറ്റൗട്ടിൽ ഡെക്കും ഗ്ലാസ് റൂഫിംഗും നൽകി ചെറിയ കോർട്യാർഡ് ഒരുക്കിയിട്ടുണ്ട്. വിശാലതയാണ് അകത്തളങ്ങളുടെ സവിശേഷത. സെമി ഓപ്പൺ ശൈലിയിൽ ഒരുക്കിയ ഹാളാണ് വീടിന്റെ ഹൃദയം. ഫാമിലി ലിവിങ്, ഡൈനിങ്, സ്റ്റെയർ, പ്രെയർ സ്‌പേസ് എന്നിവ ഹാളിൽ വരുന്നു. സ്വകാര്യത നൽകി ഫോർമൽ ലിവിങ് ഒരുക്കി. 

തടിയുടെ പ്രൗഢിയാണ് അകത്തളങ്ങളിൽ നിറയുന്നത്. ഫർണിച്ചർ, പാനലിങ്, ഗോവണി എന്നിവയിലെല്ലാം തടിയുടെ ഭംഗി നിറയുന്നു.ഹാളിൽ പ്രൗഢി നിറയ്ക്കുന്നത് ഗോവണിയാണ്. വുഡ്+ ടഫൻഡ് ഗ്ലാസ് ഫിനിഷിലാണ് മുകൾനിലയിലേക്ക് നീണ്ടുപോകുന്ന ഗോവണിയുടെ കൈവരികൾ. ഡബിൾ ഹൈറ്റ് റൂഫിൽ ഷാൻലിയർ പ്രസന്നത നിറയ്ക്കുന്നു.

താഴെ രണ്ടും മുകളിൽ മൂന്നു കിടപ്പുമുറികളാണ്. ആഡംബരം നിറയുന്ന വിധത്തിലാണ് അഞ്ചു കിടപ്പുമുറികളും. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ എല്ലാ കിടപ്പുമുറികളിലും നൽകിയിട്ടുണ്ട്. എല്ലാ മുറികളുടെയും ഹെഡ്ബോർഡിൽ റെക്സിൻ ക്ലാഡിങ് നൽകി ഭംഗിയാക്കി.

ADVERTISEMENT

മോഡുലാർ കിച്ചനും സൗകര്യങ്ങളിൽ ഒട്ടും പിറകോട്ടല്ല. വുഡ് ഫിനിഷിലാണ് ക്യാബിനറ്റുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. സമീപം വർക്കേരിയയും സ്റ്റോർ റൂമുമുണ്ട്.

വീടിന്റെ പുറംകാഴ്ച ആസ്വദിക്കാൻ പാകത്തിൽ മുറ്റം നൽകിയിട്ടുണ്ട്. ലാൻഡ്സ്കേപ് നാച്ചുറൽ സ്റ്റോണും ഗ്രാസും വിരിച്ചു ഭംഗിയാക്കി. ചെടികളും മരങ്ങളും ലാൻഡ്സ്കേപ്പിൽ ഹാജർ വയ്ക്കുന്നു. ആർട്ടിഫിഷ്യൽ ലൈറ്റിങ്ങിനും വീട്ടിൽ സ്ഥാനം നൽകിയിട്ടുണ്ട്. അതിനാൽ രാത്രിയിൽ വിളക്കുകൾ തെളിയുമ്പോൾ ചുറ്റിനും മറ്റൊരു ആംബിയൻസ് സൃഷ്ടിക്കപ്പെടുന്നു. ചുരുക്കത്തിൽ വീട്ടുകാർ ആഗ്രഹിച്ചതിലും ഒരുപടി മുന്നിലാണ് ഈ വീട് ഒരുക്കിയത്.

Project facts

ADVERTISEMENT

Location- Vadakara, Calicut

Area: 5599 sqrft

Plot: 40 cent

Owner-Muhammad Haji

Designer-Subair Pk

EV Associates,Thalassery

Mob- 99616 22775

Completion year- 2017

English Summary- Unique House Vadakara