എറണാകുളം കൂവപ്പടിയിലുള്ള ജോൺസന്റെ വീട് 5 വർഷം മുൻപ് പണിതതാണ് എങ്കിലും മുഴുവൻ പണിയും തീർന്നിരുന്നില്ല. ഇടയ്ക്കു വച്ച് സ്റ്റോപ്പ് ചെയ്യേണ്ടതായി വന്നു. പിന്നീട് വർഷങ്ങൾക്കിപ്പുറം വീട് പണി തീർക്കണം എന്ന ആവശ്യവുമായി ജോൺസൺ സമീപിച്ചത് ഡിസൈനർ ലിൻസനെയാണ്. 2900 സ്ക്വയർഫീറ്റ് ഉണ്ടായിരുന്ന വീട് നവീകരിച്ചപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളം കൂവപ്പടിയിലുള്ള ജോൺസന്റെ വീട് 5 വർഷം മുൻപ് പണിതതാണ് എങ്കിലും മുഴുവൻ പണിയും തീർന്നിരുന്നില്ല. ഇടയ്ക്കു വച്ച് സ്റ്റോപ്പ് ചെയ്യേണ്ടതായി വന്നു. പിന്നീട് വർഷങ്ങൾക്കിപ്പുറം വീട് പണി തീർക്കണം എന്ന ആവശ്യവുമായി ജോൺസൺ സമീപിച്ചത് ഡിസൈനർ ലിൻസനെയാണ്. 

2900 സ്ക്വയർഫീറ്റ് ഉണ്ടായിരുന്ന വീട് നവീകരിച്ചപ്പോൾ 3094 സ്ക്വയർഫീറ്റ് ആയി മാറി. ഇവിടെ നടപ്പിലാക്കിയ ഒരു കാര്യം ഇന്നത്തെ മാറ്റങ്ങൾക്കനുസൃതമായി പരിവർത്തിപ്പിച്ചു എന്നതാണ്. പൊളിച്ചു നീക്കലുകളോ കൂട്ടിച്ചേർക്കലുകളോ ഇവിടെ കാര്യമായി വേണ്ടി വന്നില്ല. 

ADVERTISEMENT

പുതുപുത്തൻ ആശയങ്ങളും, നയങ്ങളും, രീതികളും വീട്ടുകാരുടെ ആവശ്യങ്ങൾക്കനുസരിച്ച് കൂട്ടിയിണക്കി എന്നതാണ് എലിവേഷനും അകത്തളത്തിനും കാലിക ശൈലി ഘടകങ്ങൾ തന്ന ഉൾച്ചേർത്തു. പഴയവീടിന്റെ പില്ലറുകളെല്ലാം രൂപമാറ്റം വരുത്തി നിലനിർത്തി. തുറന്നതും വിശാലവുമായ ഉൾത്തളങ്ങള്‍ ഇളം നിറങ്ങളുടെ ചാരുതയാൽ കൂടുതൽ സുന്ദരമാകുന്നു. പാർട്ടീഷൻ എലമെന്റുകളോ പ്രൊജക്ഷനുകളോ ഒന്നും അലങ്കാരങ്ങൾക്കുവേണ്ടി ഉപയോഗിച്ചിട്ടില്ല. 

ഫാമിലി ലിവിങ്, ഗസ്റ്റ് ലിവിങ്, ഡൈനിങ്, കിച്ചൻ, പ്രയർ ഏരിയ, സ്റ്റെയർ കേസ് എന്നിവയെല്ലാം ലളിതവും സുന്ദരവുമാക്കുന്നത് ഉപയുക്തമായ ഡിസൈൻ നയങ്ങളാണ്. ഇന്റീരിയറിന്റെ അഴകളവുകൾക്ക് ഒത്തിണങ്ങിയ ഫർണിച്ചറും, ഫർണിഷിങ്ങുകളുമെല്ലാം ക്ലൈന്റിന്റെ താൽപര്യം മുൻനിർത്തി പണിതെടുത്തു. ബാർകൗണ്ടർ ഏരിയ പുതിയതായി പണിതെടുത്തു. 

മുകളിലും താഴെയുമായി 4 കിടപ്പുമുറികളാണ് ഈ വീട്ടിൽ. സ്വച്ഛമായി ഉറങ്ങുക എന്ന ആവശ്യത്തിന്മേലുള്ള ക്രമീകരണങ്ങൾ മാത്രമാണ് 4 മുറികളിലും നിവർത്തിച്ചിട്ടുള്ളത്. 

ഇന്റീരിയറിൽ നൽകിയിരിക്കുന്ന കോർട്ട്‍യാർഡിലും ഇന്റീരിയറിലെ ലൈറ്റ് ഫിറ്റിങ്ങുകളുമെല്ലാം ആംപിയൻസ് കൂട്ടുന്ന ഘടകങ്ങളാണ്. 

ADVERTISEMENT

‘L’ ഷേയ്പ്പ് അടുക്കളയെ സുന്ദരമാക്കുന്നത് മൾട്ടിവുഡും, പ്ലൈവുഡ് ലാമിനേഷനുമാണ്. കൗണ്ടർ ടോപ്പിന് ഗ്രനൈറ്റാണ് വാളിൽ ടഫന്റ് ഗ്ലാസ് വർക്കാണ്. 

ഏത് രീതിയിൽ വേണമെങ്കിലും വീടിനെ പരിവർത്തിപ്പിക്കാം. പക്ഷേ അത് ക്ലൈന്റിന്റെ ജീവിതശൈലിയേയും ആവശ്യങ്ങളേയും മുൻനിർത്തി കൂടിയാകുമ്പോഴാണ് ഒരു വീട് പൂർണതയിലെത്തുന്നത്. ഇവിടെ ഡിലാർക്ക് സ്വീകരിച്ചതും ഇതേ നയമാണ്. 

Project facts

ADVERTISEMENT

Location- Koovappady, Ernakulam

Plot- 10 cent

Area- 3094 SFT

Owner- Johnson

Design- Linson Jolly

Delarch Architect Interiors, Aluva

Mob- 9072848244   9061617770

Completion year- 2019

English Summary- Refurnished House after 5 years; Plan