ഏകദേശം 15 വർഷം പഴക്കമുള്ള ഒരുനില വീടായിരുന്നു ഇത്. രണ്ടു കിടപ്പുമുറികൾ, ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവ മാത്രമായിരുന്നു പഴയ വീട്ടിലുണ്ടായിരുന്നത്. സ്ഥലപരിമിതി വിഷയമായപ്പോഴാണ് വീട് വിപുലീകരിക്കാൻ ഉടമസ്ഥൻ തീരുമാനിച്ചത്. അങ്ങനെ മുകൾനിലയിലേക്ക് മുറികൾ കൂട്ടിയെടുത്തു. പഴയ കാർപോർച്ചും വരാന്തയും അതേപടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏകദേശം 15 വർഷം പഴക്കമുള്ള ഒരുനില വീടായിരുന്നു ഇത്. രണ്ടു കിടപ്പുമുറികൾ, ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവ മാത്രമായിരുന്നു പഴയ വീട്ടിലുണ്ടായിരുന്നത്. സ്ഥലപരിമിതി വിഷയമായപ്പോഴാണ് വീട് വിപുലീകരിക്കാൻ ഉടമസ്ഥൻ തീരുമാനിച്ചത്. അങ്ങനെ മുകൾനിലയിലേക്ക് മുറികൾ കൂട്ടിയെടുത്തു.  പഴയ കാർപോർച്ചും വരാന്തയും അതേപടി നിലനിർത്തിയിട്ടുണ്ട്. സ്റ്റോൺ ക്ലാഡിങ്, പർഗോള എന്നിവ നൽകി പുറംകാഴ്ച ആകർഷകമാക്കി.

ഇടുക്കമുള്ള മുറികളായിരുന്നു താഴെ. അനാവശ്യ പാർടീഷനുകൾ എടുത്തുകളഞ്ഞു വീട് സെമി ഓപ്പൺ പ്ലാനിലേക്ക് മാറ്റിയെടുത്തു. അങ്ങനെ സ്ഥലപരിമിതിക്കും പരിഹാരം കണ്ടു. പഴയ ലിവിങ്- ഡൈനിങ് കൂട്ടിച്ചേർത്ത്  വിശാലമായ ഫോർമൽ ലിവിങ്ങാക്കി. ഇവിടെ ടിവി യൂണിറ്റ് നൽകി. വീട്ടിലേക്ക് കയറുമ്പോൾ തന്നെ വിശാലതയുടെ ഒരു അനുഭവം ലഭിക്കുന്നു.

ADVERTISEMENT

പഴയ വീട്ടിലെ വർക്കേരിയ ഒരുപാട് സ്ഥലം അപഹരിച്ചിരുന്നു. അതിനെ വിദഗ്ധമായി ഡൈനിങ് ഹാൾ ആക്കി പരിവർത്തനം ചെയ്തു. 

പഴയ കിടപ്പുമുറികൾ ഇടുങ്ങിയതായിരുന്നു. അതിനാൽ സമീപത്തെ ഇടങ്ങൾ കൂടി ചേർത്ത് മുറികൾ വലുതാക്കി. നാലു കിടപ്പുമുറികളിലും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് ഒരുക്കി. ടെക്സ്ചർ, വുഡൻ പാനലിങ്, ഫോൾസ് സീലിങ് എന്നിവയെല്ലാം ചെയ്ത് മുറികൾ ആകർഷകമാക്കി.

ചുരുക്കത്തിൽ 1818 ചതുരശ്രയടിയുണ്ടായിരുന്ന വീടിനെ 2800  ചതുരശ്രയടി വീടാക്കി പരിവർത്തനം ചെയ്തു.

മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ

ADVERTISEMENT

പുറംകാഴ്ചയിൽ ക്ലാഡിങ്ങും ബോക്സ് ഗ്രൂവുകളും നൽകി ആകർഷകമാക്കി.

മുകൾനിലയിൽ രണ്ട് കിടപ്പുമുറികളും ലിവിങും പുതുതായി നിർമിച്ചു.

അകത്തളങ്ങളിൽ ജിപ്സം ഫോൾസ് സീലിങ്ങും വാം ടോൺ ലൈറ്റുകളും നൽകി ആകർഷകമാക്കി.

വുഡ്+ഗ്ലാസ് ഫിനിഷിൽ ഗോവണി നൽകി.

ADVERTISEMENT

പഴയ അടുക്കള മോഡുലാർ ശൈലിയിൽ വിശാലമാക്കി ഫർണിഷ് ചെയ്തു. വർക്കേരിയ കൂട്ടിച്ചേർത്തു.

Project facts

Location – Panthalam, Thumpamon

Plot- 30 cents

Area- 1818 Old   New- 2800 sqft

Owner – Saji Varghese

Builder – Siju Abraham

Srishti Constructions

Design- Santhosh Samaria

Design Space, Adoor

Mob- 9847810124

Year Of Completion – 2018

English Summary- Renovated Contemporary House Plan