കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് കോറോം എന്ന സ്ഥലത്താണ് ഹരിദാസിന്റെ പുതിയ വീട്. 10 സെന്റിൽ പോക്കറ്റ് കാലിയാകാതെ ഒരു ചെറുകുടുംബത്തിനാവശ്യമുള്ള സൗകര്യങ്ങളുള്ള വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. ഇതനുസരിച്ചാണ് രൂപകൽപന.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരമ്പരാഗത ശൈലി അനുസ്മരിപ്പിക്കുംവിധമാണ് വീടിന്റെ പുറംകാഴ്ച. മേൽക്കൂര വാർക്കാതെ ട്രസ് വർക്ക് ചെയ്ത് കോൺക്രീറ്റ് റൂഫിങ് ടൈൽസ് മേയുകയായിരുന്നു. വെട്ടുകല്ല് ധാരാളമായി ലഭിക്കുന്ന ഉറപ്പുള്ള പ്രദേശമായതിനാൽ അടിത്തറ കെട്ടാനും കരിങ്കല്ലിനു പകരം വെട്ടുകല്ലാണ് ഉപയോഗിച്ചത്. ഇന്റർലോക്ക് ഇഷ്ടിക ഉപയോഗിച്ചാണ് ഭിത്തി കെട്ടിയത്. ഇതിലൂടെ സിമന്റും മണലും ഒഴിവാക്കാൻ കഴിഞ്ഞു. ഇതിൽ ജിപ്സം പ്ലാസ്റ്ററിങ് ചെയ്തു. ഇതിൽ പ്രൈമർ മാത്രം അടിച്ചാൽ മതി. അങ്ങനെ പുട്ടിയിടുന്ന ചെലവും ലാഭിച്ചു.

ADVERTISEMENT

സിറ്റൗട്ട്, ലിവിങ്- ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ്  866 ചതുരശ്രയടിയിൽ ഉൾപ്പെടുത്തിയത്.  പരമ്പരാഗത ശൈലിയോട് ചേരുന്ന പൂമുഖവും സോപാനവും നൽകി. അത്യാവശ്യം കൊത്തുപണികളുള്ള പ്രധാനവാതിൽ തുറന്നാൽ പ്രവേശിക്കുന്നത് L ഷേപ്പിലൊരുക്കിയ ഹാളിലേക്കാണ്. ഇവിടെ ലിവിങ്, ഡൈനിങ് ഏരിയകൾ വിന്യസിച്ചു. പ്രധാനവാതിൽ തുറന്നാൽ ആദ്യം നോട്ടമെത്തുക പൂജാമുറിയിലേക്കാണ്.

സാധാരണ ആഡംബര വീടുകളിൽ മാത്രം നൽകാറുള്ള  ജിപ്സം ഫോൾസ് സീലിങ് ഡിസൈനുകൾ ഇവിടെയും നൽകിയിട്ടുണ്ട്. അതിൽ എൽഇഡി ലൈറ്റുകൾ കൂടി ചേരുന്നതോടെ അകത്തളം പ്രസന്നമാകുന്നു. കൂടാതെ ചൂട് കുറയ്ക്കാനും ഇത് സഹായകരമായി.

സ്വീകരണമുറിയിലെ  നിലത്ത് ഗ്ലാസ് ഫ്ളോറിങ് നൽകി വളരെ ചെറിയ ഒരു പെബിൾ കോർട്ടും ഒരുക്കി. പൊതുവിടങ്ങളിൽ ഗ്രാനൈറ്റ് ഫീലുള്ള വിട്രിഫൈഡ് ടൈലുകളാണ് വിരിച്ചത്.

നാലു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ചെറിയ ഊണുമേശ നൽകി. അധികം അതിഥികൾ വന്നാൽ ഇരിക്കാൻ ഒരു ദിവാനും സമീപം നൽകി.

ADVERTISEMENT

തടിയുടെ ഉപയോഗം നിയന്ത്രിച്ചതാണ് ഫർണിഷിങ് ചെലവ് കുറച്ചത്. ജനാലകളും അകത്തെ വാതിലുകളുടെ കട്ടിളകളും മോൾഡ്ഡ് സ്റ്റീലിലാണ് നിർമിച്ചത്. പ്രധാന വാതിലൊഴികെ മറ്റു വാതിലുകൾക്കെല്ലാം കംപ്രസ്ഡ് വുഡ് കൊണ്ടുള്ള റെഡിമെയ്ഡ് വാതിലുകൾ വാങ്ങി. ഇതും  ചെലവ് കുറയ്ക്കാൻ സഹായിച്ചു.

10 X10 വിസ്തൃതിയുള്ള രണ്ടു കിടപ്പുമുറികളാണ് വീട്ടിലുള്ളത്. സ്റ്റോറേജിനായി അലമാരയും നൽകി. ക്രോസ് വെന്റിലേഷനായി രണ്ടു ഭിത്തിയിലും ജനാലകൾ നൽകി.

നീളത്തിലുള്ള അടുക്കളയാണ് വീട്ടിൽ. ഇടുക്കം തോന്നാതിരിക്കാൻ കബോർഡുകൾ താഴേക്ക് മാറ്റി. വെന്റിലേഷനും പ്രകാശത്തിനുമായി ജനാലകൾ നൽകി. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 13 ലക്ഷത്തിനു പണി പൂർത്തിയാക്കാൻ കഴിഞ്ഞു. ഫർണിഷിങ് ഗുണനിലവാരത്തിൽ അധികം വിട്ടുവീഴ്ചകൾ ചെയ്യാതെ തന്നെ ചെലവ് കുറഞ്ഞ വീടൊരുക്കാൻ കഴിഞ്ഞു എന്നതാണ് ഈ വീടിന്റെ വിജയം.

ADVERTISEMENT

ചെലവ് കുറച്ച ഘടകങ്ങൾ

വെട്ടുകല്ല് കൊണ്ട് അടിത്തറ. ഇന്റർലോക്ക് കൊണ്ട് ഭിത്തി. 

ഭിത്തികൾക്ക് ജിപ്സം പ്ലാസ്റ്ററിങ് നൽകി. അതിനാൽ പുട്ടിയിടേണ്ട കാര്യമില്ല.

തടിയുടെ ഉപയോഗം കുറച്ചു. മോൾഡ്ഡ് സ്റ്റീൽ ജനാലകളും റെഡിമെയ്ഡ് ഡോറുകളും ഉപയോഗിച്ചു.

39 -49 രൂപ നിരക്കിലുള്ള വിട്രിഫൈഡ് ടൈലുകളാണ് നിലത്തുവിരിച്ചത്.

Project facts

Location- Payyanur, Kannur

Plot- 10 cent

Area- 866 SFT

Owner- Haridas

Designer- Muraleedharan KV

Building Designers, Chelari, Malappuram

Mob- 9895018990

Budget- 13 Lakhs

English Summary- Budget House Plan Kannur