ആരുമൊന്നു നോക്കിനിൽക്കും ഈ വീടിനെ; ഉള്ളിൽ സസ്പെൻസുകളും; പ്ലാൻ
കാഴ്ചയിലെ പുതുമ കൊണ്ട് ആരുടേയും കണ്ണുടക്കുന്ന വീടിന്റെ വിശേഷങ്ങൾ ഗൃഹനാഥൻ പങ്കുവയ്ക്കുന്നു... കോട്ടയം വെള്ളൂത്തുരുത്തിയിലുള്ള 14 സെന്റിൽ വീട് വയ്ക്കാൻ ആലോചിച്ചപ്പോൾത്തന്നെ കണ്ടുമടുത്ത പതിവു കാഴ്ചകളിൽ നിന്നും മാറിനിൽക്കണം എന്നാഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് ത്രികോണാകൃതിയിലുള്ള

കാഴ്ചയിലെ പുതുമ കൊണ്ട് ആരുടേയും കണ്ണുടക്കുന്ന വീടിന്റെ വിശേഷങ്ങൾ ഗൃഹനാഥൻ പങ്കുവയ്ക്കുന്നു...
കോട്ടയം വെള്ളൂത്തുരുത്തിയിലുള്ള 14 സെന്റിൽ വീട് വയ്ക്കാൻ ആലോചിച്ചപ്പോൾത്തന്നെ കണ്ടുമടുത്ത പതിവു കാഴ്ചകളിൽ നിന്നും മാറിനിൽക്കണം എന്നാഗ്രഹമുണ്ടായിരുന്നു.
അങ്ങനെയാണ് ത്രികോണാകൃതിയിലുള്ള എക്സ്റ്റീരിയറിലേക്ക് എത്തുന്നത്. ഇതിന്റെ ഒരു പ്രത്യേകത വീടിന്റെ പല വശങ്ങളിൽ നിന്നും പല രൂപഭംഗി വീടിനു ലഭിക്കും എന്നതാണ്. ഇഷ്ടിക, നാച്വറൽ സ്റ്റോൺ, ജാളി വർക്ക് എന്നിവയാണ് പുറംഭിത്തിക്ക് മോടി കൂട്ടുന്ന ഘടകങ്ങൾ. വീടിന്റെ കാഴ്ച ലഭിക്കുംവിധം മുറ്റം നൽകി പിന്നിലേക്കിറക്കിയാണ് വീട് പണിതത്. മുറ്റം നാച്ചുറൽ സ്റ്റോണും ഗ്രാസും വിരിച്ചു അലങ്കരിച്ചു.
വയലിന് സമീപമാണ് വീട്. നല്ല കാറ്റു കിട്ടുന്ന പ്രദേശമാണ്. ഈ കാറ്റിനെ വീടിനുള്ളിലേക്ക് സ്വീകരിക്കാനാണ് അപ്പർ ബാൽക്കണി മുഴുവൻ ജാളികൾ നൽകിയത്.
പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2195 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
ഓപ്പൺ പ്ലാനിലാണ് താഴത്തെ നില ഒരുക്കിയത്. സെൻട്രൽ ഹാളിന്റെ വശങ്ങളിലായി ലിവിങ്, ഡൈനിങ്, സ്റ്റെയർ, ഓപ്പൺ കിച്ചൻ എൻട്രി എന്നിവ വിന്യസിച്ചു. വിട്രിഫൈഡ് ടൈലാണ് നിലത്തു വിരിച്ചത്. ഓരോ മുറിയിലും വ്യത്യസ്ത നിറത്തിലും ഫിനിഷിലുമുള്ള ടൈൽ പരീക്ഷിച്ചു.
ഹാളിന്റെ ഒരു ഭിത്തിയിൽ സ്ലൈഡിങ് ഗ്ലാസ് ഡോർ നൽകി. ഇതുതുറന്നിട്ടാൽ അകത്തേക്ക് കാറ്റും വെളിച്ചവും വിരുന്നെത്തും. സുരക്ഷയ്ക്കായി റോളിങ് ഷട്ടറുകളും നൽകിയിട്ടുണ്ട്.
ഫർണിഷിങ്ങിൽ മുന്തിയ തടിയുടെ ഉപയോഗം നിയന്ത്രിച്ചത് ചെലവ് കുറയ്ക്കാൻ സഹായകരമായി. അകത്തെ അപ്രധാന ജനലുകൾക്കും വാതിലുകൾക്കും യുപിവിസി ഉപയോഗിച്ചു.
വയലിന്റെ കാഴ്ചകളും കാറ്റും കൂടുതൽ ലഭിക്കാൻ മൂന്നു കിടപ്പുമുറികൾ മുകൾനിലയിലാക്കി. താഴെ ഒരു കിടപ്പുമുറിയും നൽകി. നാലു കിടപ്പുമുറികളിലും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് നൽകി. മുകളിലെ ഒരു കിടപ്പുമുറിയോട് ചേർന്ന് ഔട്ടർ കോർട്യാർഡ് നൽകി.
കൃത്രിമ ലൈറ്റിങ്ങും സ്ഥാനം നൽകിയിട്ടുണ്ട്. രാത്രിയിൽ വാം ടോൺ ലൈറ്റുകൾ വീടിനുള്ളിൽ പ്രസന്നമായ അന്തരീക്ഷം നിറയ്ക്കാൻ സഹായിക്കുന്നു. ഞങ്ങൾ ആഗ്രഹിച്ച പോലെ വീടിനു മുന്നിലൂടെ പോകുന്ന പകരും കൗതുകത്തോടെ വീടിനെ നോക്കിനിൽക്കാറുണ്ട്...
Project facts
Location- Velluthuruthy, Kottayam
Area- 2195 SFT
Owner- Binod Scaria
Design- Fredy Abraham Sabu
Sevenscape Architects, Pathanamthitta
Mob- 95624 64770
English Summary- Unique Jali House Kottayam Plan